വീഴരുത് വീഴരുത് ഈ തട്ടിപ്പിൽ!!ശമ്പളം വരുന്ന ദിവസം തന്നെ അക്കൗണ്ട് കാലിയാകും; പുതിയ സാമ്പത്തിക തട്ടിപ്പ്, ജാഗ്രത

512664

ദുബൈ: ശമ്പളം അക്കൗണ്ടില്‍ വരുന്ന ദിവസങ്ങളില്‍ രാജ്യത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതായി അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.

APPLY NOW FOR THE LATEST VACANCIES

വ്യാജ ഓഫറുകളും ലിങ്കുകളും നല്‍കി പണവും വ്യക്തിഗത വിവരങ്ങളും കവരുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഔദ്യോഗികവും വിശ്വസനീയവുമായ സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകള്‍ നടത്താനും വാഗ്ദാനങ്ങളില്‍ വീഴരുതെന്നും പൊലീസ് വ്യക്തമാക്കുന്നു.

വ്യാജ വസ്തു പരസ്യങ്ങള്‍, വിസ സേവനങ്ങള്‍, ജോലി വാഗ്ദാനങ്ങള്‍, സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍, ആഡംബര വാച്ചുകള്‍ എന്നിവ കുറഞ്ഞ വിലയില്‍ നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ ആളുകളെ സമീപിക്കുന്നത്. ബാങ്ക് വിവരങ്ങള്‍, പാസ്വേഡ്, ഒടിപി എന്നിവ ആരോടും പങ്കുവെക്കരുതെന്നും മുന്‍കൂറായി പണം നല്‍കരുതെന്നും പൊലീസ്

മുന്നറിയിപ്പ് നല്‍കി. തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 8002626 എന്ന നമ്പറിലോ, 2828 ലേക്ക് എസ്എംഎസ് അയച്ചോ, aman@adpolice.gov.ae എന്ന ഇമെയില്‍ വഴിയോ ‘അമാന്‍’ സേവനത്തില്‍ റിപ്പോര്‍ട്ട് ചെയ്യാം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

സുഹൃത്തിന്റെ ജനന തീയതിയില്‍ തുടങ്ങുന്ന ടിക്കറ്റ്; 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ഭാഗ്യം

ഷാര്‍ജയില്‍ ബിസിനസ്സ് നടത്തുന്ന ചെന്നൈ സ്വദേശിയായ കാജിനിമുഹമ്മദ് ബഹാറുദീനാണ് സമ്മാനം നേടിയ ഇന്ത്യക്കാരില്‍ ഒരാള്‍. കഴിഞ്ഞ 24 വര്‍ഷമായി കുടുംബത്തോടൊപ്പം ഷാര്‍ജയില്‍ താമസിക്കുകയാണ് 44-കാരനായ കാജിനിമുഹമ്മദ്. 2019 മുതല്‍ സ്ഥിരമായി ടിക്കറ്റെടുക്കുന്നുണ്ട്. ഇത്തവണ തന്റെ രണ്ട് വയസ്സുള്ള മകള്‍ തിരഞ്ഞെടുത്ത ടിക്കറ്റിലൂടെയാണ് ആദ്യമായി അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും വരുന്ന നറുക്കെടുപ്പുകളിലും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള 56-കാരനായ ലിന്റോ ജോസ് മെച്ചേരി 30 വര്‍ഷമായി യുഎഇയില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുകയാണ്. പത്തുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ലിന്റോ എല്ലാ മാസവും ബിഗ് ടിക്കറ്റെടുക്കുന്നത്. ലിന്റോയുടെ ജനന തിയതിയായ 23-ല്‍ തുടങ്ങുന്ന ടിക്കറ്റ് നമ്പര്‍ സുഹൃത്താണ് തെരഞ്ഞെടുത്ത് നല്‍കിയത്. ബിഗ് ടിക്കറ്റില്‍ ആദ്യമായി ലഭിച്ച ഈ സമ്മാനത്തുക സംഘത്തിലെ അംഗങ്ങളെല്ലാവരും വീതിച്ചെടുക്കും.

മലയാളിയായ അജീഷ് പൊന്നപ്പനാണ് (57) സമ്മാനം നേടിയ മൂന്നാമത്തെയാള്‍. ഫിനാന്‍സ് മാനേജരായി ജോലി ചെയ്യുന്ന അജീഷ്, കഴിഞ്ഞ ഒന്നര വര്‍ഷമായി അഞ്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ടിക്കറ്റ് എടുക്കുന്നത്. വീട്ടില്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ബി?ഗ് ടിക്കറ്റ് വിജയിച്ചെന്ന ഫോണ്‍കോള്‍ അജീഷിനെ തേടിയെത്തിയത്. തന്റെ ഭാഗ്യനമ്പറായ ഏഴ് ഉള്‍പ്പെട്ട ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നും തനിക്ക് ലഭിക്കുന്ന സമ്മാനത്തുക ദൈനംദിന ചെലവുകള്‍ക്കായി ഉപയോഗിക്കുമെന്നും അജീഷ് വ്യക്തമാക്കി. ഡൊമിനിക്കയില്‍ ജനിച്ച മഹര്‍ അല്‍ദാഗറാണ് ഡൊമിനിക്കയില്‍ നിന്നുള്ള വിജയി

Related Posts

Leave a Reply

Your email address will not be published. Required fields are marked *