Posted By Nazia Staff Editor Posted On

Best application for identify israel products ;ഇസ്രഈലുമായി ബന്ധമുള്ള ഉത്പന്നങ്ങൾ ബഹിഷ്കരിക്കണോ?തിരിച്ചറിയാൻ ഇനി ‘നോ താങ്ക്സ്’ പറഞ്ഞു തരും കിറു കൃത്യം

Best application for identify israel products; ഇസ്രഈലുമായി ബന്ധമുള്ള കമ്പനികളെ ബഹിഷ്കരിക്കാൻ സാഹായിക്കുന്ന ആപ്പാണ് നോ താങ്ക്സ്. പ്ലേസ്റ്റോറിൽ നിന്ന് ഇത് പിൻവലിച്ചിരുന്നു എന്നാൽ ദിവസങ്ങൾക്ക് ശേഷം ഇത് തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

നോ താങ്ക്സ് എന്ന ആപ്പിലൂടെ ഉത്പന്നങ്ങളുടെ ബാർകോഡ് സ്കാൻ ചെയ്യുകയോ അവയുടെ പേര് സെർച്ച് ചെയ്യുകയോ ചെയ്താൽ അത് ഇസ്രഈലുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FvjH2GWdxOVBPCvKNLtaCA

‘ നോ താങ്ക്സിലേക്ക് സ്വാഗതം, നിങ്ങളുടെ കയ്യിലുള്ള ഉൽപ്പന്നം ഫലസ്തീനി കുട്ടികളെ കൊലപ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്കിവിടെ കാണാൻ സാധിക്കും,’ ആപ്പിലെ വിവരണത്തിലെ ഒരു വാചകം ഇങ്ങനെ ആയതുകൊണ്ടാണ് ആപ്പ് പിൻവലിക്കപ്പെട്ടതെന്ന് ഡെവലപ്പർമാർ പറഞ്ഞു.

ഡിസംബർ മൂന്നിന് പുതിയൊരു വിവരണവുമായി ഗൂഗിൾ ആപ്പിനെ പ്ലേസ്റ്റോറിൽ തിരിച്ചുകൊണ്ടുവന്നു.

ബഹിഷ്കരണ മുന്നേറ്റത്തിന്റെ ഭാഗമായ ഉത്പന്നങ്ങൾ പരിശോധിക്കുന്നതിനും ബാർകോഡുകൾ സ്കാൻ ചെയ്യുന്നതിനുമുള്ള പ്രക്രിയ ഞങ്ങളുടെ ആപ്പ് എളുപ്പമാക്കും,’ പുതിയ വിവരണത്തിൽ പറയുന്നു.

നവംബർ 13ന് ലോഞ്ച് ചെയ്ത ആപ്പ് നവംബർ 30ന് പ്ലേസ്റ്റോറിൽ നിന്ന് പിൻവലിക്കുന്നത് വരെ ഒരു ലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിരുന്നു.

എന്നാൽ തിരികെ കൊണ്ടുവന്നതിനു ശേഷം പ്ലേസ്റ്റോറിൽ ആപ്പിന്റെ പേര് സെർച്ച് ചെയ്യുമ്പോൾ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു.

ബോയ്കോട്ട്സയണിസം, ഉലാസ്ടെംപാറ്റ് എന്നീ വെബ്സൈറ്റുകൾ ഉപയോഗിച്ചാണ് ഇസ്രഈലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കമ്പനികളുടെ ലിസ്റ്റ് തയ്യാറാക്കിയത്.

ഒരു ഉപയോക്താവ് കൊക്കക്കോളയുടെ കാൻ നോ താങ്ക്സ് ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യുമ്പോൾ അത് ഇസ്രഈലിനെ പിന്തുണയ്ക്കുന്നു എന്ന് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഗസയിൽ നിന്നുള്ള ഫലസ്തീനിയനാണ് താൻ എന്ന് അവകാശപ്പെടുന്ന ഹംഗറി സ്വദേശി അഹമ്മദ് ബഷ്ബഷാണ് ആപ്പ് വികസിപ്പിച്ചത്.

കൂട്ടക്കുരുതിയിൽ തന്റെ സഹോദരനെ നഷ്ടപ്പെട്ടുവെന്നും 2020ൽ വൈദ്യസഹായം ലഭിക്കാതെ തന്റെ സഹോദരി കൊല്ലപ്പെട്ടിരുന്നുവെന്നും ബഷ്ബഷ് ഡി.ഡബ്ല്യു ന്യൂസിനോട് പറഞ്ഞു.

ക്രൂരമായ അധിനിവേശം കാരണം തനിക്ക് നഷ്ടപ്പെട്ട സഹോദരനും സഹോദരിക്കും വേണ്ടിയാണ് താൻ ആപ്പ് വികസിപ്പിച്ചതെന്നും തനിക്ക് സംഭവിച്ചത് മറ്റൊരു ഫലസ്തീനിയന് സംഭവിക്കരുത് എന്നതാണ് തന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

ഈ ആപ്പ് ഡൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക (IOS)
https://apps.apple.com/in/app/no-thanks-app/id6476206516

ഈ ആപ്പ് ഡൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക (Android)

https://play.google.com/store/apps/details?id=com.bashsoftware.boycott

Comments (0)

Leave a Reply

Your email address will not be published. Required fields are marked *