
ദുബൈ: ഇനിമുതൽ ക്രിപ്‌റ്റോകറൻസി ഉപയോഗിച്ചും എമിറേറ്റ്‌സ് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ദുബൈയിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഇതിനായി ‘ക്രിപ്‌റ്റോ.കോം പേ’ (Crypto.com Pay) സംവിധാനവുമായി ഔദ്യോഗികമായി സഹകരിച്ചു തുടങ്ങി. യുഎഇ ദിർഹമിൽ നിരക്ക് ഈടാക്കുന്ന വിമാന ടിക്കറ്റുകൾക്കാണ് നിലവിൽ ഈ ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യം ലഭ്യമാകുക.
എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്ന ക്രിപ്‌റ്റോ.കോം അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. 2026 അവസാനത്തോടെ സ്വകാര്യ-സർക്കാർ മേഖലകളിലെ 90 ശതമാനം സാമ്പത്തിക ഇടപാടുകളും ഡിജിറ്റലാക്കുക എന്ന ദുബൈ കാഷ്‌ലെസ് ഡിജിറ്റൽ അജണ്ടയുടെ (D33) ഭാഗമായാണ് ഈ നടപടി.
.
APPLY NOW FOR THE LATEST VACANCIES
ഉപഭോക്താക്കൾക്ക് എങ്ങനെ പണമടയ്ക്കാം?
.
എമിറേറ്റ്സ് ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ബുക്ക് ചെയ്യുന്നവർക്ക് എളുപ്പത്തിൽ ക്രിപ്റ്റോകറൻസി ഉപയോഗിച്ച് പണമടയ്ക്കാനാകും:
എമിറേറ്റ്സ് ആപ്പ് വഴി ബുക്ക് ചെയ്യുമ്പോൾ:
ടിക്കറ്റ് ബുക്കിംഗിലെ ചെക്ക്ഔട്ട് പേജിൽ ‘Crypto.com Pay’ തിരഞ്ഞെടുക്കുക.
സിസ്റ്റം ഉപഭോക്താവിനെ Crypto.com ആപ്പിലേക്ക് റീഡയറക്‌ട് ചെയ്യുകയും, വാലറ്റിൽ നിന്നുള്ള പണമടയ്ക്കൽ അംഗീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യും.
പേയ്‌മെന്റ് പൂർത്തിയാകുന്നതോടെ എമിറേറ്റ്സ് ആപ്പിൽ ബുക്കിംഗ് സ്ഥിരീകരണവും ഇ-ടിക്കറ്റും ലഭ്യമാകും
emirates.com വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോൾ:
ചെക്ക്ഔട്ട് ചെയ്യുമ്പോൾ ‘Crypto.com Pay’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
സ്‌ക്രീനിൽ തെളിയുന്ന QR കോഡ് Crypto.com ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യുക.
ആപ്പിൽ പേയ്‌മെന്റ് അംഗീകരിക്കുന്നതോടെ ബുക്കിംഗ് സ്ഥിരീകരണവും ഇ-ടിക്കറ്റും സ്ക്രീനിൽ തെളിയും.
സുരക്ഷിതവും നിയമവിധേയവും
യുഎഇയിലെ ധനകാര്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് മുഴുവൻ ഇടപാടുകളും നടക്കുന്നത്. യുവതലമുറയ്ക്കും ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ ഇഷ്ടപ്പെടുന്നവർക്കും യാത്രാ ചെലവുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഈ തീരുമാനം സഹായിക്കുമെന്ന് എമിറേറ്റ്‌സ് ഡെപ്യൂട്ടി പ്രസിഡന്റും സിഒഒയുമായ അദ്‌നാൻ കാസിം പറഞ്ഞു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സുഹൃത്തിന്റെ ജനന തീയതിയില്‍ തുടങ്ങുന്ന ടിക്കറ്റ്; 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ഭാഗ്യം
ഷാര്‍ജയില്‍ ബിസിനസ്സ് നടത്തുന്ന ചെന്നൈ സ്വദേശിയായ കാജിനിമുഹമ്മദ് ബഹാറുദീനാണ് സമ്മാനം നേടിയ ഇന്ത്യക്കാരില്‍ ഒരാള്‍. കഴിഞ്ഞ 24 വര്‍ഷമായി കുടുംബത്തോടൊപ്പം ഷാര്‍ജയില്‍ താമസിക്കുകയാണ് 44-കാരനായ കാജിനിമുഹമ്മദ്. 2019 മുതല്‍ സ്ഥിരമായി ടിക്കറ്റെടുക്കുന്നുണ്ട്. ഇത്തവണ തന്റെ രണ്ട് വയസ്സുള്ള മകള്‍ തിരഞ്ഞെടുത്ത ടിക്കറ്റിലൂടെയാണ് ആദ്യമായി അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും വരുന്ന നറുക്കെടുപ്പുകളിലും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള 56-കാരനായ ലിന്റോ ജോസ് മെച്ചേരി 30 വര്‍ഷമായി യുഎഇയില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുകയാണ്. പത്തുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ലിന്റോ എല്ലാ മാസവും ബിഗ് ടിക്കറ്റെടുക്കുന്നത്. ലിന്റോയുടെ ജനന തിയതിയായ 23-ല്‍ തുടങ്ങുന്ന ടിക്കറ്റ് നമ്പര്‍ സുഹൃത്താണ് തെരഞ്ഞെടുത്ത് നല്‍കിയത്. ബിഗ് ടിക്കറ്റില്‍ ആദ്യമായി ലഭിച്ച ഈ സമ്മാനത്തുക സംഘത്തിലെ അംഗങ്ങളെല്ലാവരും വീതിച്ചെടുക്കും.
മലയാളിയായ അജീഷ് പൊന്നപ്പനാണ് (57) സമ്മാനം നേടിയ മൂന്നാമത്തെയാള്‍. ഫിനാന്‍സ് മാനേജരായി ജോലി ചെയ്യുന്ന അജീഷ്, കഴിഞ്ഞ ഒന്നര വര്‍ഷമായി അഞ്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ടിക്കറ്റ് എടുക്കുന്നത്. വീട്ടില്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ബി?ഗ് ടിക്കറ്റ് വിജയിച്ചെന്ന ഫോണ്‍കോള്‍ അജീഷിനെ തേടിയെത്തിയത്. തന്റെ ഭാഗ്യനമ്പറായ ഏഴ് ഉള്‍പ്പെട്ട ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നും തനിക്ക് ലഭിക്കുന്ന സമ്മാനത്തുക ദൈനംദിന ചെലവുകള്‍ക്കായി ഉപയോഗിക്കുമെന്നും അജീഷ് വ്യക്തമാക്കി. ഡൊമിനിക്കയില്‍ ജനിച്ച മഹര്‍ അല്‍ദാഗറാണ് ഡൊമിനിക്കയില്‍ നിന്നുള്ള വിജയി