
ദുബൈ: ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ ഇടിവുണ്ടായ പശ്ചാത്തലത്തിൽ, ഓഗസ്റ്റ് മാസത്തിലും യുഎഇയിൽ ഇന്ധനവില കുറഞ്ഞേക്കുമെന്ന് സൂചന. എന്നാൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിപണിയിലെ അസ്ഥിരതയും കാരണം പ്രതീക്ഷിക്കുന്നത്ര വലിയ കുറവുണ്ടായേക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ജൂലൈയിൽ അമേരിക്കയും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് എണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയത്. നിലവിൽ സൂപ്പർ 98 ലിറ്ററിന് 3.40 ദിർഹവും, സ്പെഷ്യൽ 95 ന് 3.29 ദിർഹവും, ഇ-പ്ലസിന് 3.21 ദിർഹവും, ഡീസലിന് 3.60 ദിർഹവുമാണ് യുഎഇയിലെ നിരക്ക്.
പ്രതീക്ഷിക്കുന്ന പുതിയ നിരക്കുകൾ
വിലയിൽ വീണ്ടും കുറവുണ്ടായാൽ സ്പെഷ്യൽ 95 ലിറ്ററിന് 3.13 ദിർഹത്തിലേക്കും സൂപ്പർ 98 ലിറ്ററിന് 3.24 ദിർഹത്തിലേക്കും താഴ്ന്നേക്കാമെന്നാണ് സെഞ്ച്വറി ഫിനാൻഷ്യലിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ വിജയ് വലേച്ച അഭിപ്രായപ്പെടുന്നത്. എന്നാൽ എണ്ണ ശേഖരത്തിലെ കുറവും വിപണിയിലെ തടസ്സങ്ങളും വലിയൊരു വിലക്കുറവിന് തടസ്സമായേക്കാം.
APPLY NOW FOR THE LATEST VACANCIES
വില കുറയാത്തതിന് പിന്നിൽ
ഭൂരാഷ്ട്രീയ പിരിമുറുക്കങ്ങൾ: ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങൾ എന്നിവ കാരണം വിപണി ഇപ്പോഴും അസ്ഥിരമാണ്.
വിലയിലെ ഏറ്റക്കുറച്ചിലുകൾ: പ്രമുഖ സാമ്പത്തിക വിശകലന സ്ഥാപനങ്ങളുടെ അഭിപ്രായത്തിൽ, അടുത്ത ദിവസങ്ങളിൽ വിപണിയിൽ പ്രകടമാകുന്ന മാറ്റങ്ങളായിരിക്കും ഓഗസ്റ്റിലെ നിരക്ക് നിർണ്ണയിക്കുക.
ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ കാരണം ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നാൽ പെട്രോൾ വില ലിറ്ററിന് പഴയപടി ഉയർന്നേക്കാനും സാധ്യതയുണ്ട്.
ഈ ആഴ്ച അവസാനത്തോടെ യുഎഇ ഇന്ധനവില നിർണയ സമിതി ഓഗസ്റ്റ് മാസത്തേക്കുള്ള ഔദ്യോഗിക നിരക്കുകൾ പ്രഖ്യാപിക്കും. ജൂലൈക്ക് പിന്നാലെ ഓഗസ്റ്റിലും വില കുറയുന്നത് സാധാരണക്കാരായ വാഹന ഉടമകൾക്ക് താൽക്കാലിക ആശ്വാസമേകും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സുഹൃത്തിന്റെ ജനന തീയതിയില്‍ തുടങ്ങുന്ന ടിക്കറ്റ്; 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ഭാഗ്യം
അബുദാബി: ബിഗ് ടിക്കറ്റിന്റെ ജൂലൈയിലെ മൂന്നാമത് പ്രതിവാര ഇ-നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യം. ഇന്ത്യയില്‍ നിന്നും ഡൊമിനിക്കയില്‍ നിന്നുമുള്ള നാലുപേരാണ് ഇത്തവണ 25,000 ദിര്‍ഹം (ആറര ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) വീതം സമ്മാനം നേടിയത്. മലയാളികളായ ലിന്റോ ജോസ് മെച്ചേരി, അജീഷ് പൊന്നപ്പന് എന്നിവരാണ് ഭാഗ്യം തുണച്ച മലയാളികള്‍.
