Posted By Ansa Staff Editor Posted On

കോഴിക്കോട് നിന്ന് തിങ്കളാഴ്ച സ്‍പൈസ് ജെറ്റ് വിമാനത്തില്‍ യാത്ര ചെയ്തവരുടെ ലഗേജുകള്‍ ലഭിച്ചില്ല: പരാതിയുമായി യാത്രക്കാർ

കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സ്‍പൈസ് ജെറ്റ് വിമാനത്തില്‍ തിങ്കളാഴ്ച യാത്ര ചെയ്തവരുടെ ലഗേജുകള്‍ ലഭിച്ചില്ലെന്ന് പരാതി. കോഴിക്കോട് നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 5.55ന് പുറപ്പെടുകയും രാവിലെ 10 മണിക്ക് ജിദ്ദയില്‍ എത്തുകയും ചെയ്‍ത വിമാനത്തിലെ യാത്രക്കാരാണ് ദുരിതം നേരിടുന്നത്.

അടുത്ത വിമാനത്തില്‍ എത്തിക്കുമെന്ന് ആദ്യം പറഞ്ഞിരുന്ന അധികൃതര്‍ പിന്നീട് ചൊവ്വാഴ്ച ലഗേജുകള്‍ എത്തിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇനിയും ലഗേജുകള്‍ കിട്ടാത്തവര്‍ നിരവധിപ്പേരുണ്ട്. പ്രവാസികളും ഉംറ തീര്‍ത്ഥാടകരും ജിദ്ദയില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നവരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നു.

രാവിലെ 10 മണിക്ക് വിമാനം ലാന്റ് ചെയ്‍ത് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ലഗേജുകള്‍ ലഭിക്കാതെ വന്നതോടെ യാത്രക്കാര്‍ അന്വേഷിച്ചപ്പോഴാണ് ഉച്ചയ്ക്ക് 2.30നുള്ള വിമാനത്തില്‍ ലഗേജുകള്‍ എത്തിക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നും അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ആ വിമാനം എത്തിയപ്പോഴും ഏതാനും പേരുടെ ലഗേജുകള്‍ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്.

https://www.seekguidelines.com/2023/03/18/whatsapp-status-video-download/
https://www.seekguidelines.com/2023/03/20/comera-video-calls-chat/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *