
ദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത വേനൽച്ചൂട് തുടരുന്നതിനിടെ യുഎഇയിലെ കിഴക്കൻ മേഖലകളിലും പർവതനിരകളിലും ശക്തമായ കാറ്റും ആലിപ്പഴ വർഷവും കനത്ത മഴയും. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഷാർജയുടെ മധ്യഭാഗങ്ങൾ, അൽ ഐൻ, മസാഫി, മർബാദ് എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്.
മസാഫിയിൽ മഴയ്ക്കൊപ്പം പൊടിപടലങ്ങൾ നിറഞ്ഞ ചുഴലിക്കാറ്റും ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. മലയോര മേഖലയിലെ വാദികൾ കവിഞ്ഞൊഴുകുന്നതായി പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തു. കിഴക്കൻ പർവതനിരകളിൽ സജീവമായ സംവഹന മേഘങ്ങൾ രൂപപ്പെട്ടതാണ് പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിന് കാരണം.
APPLY NOW FOR THE LATEST VACANCIES
കാലാവസ്ഥാ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പ്
കിഴക്കൻ മലയോര മേഖലകളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും തുടരാൻ സാധ്യതയുള്ളതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
മുൻകരുതലുകൾ എടുക്കുക: ആലിപ്പഴ വർഷവും ശക്തമായ കാറ്റുമുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നവർ പ്രാദേശിക അധികാരികളുടെ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.
വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുത്: ഔദ്യോഗിക ചാനലുകൾ വഴിയുള്ള കാലാവസ്ഥാ വിവരങ്ങൾ മാത്രം ആശ്രയിക്കുക. സ്ഥിരീകരിക്കാത്ത വിവരങ്ങളും വ്യാജ പ്രചാരണങ്ങളും ഒഴിവാക്കുക.
ദുബൈ, അബുദബി തുടങ്ങിയ മറ്റ് ഇമാറാത്തുകളിൽ സാധാരണ വേനൽക്കാല അന്തരീക്ഷവും തെളിഞ്ഞ ആകാശവും ഉയർന്ന താപനിലയും തുടരുമ്പോഴാണ് പർവതനിര പ്രദേശങ്ങളിൽ ഈ അപൂർവ്വ കാലാവസ്ഥാ വ്യതിയാനം ദൃശ്യമായത്.
സുഹൃത്തിന്റെ ജനന തീയതിയില്‍ തുടങ്ങുന്ന ടിക്കറ്റ്; 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ഭാഗ്യം
ഷാര്‍ജയില്‍ ബിസിനസ്സ് നടത്തുന്ന ചെന്നൈ സ്വദേശിയായ കാജിനിമുഹമ്മദ് ബഹാറുദീനാണ് സമ്മാനം നേടിയ ഇന്ത്യക്കാരില്‍ ഒരാള്‍. കഴിഞ്ഞ 24 വര്‍ഷമായി കുടുംബത്തോടൊപ്പം ഷാര്‍ജയില്‍ താമസിക്കുകയാണ് 44-കാരനായ കാജിനിമുഹമ്മദ്. 2019 മുതല്‍ സ്ഥിരമായി ടിക്കറ്റെടുക്കുന്നുണ്ട്. ഇത്തവണ തന്റെ രണ്ട് വയസ്സുള്ള മകള്‍ തിരഞ്ഞെടുത്ത ടിക്കറ്റിലൂടെയാണ് ആദ്യമായി അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും വരുന്ന നറുക്കെടുപ്പുകളിലും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള 56-കാരനായ ലിന്റോ ജോസ് മെച്ചേരി 30 വര്‍ഷമായി യുഎഇയില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുകയാണ്. പത്തുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ലിന്റോ എല്ലാ മാസവും ബിഗ് ടിക്കറ്റെടുക്കുന്നത്. ലിന്റോയുടെ ജനന തിയതിയായ 23-ല്‍ തുടങ്ങുന്ന ടിക്കറ്റ് നമ്പര്‍ സുഹൃത്താണ് തെരഞ്ഞെടുത്ത് നല്‍കിയത്. ബിഗ് ടിക്കറ്റില്‍ ആദ്യമായി ലഭിച്ച ഈ സമ്മാനത്തുക സംഘത്തിലെ അംഗങ്ങളെല്ലാവരും വീതിച്ചെടുക്കും.
മലയാളിയായ അജീഷ് പൊന്നപ്പനാണ് (57) സമ്മാനം നേടിയ മൂന്നാമത്തെയാള്‍. ഫിനാന്‍സ് മാനേജരായി ജോലി ചെയ്യുന്ന അജീഷ്, കഴിഞ്ഞ ഒന്നര വര്‍ഷമായി അഞ്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ടിക്കറ്റ് എടുക്കുന്നത്. വീട്ടില്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ബി?ഗ് ടിക്കറ്റ് വിജയിച്ചെന്ന ഫോണ്‍കോള്‍ അജീഷിനെ തേടിയെത്തിയത്. തന്റെ ഭാഗ്യനമ്പറായ ഏഴ് ഉള്‍പ്പെട്ട ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നും തനിക്ക് ലഭിക്കുന്ന സമ്മാനത്തുക ദൈനംദിന ചെലവുകള്‍ക്കായി ഉപയോഗിക്കുമെന്നും അജീഷ് വ്യക്തമാക്കി. ഡൊമിനിക്കയില്‍ ജനിച്ച മഹര്‍ അല്‍ദാഗറാണ് ഡൊമിനിക്കയില്‍ നിന്നുള്ള വിജയി