Flight emergency landing; ക്യാബിന്‍ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് തകരാര്‍; പറന്നുയര്‍ന്ന് 10 മിനിറ്റിനുള്ളില്‍ വിമാനത്തിന് സംഭവിച്ചത്…

Flight emergency landing; ക്യാബിന്‍ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് തകരാര്‍; പറന്നുയര്‍ന്ന് 10 മിനിറ്റിനുള്ളില്‍ വിമാനത്തിന് സംഭവിച്ചത്…

Flight emergency landing; നെവാര്‍ക്കില്‍ നിന്ന് റോമിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ 28,000 അടി താഴ്ന്നു.യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/HXT64OHKGTt3xmfyR6j2rP

https://www.expattechs.com/2023/07/06/now-your-photo-can-be-like-drawing-with-one-click/

സെപ്തംബര്‍ 13നാണ് ബോയിങ് 777 എയര്‍ക്രാഫ്റ്റ് നെവാര്‍ക്കില്‍ നിന്ന് രാത്രി 8.37ന് പുറപ്പെട്ടത്. എന്നാല്‍ റോമിലെ ഫിയുമിസിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് പകരം 12.27ന് ന്യൂജേഴ്‌സിയിലേക്ക് മടങ്ങിയതായി ഫ്‌ലൈറ്റ് ട്രാക്കര്‍ ഡാറ്റ കാണിക്കുന്നു.

വിമാനത്താവളത്തിലെത്തുന്നതിന് 10 മിനിറ്റിനുള്ളില്‍ വിമാനത്തിന്റെ ഉയരം 28,000 അടി താഴ്ന്നതായും ഡാറ്റ സൂചിപ്പിക്കുന്നു. ക്യാബിന്‍ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്നാണ് വിമാനത്തിന്റെ ഉയരം 28,000 അടി കുറഞ്ഞത്.

വിമാനം നെവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ഇറക്കി. 270 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സമ്മര്‍ദ്ദ പ്രശ്‌നം അനുഭവപ്പെട്ടതിനാല്‍ വിമാനം നെവാര്‍ക്കിലേക്ക് മടങ്ങിയെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വക്താവ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചു.

https://www.expattechs.com/2023/09/15/features-of-malayalam-english-translator/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *