Posted By Nazia Staff Editor Posted On

Exports in India; വിദേശ നിർമ്മിത ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ;കാരണം ഇതാണ്

Exports in India;ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ-സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി “ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ-സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി ഉടൻ പ്രാബല്യത്തിൽ വരുന്നവിധം ‘നിയന്ത്രിച്ചിരിക്കുന്നു,”- ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്  വിജ്ഞാപനത്തിൽ പറഞ്ഞു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/K00sdUQdhiK3O9yzfeF2zV
‘നിയന്ത്രിത ഇറക്കുമതിക്കുള്ള സാധുവായ ലൈസൻസിന് അനുസരിച്ച് അവരുടെ ഇറക്കുമതി അനുവദിക്കും’ എന്നാണ് നോട്ടീസിൽ പറയുന്നത്. ഏപ്രിൽ-ജൂൺ മാസങ്ങളിൽ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവ ഉൾപ്പെടുന്ന ഇലക്‌ട്രോണിക്‌സ് ഇറക്കുമതി 19.7 ബില്യൺ ഡോളറായിരുന്നു. മുന്‍ വർഷങ്ങളിലേതില്‍ നിന്നും ഇറക്കുമതി 6.25% വർദ്ധിച്ചു.

ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ പുതിയ നീക്കം.  ExportsIndia restricts import of foreign-made laptops, tablets and computers

https://www.seekofferings.com/2023/04/25/instant-heart-rate/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *