Posted By Ansa Staff Editor Posted On

Expat death; ഇത് അതിദാരുണം… ഗൾഫിൽ ഫ്രിഡ്​ജ്​ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ദമ്പതികളുടെ പിഞ്ചു കുഞ്ഞ്​ മരണപ്പെട്ടു

വീട്ടിനുള്ളിൽ ഫ്രിഡ്​ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ പിഞ്ചു കുഞ്ഞ്​ മരിച്ചു. മംഗലാപുരം സ്വദേശികളായ ശൈഖ്​ ഫഹദ്​, സൽമാ കാസിയ ദമ്പതികളുടെ ഇളയ മകൻ സായിഖ്​ ​ശൈഖ് ​(3) ആണ്​ മരിച്ചത്​. കടുത്ത പുക ശ്വസിച്ച്​ ശ്വാസം മുട്ടിയായിരുന്നു മരണം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ദമ്മാം അൽ ഹുസൈനി കോമ്പൗണ്ടിലെ വില്ലയിലാണ്​ അപകടം നടന്നത്​. മൂത്ത മകൻ സാഹിർ ശൈഖ് ​(5) ഒഴിച്ച്​ ബാക്കിയുള്ളവർക്ക്​ ഗുരുതര പരിക്കേറ്റു. ഞായർ അർദ്ധരാത്രി വില്ലയിലെ താഴത്തെ നിലയിലെ ഫ്രിഡ്​ജ്​ ഉഗ്രശബ്​ദത്തോടെ പൊട്ടിത്തെറിച്ച്​ തീ പടരുകയായിരുന്നു. ഇതോടൊപ്പം കറുത്ത പുക മുറിക്കുള്ളിലാകെ നിറയുകയും ചെയ്​തു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഉറക്കത്തിൽ നിന്നുണർന്ന കുടുംബത്തിന്​ കടുത്ത പുക കാരണം പുറത്തേക്ക്​ രക്ഷപെടാൻ ആകുമായിരുന്നില്ല. കോമ്പൗണ്ടിന്റെ കാവൽക്കാരനെ ഫോണിൽ വിളിച്ച്​ കുടുംബം രക്ഷപ്പെടുത്താൻ അപേക്ഷിക്കുകയായിരുന്നു. ആളുകൾ ഓടിക്കൂടിയെങ്കിലും ആർക്കും അകത്തേക്ക്​ കയറാൻ കഴിയുമായിരുന്നില്ല.

അഗ്​നിശമന യൂനിറ്റെത്തി തീ അണച്ചതിന്​ ശേഷമാണ്​ കുടുംബത്തെ പുറത്തെത്തിച്ചത്​. അപ്പോഴേക്കും കടുത്ത പുക ശ്വസിച്ച്​ ഇവർ അബോധാവസ്​ഥയിലായിരുന്നു. ഗുരുതര അവസ്ഥയിലുള്ള ശൈഖ്​ ഫഹദിനെ ദമ്മാം അൽമന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും, ഭാര്യ സൽമാ കാസിയെ ദമ്മാം മെഡിക്കൽ കോംപ്ലസ്​ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. മൂത്ത മകൻ സാഹിർ ശൈഖ് ​ അപകടനില തരണം ചെയ്​തിട്ടുണ്ട്​.

അഗ്​നിശമന സേന എത്തുമ്പോഴേക്കും മൂന്നു വയസ്സുകാരൻ സായിക്​ ശൈഖ്​ മരണത്തിന്​ കീഴടങ്ങിയിരുന്നു. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. കുടുംബത്തിന്​ ആശ്വാസം പകരാനും, മയ്യത്ത്​ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാമൂഹിക പ്രവർത്തകൻ നാസ്​ വക്കം രംഗത്തുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *