Posted By Nazia Staff Editor Posted On

Dubai police:എടിഎമ്മിൽ നിന്ന് അപ്രതീക്ഷമായി  പ്രവാസി യുവാവിന് ലഭിച്ചത് 34 ലക്ഷം രൂപ; ഒടുവിൽ സംഭവിച്ചത്

Define police : അജ്മാന്‍ ∙  പണം പിൻവലിക്കാൻ എത്തിയ യുവാവ് 1,49,000 ദിർഹം (ഏകദേശം 34 ലക്ഷം രൂപ) എടിഎമ്മിൽ നിന്ന് കണ്ടെത്തി. ഇത്രയും വലിയ തുക കണ്ട ഞെട്ടിയെങ്കിലും , മറ്റൊന്നും ആലോചിക്കാതെ യുവാവ് പണവുമായി ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചേർത്തു.അബ്ദുൽ ഫത്താഹ് മഹ്മൂദ് അബ്ദുൽ ഫത്താഹ് എന്ന ഈജിപ്ഷ്യൻ പൗരനാണ് എടിഎമ്മിൽ മറ്റൊരാൾ മറന്നുവെച്ച പണം കണ്ടെത്തിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

സത്യസന്ധതയ്ക്കും ധാർമ്മികതയ്ക്കും തുക അതിന്‍റെ യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകാനുള്ള യുവാവിന്‍റെ താല്പര്യത്തിനും അധികൃതർ അദ്ദേഹത്തെ പ്രശംസിച്ചു. അദ്ദേഹത്തിന് ഒരു അഭിനന്ദന സർട്ടിഫിക്കറ്റും നൽകി.തന്‍റെ പ്രവൃത്തി സമൂഹത്തോടുള്ള ദേശീയവും ധാർമ്മികവുമായ കടമയാണെന്ന് അബ്ദുൽ ഫത്താഹ് പറഞ്ഞു. ആദരവ് നൽകിയതിന് അദ്ദേഹം അധികൃതർക്ക് നന്ദി പറഞ്ഞു.
ഇതാദ്യമായല്ല ഇത്തരം മാതൃകാ പ്രവർത്തനങ്ങൾക്ക് നിവാസികൾക്ക് ആദരവ് ലഭിക്കുന്നത്. 2021ൽ സമാനമായ സാഹചര്യത്തിൽ അബുദാബിയിലെ എടിഎമ്മിൽ നിന്ന് പണം തിരികെ നൽകിയതിന് ഒരു ഇന്ത്യക്കാരനെ ആദരിച്ചിരുന്നു. അതേ വർഷം തലസ്ഥാന നഗരത്തിലെ ബസ് ടെർമിനലിൽ നിന്ന് നഷ്ടപ്പെട്ട പേഴ്സ് തിരികെ നൽകിയതിന് ഏഷ്യൻ പൗരനെ ആദരിച്ചു.  2022-ൽ ഒരു ഇന്ത്യക്കാരൻ ലിഫ്റ്റിൽ 10 ലക്ഷം ദിർഹം കണ്ടെത്തുകയും ഉടൻ തന്നെ അത് ദുബായ് പൊലീസിന് കൈമാറുകയും ചെയ്തു. മറ്റൊരു സംഭവത്തിൽ 27 ലക്ഷം ദിർഹം മോഷ്ടിക്കാൻ ശ്രമിച്ചയാളെ  പിടികൂടിയപ്പോൾ സത്യസന്ധതയ്‌ക്ക് മാത്രമല്ല ധീരതയ്‌ക്കും ഒരാൾക്ക് പ്രതിഫലം ലഭിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *