Posted By Nazia Staff Editor Posted On

Chandrayan 3; ലോക റെക്കോർഡ് തീർത്ത് ചന്ദ്രയാൻ3;അഭിമാന മുദ്ര പതിച്ച് ഐഎസ്ആർഒ;ചരിത്രം കുറിച് സേഫ് ലാൻഡിംഗ്

Chandrayan 3;ന്യൂഡല്‍ഹി: ‘ഇന്ത്യാ ഞാൻ എന്റെ ലക്ഷ്യ സ്ഥാനത്തെത്തി, നീയും’ ചന്ദ്രയാൻ3 വിജയകരമായി ചന്ദ്രോപരിതലത്തില്‍ ലാൻഡ് ചെയ്തതിന് പിന്നാലെ രാജ്യത്തിന് ചന്ദ്രയാന്റെ പേരില്‍ ലഭിച്ച സന്ദേശമായിരുന്നു ഇത്.

ഓരോ ഇന്ത്യക്കാരന്റേയും അഭിമാനം വാനോളമുയര്‍ത്തിയ ദൗത്യത്തിന് നേതൃത്വം നല്‍കിയ ഐഎസ്‌ആര്‍ഒ ആണ് ഇത്തരമൊരു കുറിപ്പ് ചന്ദ്രയാൻ3 വിജയകരമായി ചന്ദ്രനിലിറങ്ങിയ ശേഷം എക്സില്‍ കുറിച്ചത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/K00sdUQdhiK3O9yzfeF2zV
ഇന്ത്യ ഇപ്പോള്‍ ചന്ദ്രനിലാണുള്ളതെന്നായിരുന്നു ദൗത്യ വിജയത്തിന് പിന്നാലെ ഐഎസ്‌ആര്‍ഒ തലവൻ എസ്.സോമനാഥിന്റെ പ്രതികരണം.

ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്. 


ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയച്ചിരുന്നു. അതിന് ശേഷം പേടകത്തിലെ സോഫ്റ്റ്‍വെയറാണ് നിയന്ത്രണമേറ്റെടുത്തത്. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ടാണ് ലാൻഡിംഗ് പൂർത്തിയാക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരുന്നത്. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങൾ വച്ചാണ് ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.

https://www.pravasivarthakal.com/2023/08/23/watsapp-new-features-2/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *