Posted By Nazia Staff Editor Posted On

Dubai shopping festival; കാഴ്ചകളും കൗതുകങ്ങളും കൈനിറയെ സമ്മാനങ്ങളും നേടാൻ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2023-24-ന്റെ തീയതികൾ പ്രഖ്യാപിച്ചു;അറിയാം സവിശേഷതകൾ

Dubai shopping festival; കാഴ്ചകളും കൗതുകങ്ങളും കൈനിറയെ സമ്മാനങ്ങളുമായി 29-ാമത് എഡിഷൻ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (DSF) 2023 ഡിസംബർ 8 മുതൽ 2024 ജനുവരി 14 വരെ നടക്കും.

ദുബായിലെ പ്രധാന വേദികൾ, ബീച്ചുകൾ, പാർക്കുകൾ, മറ്റ് ഉല്ലാസ മേഖലകൾ, മാളുകൾ എന്നിവിടങ്ങളെല്ലാം ആഘോഷ അരങ്ങുകളാകും. രുചിയരങ്ങളുടെ വമ്പൻ മേളകളും ഉണ്ടാകും. രാജ്യാന്തര കലാകാരന്മാരുടെ സംഗീത-നൃത്ത പരിപാടികൾ, കരിമരുന്ന് പ്രയോഗങ്ങൾ, ഡ്രോൺ ലൈറ്റ് ഷോ, കാർണിവൽ എന്നിവയും ആസ്വദിക്കാം. പ്രമുഖ മാളുകളിലും കടകളിലും വൻ വിലക്കുറവിൽ ഷോപ്പിങ് നടത്താം.

29-ാമത് എഡിഷൻ മുൻ പതിപ്പുകളേക്കാൾ വലുതും മികച്ചതുമാകുമെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് സംഘാടകർ പറഞ്ഞു
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/HXT64OHKGTt3xmfyR6j2rP
Dubai Shopping Festival 2023-24 dates announced

https://www.pravasivarthakal.com/2023/10/04/kuwait-release-indian-nurses-health-workers/
https://www.pravasivarthakal.com/2023/08/21/manglish-to-english/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *