Posted By Nazia Staff Editor Posted On

Exchange rate in uae; ഇതിലും കിടിലൻ അവസരം സ്വപ്നങ്ങളിൽ മാത്രം;യുഎഇ പ്രവാസികളെ വേഗം നാട്ടിലേക്ക് പണമയ്ക്കു ഒരു കിലോ സ്വര്‍ണവും കാറുകളും സമ്മാനമായിനേടൂ

Exchange rate in uae; നാട്ടിലേക്ക് പണം അയച്ച് സമ്മാനം നേടാന്‍ അവസരം. യു എ ഇയില്‍ 30 ശാഖകളുള്ള മണി ട്രാന്‍സ്ഫര്‍ ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്പനിയായ അബുദാബി ആസ്ഥാനമായുള്ള അഹലിയ എക്‌സ്‌ചേഞ്ച് ആണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. കമ്പനിയുടെ സമ്മര്‍ പ്രൊമോഷന്‍ കാമ്പെയ്നിന്റെ ഭാഗമായി ലക്കി ഡ്രോയുടെ സമ്മാനമായി ഒരു കിലോ സ്വര്‍ണ്ണവും 5 സെഡാന്‍ കാറുകളും നല്‍കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/FvjH2GWdxOVBPCvKNLtaCA

ശാഖകള്‍ വഴി പണം അയയ്ക്കുന്ന ആളുകള്‍ക്ക് ഭാഗ്യ നറുക്കെടുപ്പില്‍ പ്രവേശിക്കുന്നതിന് ഓരോ കൂപ്പണ്‍ ലഭിക്കും. ഈ പ്രമോഷന്‍ ജൂലൈ 25 വരെ നീണ്ടുനില്‍ക്കും. 106 വിജയികള്‍ക്ക് സമ്മാനം നല്‍കും. അര കിലോ സ്വര്‍ണമാണ് ഏറ്റവും വലിയ സമ്മാനം. അഞ്ച് സെഡാന്‍ കാറുകളാണ് മറ്റൊരു സമ്മാനം. 3 പ്രതിമാസ നറുക്കെടുപ്പുകളിലൂടെ 100 ഉപഭോക്താക്കള്‍ക്ക് 8 ഗ്രാം, 4 ഗ്രാം വീതം സ്വര്‍ണം നേടാനുള്ള അവസരവുമുണ്ട്.
”ഞങ്ങള്‍ 1996 മുതല്‍ യുഎഇയില്‍ പ്രവര്‍ത്തിക്കുന്നു. ഉപഭോക്താക്കളുമായി ശക്തമായ ബന്ധം കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. നിലവില്‍, ഞങ്ങള്‍ക്ക് രാജ്യത്ത് 30 ശാഖകളുണ്ട്, ”സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ് നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കിടയില്‍ എക്സ്ചേഞ്ച് സ്ഥാപനം ജനപ്രിയമാണെന്ന് ഡെപ്യൂട്ടി ഓപ്പറേഷന്‍സ് മാനേജര്‍ ഷാനിഷ് കൊല്ലറ പറഞ്ഞു. ”ഞങ്ങളുടെ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ആഫ്രിക്കന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ പ്രമോഷന്‍ എല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാണ്.” അദ്ദേഹം വ്യക്തമാക്കി.
ബാങ്കിംഗ് ഓപ്പറേഷന്‍സ് മാനേജര്‍ മുഹമ്മദ് മര്‍ഗുബ് പറഞ്ഞു: ‘അഹലിയ എക്‌സ്‌ചേഞ്ച് ദരിദ്രരായ ആളുകള്‍ക്ക് പിന്തുണ നല്‍കുന്നുമുണ്ട്.’ വാര്‍ത്താസമ്മേളനത്തില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ അമീര്‍ ഇഖ്ബാല്‍, സാറ്റലൈറ്റ് ആന്‍ഡ് എപിഎസ് മാര്‍ക്കറ്റിംഗ് മാനേജര്‍ സുദര്‍ശന്‍ ജോഷി എന്നിവര്‍ പങ്കെടുത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *