
റിയാദ്/ദുബൈ: പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നേരിയ അയവ് വന്നതും യു.എസ് ഡോളര്‍ കരുത്താര്‍ജ്ജിച്ചതും മൂലം ജി.സി.സി രാജ്യങ്ങളിലെ സ്വര്‍ണവിപണിയില്‍ വിലക്കുറവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ദുബൈ വിപണിയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 558.75 ദിര്‍ഹമായി കുറഞ്ഞു. തിങ്കളാഴ്ച വിപണി അവസാനിക്കുമ്പോള്‍ ഇത് 565.75 ആയിരുന്നു. ഏപ്രിലിലെ ഉയര്‍ന്ന നിരക്കായ 588 ദിര്‍ഹത്തില്‍ നിന്ന് ഏകദേശം 25 ദിര്‍ഹത്തിലധികം കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
ദുബൈ വിപണിയിലെ മറ്റ് വകഭേദങ്ങളിലും സമാനമായ കുറവ് പ്രകടമാണ്. 22 കാരറ്റ് സ്വര്‍ണത്തിന് 517.50 ദിര്‍ഹവുമാണ് ഇന്നത്തെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ ഉയര്‍ന്ന നിലവാരത്തില്‍ നിന്നിരുന്ന സ്വര്‍ണം, പണപ്പെരുപ്പ ആശങ്കകളും ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വിപണിയെ സ്വാധീനിച്ചതോടെയാണ് ചാഞ്ചാട്ടത്തിന് വിധേയമായത്. എങ്കിലും നിലവിലെ ഇടിവ് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്.
സമാനമായ ഇടിവ് ജി.സി.സിയുടെ മറ്റ് ഭാഗങ്ങളിലും ദൃശ്യമായി. സഊദി അറേബ്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 562.27 റിയാലായി വില കുറഞ്ഞു. ഖത്തറില്‍ ഇത് 565 റിയാലായും ഒമാനില്‍ 59.70 റിയാലായും ബഹ്റൈനില്‍ 57.40 ദീനാറായും താഴ്ന്നു. കുവൈത്തില്‍ 47.05 ദീനാറാണ് ഇന്നത്തെ നിരക്ക്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെയുള്ള പ്രമുഖ സെന്‍ട്രല്‍ ബാങ്കുകള്‍ പലിശനിരക്ക് സംബന്ധിച്ച പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളാനിരിക്കെ, ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഇനിയും ക്രമപ്പെട്ടേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് ഏകദേശം 26.96 ഡോളര്‍ ഇടിഞ്ഞ് 4,652.74 ഡോളറിലെത്തി. ഇത് സ്വര്‍ണത്തോടൊപ്പം വെള്ളി വിലയെയും ബാധിച്ചിട്ടുണ്ട്. വെള്ളി വില 2.45 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 73.79 ഡോളറിലെത്തി. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം സാധാരണ നിലയിലാകുകയും ചെയ്താല്‍ ആഗോള പണപ്പെരുപ്പ ഭീഷണി കുറയുമെന്നും ഇത് സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നും സാമ്പത്തിക നിരീക്ഷകര്‍ കരുതുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം കുറയുന്നത് എണ്ണവില കുറയാനും അതുവഴി ഡോളര്‍ ശക്തിപ്പെടാനും കാരണമാകുന്നുണ്ട്. പലിശനിരക്ക് കുറയ്ക്കാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ തയ്യാറാകാത്ത പക്ഷം സ്വര്‍ണവിലയില്‍ വലിയൊരു കുതിച്ചുചാട്ടം വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാന്‍ സാധ്യതയുള്ളതിനാല്‍ വിപണി അതീവ ജാഗ്രതയിലാണ്.
ആഗോള ട്രെന്‍ഡിന് അനുസരിച്ച് കേരളത്തിലും സ്വര്‍ണവില കുറയുകയാണ്. കേരളത്തില്‍ ഇന്ന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,025 രൂപയും പവന് 520 രൂപ കുറഞ്ഞ് 1,12,200 രൂപയുമായി. ഇന്നലെ വൈകീട്ടും ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞിരുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികളെ… അറിഞ്ഞോ..വിമാനത്തിലും ഇനി ‘ഹോം സ്പീഡ്’ ഇന്റർനെറ്റ്;അതും എല്ലാ ക്ലാസുകളിലും സൗജന്യ വൈ-ഫൈ
UAE April 28, 2026

ദുബൈ: വിമാന യാത്രക്കാർക്ക് വിപ്ലവകരമായ കണക്റ്റിവിറ്റി സൗകര്യമൊരുക്കി എമിറേറ്റ്സ്. ലോകപ്രശസ്ത സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ ‘സ്റ്റാർലിങ്ക്’ ഘടിപ്പിച്ച ആദ്യത്തെ എയർബസ് എ380 വിമാനം എമിറേറ്റ്സ് പുറത്തിറക്കി. യുകെയിലെ ന്യൂക്വേയിൽ വെച്ച് ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിയ വിമാനം ദുബൈയിൽ തിരിച്ചെത്തി.
