
അബുദാബി∙ ജോലി നഷ്ടപ്പെട്ടവർക്കും തൊഴിലുടമയിൽ നിന്നു ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തവർക്കും യുഎഇയുടെ സംരക്ഷണം. 2026ലെ ആദ്യ ആറു മാസത്തിൽ തൊഴിലാളി സംരക്ഷണ പദ്ധതികളിലൂടെ 44,000ലേറെ തൊഴിലാളികൾക്ക് 32 കോടി ദിർഹത്തിലേറെ നഷ്ടപരിഹാരം നൽകി. തൊഴിൽ നഷ്ട ഇൻഷുറൻസ് വഴി 2024ആദ്യം മുതൽ ഈ വർഷം ജൂൺ വരെ 51.2 കോടി ദിർഹത്തിലേറെ നഷ്ടപരിഹാരവും വിതരണം ചെയ്തു. ഇതു രണ്ടും ചേർത്താണ് 83 കോടി ദിർഹത്തിന്റെ സഹായം ലഭ്യമാക്കുന്നത്.
APPLY NOW FOR THE LATEST VACANCIES
തൊഴിലുടമ ശമ്പളം, സേവനാന്ത ആനുകൂല്യം തുടങ്ങിയ അവകാശങ്ങൾ നൽകാതിരിക്കുകയോ നൽകാൻ കഴിയാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് തൊഴിലാളി സംരക്ഷണ പദ്ധതി സഹായമാകുന്നത്. പദ്ധതിയുടെ ഗുണഭോക്താവായ ഒരാൾക്ക് ശരാശരി 7,000 ദിർഹമാണ് ലഭിച്ചത്. അച്ചടക്കനടപടിയുടെ ഭാഗമായോ സ്വന്തം രാജിയിലൂടെയോ അല്ലാതെ ജോലി നഷ്ടപ്പെടുന്നവർക്കാണ് തൊഴിൽ നഷ്ട ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം വരെ മൂന്നു മാസം ലഭിക്കും.
17 ഭാഷകളിൽ നടത്തിയ നിർബന്ധിത ഗൈഡൻസ് കോഴ്സുകൾ ലക്ഷ്യമിട്ട തൊഴിലാളികളിൽ 100 ശതമാനം പേരും പൂർത്തിയാക്കി. 13 ലക്ഷത്തിലേറെ തൊഴിലാളികൾ പരിപാടികളുടെയും ഗുണഭോക്താക്കളായി. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള ഉച്ചവിശ്രമ നയം ഡിജിറ്റൽ, ഫീൽഡ് പരിശോധനകളിലൂടെ നടപ്പാക്കുന്നതായും മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 2,800ലേറെ സർക്കാർ റജിസ്റ്റർ ചെയ്ത തൊഴിലാളി താമസകേന്ദ്രങ്ങളിൽ 20ലക്ഷം തൊഴിലാളികൾക്ക് താമസസൗകര്യമുണ്ട്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കണ്ണീരോടെ ഷാർജയിലെ ഇന്ത്യൻ സമൂഹം; പ്രവാസി വിദ്യാർത്ഥിനി മരണപ്പെട്ടു

ഷാർജ: തമിഴ്‌നാട് സ്വദേശിയായ പ്രവാസി വിദ്യാർത്ഥിനി യുഎഇയിൽ അന്തരിച്ചു. ഷാർജ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ വിദ്യാർത്ഥിനിയായിരുന്ന ഗ്ലോവിൻ ചെൽ (18) ആണ് കാൻസർ രോഗബാധയെ തുടർന്ന് വിയോഗത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച തമിഴ്‌നാട്ടിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് നടന്ന സംസ്കാര ചടങ്ങുകളിൽ ഷാർജയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗ്ലോവിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് രോഗാവസ്ഥ കാരണം താൽക്കാലികമായി പഠനം നിർത്തിവെക്കേണ്ടി വന്നു. രോഗാവസ്ഥയിൽ ചെറിയ മാറ്റം വന്നപ്പോൾ വീണ്ടും സ്കൂളിലെത്തിയെങ്കിലും ആരോഗ്യം വഷളായതോടെ പഠനം തുടരാനായില്ല.
ജൂണിൽ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്ലോവിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് (സിഎംസി) മാറ്റുകയായിരുന്നു. ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓഫീസറായ അച്ഛൻ ഡോ. വിജയകുമാറും ഗണിത അധ്യാപികയായിരുന്ന അമ്മ ശുഭമലറും മകളുടെ ചികിത്സയ്ക്കായി പൂർണ്ണ സമയവും കൂടെയുണ്ടായിരുന്നു.
ഒരു വയസ്സുള്ളപ്പോൾ യുഎഇയിലെത്തിയ ഗ്ലോവിൻ, അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. മകളുടെ വേർപാടിൽ കടുത്ത ദുഃഖത്തിലാണ് കുടുംബവും വിദ്യാലയവും. പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ വിയോഗത്തിൽ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂൾ അധികൃതരും സഹപാഠികളും ആദരാഞ്ജലികൾ അർപ്പിച്ചു.