APPLY NOW FOR THE LATEST VACANCIES
മൊത്തം ഒരു ലക്ഷം ദിര്‍ഹമാണ് വിജയികള്‍ക്ക് നല്‍കിയത്. രണ്ടു മലയാളികളും ചെന്നൈ സ്വദേശിയായ ഒരു വ്യവസായിയും ഡൊമിനിക്കന്‍ സ്വദേശിയുമാണ് വിജയികളുടെ പട്ടികയില്‍ ഇടംപിടിച്ചത്.
ഷാര്‍ജയില്‍ ബിസിനസ്സ് നടത്തുന്ന ചെന്നൈ സ്വദേശിയായ കാജിനിമുഹമ്മദ് ബഹാറുദീനാണ് സമ്മാനം നേടിയ ഇന്ത്യക്കാരില്‍ ഒരാള്‍. കഴിഞ്ഞ 24 വര്‍ഷമായി കുടുംബത്തോടൊപ്പം ഷാര്‍ജയില്‍ താമസിക്കുകയാണ് 44-കാരനായ കാജിനിമുഹമ്മദ്. 2019 മുതല്‍ സ്ഥിരമായി ടിക്കറ്റെടുക്കുന്നുണ്ട്. ഇത്തവണ തന്റെ രണ്ട് വയസ്സുള്ള മകള്‍ തിരഞ്ഞെടുത്ത ടിക്കറ്റിലൂടെയാണ് ആദ്യമായി അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും വരുന്ന നറുക്കെടുപ്പുകളിലും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള 56-കാരനായ ലിന്റോ ജോസ് മെച്ചേരി 30 വര്‍ഷമായി യുഎഇയില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുകയാണ്. പത്തുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ലിന്റോ എല്ലാ മാസവും ബിഗ് ടിക്കറ്റെടുക്കുന്നത്. ലിന്റോയുടെ ജനന തിയതിയായ 23-ല്‍ തുടങ്ങുന്ന ടിക്കറ്റ് നമ്പര്‍ സുഹൃത്താണ് തെരഞ്ഞെടുത്ത് നല്‍കിയത്. ബിഗ് ടിക്കറ്റില്‍ ആദ്യമായി ലഭിച്ച ഈ സമ്മാനത്തുക സംഘത്തിലെ അംഗങ്ങളെല്ലാവരും വീതിച്ചെടുക്കും.
മലയാളിയായ അജീഷ് പൊന്നപ്പനാണ് (57) സമ്മാനം നേടിയ മൂന്നാമത്തെയാള്‍. ഫിനാന്‍സ് മാനേജരായി ജോലി ചെയ്യുന്ന അജീഷ്, കഴിഞ്ഞ ഒന്നര വര്‍ഷമായി അഞ്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ടിക്കറ്റ് എടുക്കുന്നത്. വീട്ടില്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ബി?ഗ് ടിക്കറ്റ് വിജയിച്ചെന്ന ഫോണ്‍കോള്‍ അജീഷിനെ തേടിയെത്തിയത്. തന്റെ ഭാഗ്യനമ്പറായ ഏഴ് ഉള്‍പ്പെട്ട ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നും തനിക്ക് ലഭിക്കുന്ന സമ്മാനത്തുക ദൈനംദിന ചെലവുകള്‍ക്കായി ഉപയോഗിക്കുമെന്നും അജീഷ് വ്യക്തമാക്കി. ഡൊമിനിക്കയില്‍ ജനിച്ച മഹര്‍ അല്‍ദാഗറാണ് ഡൊമിനിക്കയില്‍ നിന്നുള്ള വിജയി.