ഇലോൺ മസ്കിന്റെ സ്പേസ് എക്സ് വികസിപ്പിച്ച സ്റ്റാർലിങ്ക് സാങ്കേതികവിദ്യ വിമാനത്തിനുള്ളിൽ ലഭ്യമാകുന്നതോടെ യാത്രക്കാർക്ക് സ്ട്രീമിംഗ്, ഗെയിമിംഗ്, ജോലി സംബന്ധമായ കാര്യങ്ങൾ എന്നിവ തടസ്സമില്ലാതെ നിർവ്വഹിക്കാനാകും. 40,000 അടി ഉയരത്തിലും വീട്ടിലിരിക്കുന്ന അതേ വേഗതയിൽ ഇന്റർനെറ്റ് ആസ്വദിക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.
എല്ലാ ക്ലാസുകളിലും സൗജന്യ വൈ-ഫൈ
ഏറ്റവും വലിയ സവിശേഷത, യാത്ര ചെയ്യുന്ന ക്ലാസ് പരിഗണിക്കാതെ എല്ലാ യാത്രക്കാർക്കും ഈ അതിവേഗ ഇന്റർനെറ്റ് സേവനം തികച്ചും സൗജന്യമായിരിക്കും എന്നതാണ്. വിമാനത്തിന്റെ രണ്ട് ഡെക്കുകളിലും ഒരേസമയം നൂറുകണക്കിന് ഉപയോക്താക്കൾക്ക് സ്പീഡ് കുറയാതെ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും വിധമാണ് മൂന്ന് ആന്റിനകളുള്ള പുതിയ സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നിലവിൽ 25 ബോയിംഗ് 777 വിമാനങ്ങളിൽ എമിറേറ്റ്സ് സ്റ്റാർലിങ്ക് വൈ-ഫൈ ലഭ്യമാക്കിയിട്ടുണ്ട്. 2026 അവസാനത്തോടെ എമിറേറ്റ്സ് ഫ്ലീറ്റിലെ 150-ഓളം വിമാനങ്ങളിൽ ഈ സൗകര്യം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന് പുറമെ, സ്റ്റാർലിങ്ക് വഴി ലൈവ് ടെലിവിഷൻ സ്ട്രീമിംഗ് സൗകര്യവും ഉടൻ ഏർപ്പെടുത്തും. ഇത് ആദ്യം വ്യക്തിഗത ഉപകരണങ്ങളിലും പിന്നീട് സീറ്റിലെ സ്ക്രീനുകളിലും ലഭ്യമാകും.
വിമാനത്തിനുള്ളിലെ ഇന്റീരിയർ നവീകരണത്തിന്റെ ഭാഗമായാണ് ഈ സാങ്കേതിക മുന്നേറ്റം. നിലവിൽ 93 വിമാനങ്ങളിൽ പ്രീമിയം ഇക്കണോമി ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ ലഭിക്കുന്ന ആധുനിക സേവനങ്ങളിൽ മറ്റൊരു നാഴികക്കല്ലാവുകയാണ് ഈ സ്റ്റാർലിങ്ക് അപ്ഗ്രേഡ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
24-കാരന് ഗർഭപാത്രം! തിരുവനന്തപുരത്ത് പരാതി
India April 27, 2026

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയ 24-കാരന് ഗർഭപാത്രം ഉള്ളതായി സ്കാനിങ് റിപ്പോർട്ട് നൽകി. വൃക്കയിലെ കല്ല് പരിശോധിക്കാനായി സ്കാൻ ചെയ്ത കഴക്കൂട്ടം സ്വദേശിയായ യുവാവിനാണ് ഈ ദുരനുഭവം. റിപ്പോർട്ടിൽ പേരും വയസ്സും ശരിയാണെങ്കിലും ഗർഭപാത്രത്തിന് തകരാറുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനും പൊലീസിനും പരാതി നൽകിയിരിക്കുകയാണ് യുവാവ്.