Posted By Ansa Staff Editor Posted On

SAUDI ARABIA; സൗദി ആരോഗ്യ മേഖലയിലെ പെരുന്നാൾ അവധി ദിനങ്ങൾ നിശ്ചയിച്ചു

സൗദി ആരോഗ്യ മന്ത്രാലയം ആരോഗ്യ മേഖലയിലെ സ്വദേശികൾക്കും വിദേശികൾക്കുമുള്ള പെരുന്നാൾ അവധി ദിനങ്ങൾ നിശ്ചയിച്ചു. സൗദി ജീവനക്കാർക്ക് ഏപ്രിൽ 13 വ്യാഴാഴ്ചയായിരിക്കും അവസാന പ്രവൃത്തി ദിനം. പെരുന്നാളിന് ശേഷം ഏപ്രിൽ 26 ബുധനാഴ്ച ജോലി പുനരാരംഭിക്കുകയും ചെയ്യും.സൗദിയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/DmVCrAo3mVc3tzah09y6ju

വിദേശ ജീവനക്കാർക്ക് ഏപ്രിൽ 20 വ്യാഴാഴ്ചയായിരിക്കും അവസാന പ്രവൃത്തി ദിനം. പെരുന്നാളിന് ശേഷം ഏപ്രിൽ 24 തിങ്കളാഴ്ച ജോലി പുനരാരംഭിക്കുകയും ചെയ്യും. അവധി ദിനങ്ങളിൽ ഹാജരാകേണ്ടവരുടെ പട്ടിക ആവശ്യാനുസരണം ഒരുക്കുകയും ജോലിക്ക് ഹാജരാകുന്നവർക്കുള്ള നഷ്ടപരിഹാര തുക നൽകുകയും ചെയ്യേണ്ടതുണ്ട്.

https://www.seekguidelines.com/2023/03/27/money-manager-expense-budget/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *