Posted By Nazia Staff Editor Posted On

Weather alert in uae:യുഎഇയിൽ ഇനി വിഷ പാമ്പുകസൂക്ഷിക്കണം ;ചൂട് കൂടിയതോടെ വിഷപ്പാമ്പുകള്‍ പുറത്ത്; മൂന്ന് നായകള്‍ക്ക് അണലിയുടെ കടിയേറ്റു

Weather alert in uae:ദുബായ്: യുഎഇയില്‍ ചൂട് കൂടിയതോടെ മരുഭൂമിയിലെ മാളങ്ങളില്‍ നിന്ന് വിഷപ്പാമ്പുകള്‍ പുറത്തിറങ്ങുന്ന സംഭവങ്ങളും കൂടിവരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഉമ്മുല്‍ ഖുവൈനിലെ തെരുവ് നായ്ക്കളുടെ വളര്‍ത്തു കേന്ദ്രത്തിലെത്തിയ അറേബ്യന്‍ അണലിയില്‍ നിന്ന് ഇവിടെയുള്ള മൂന്ന് നായകള്‍ക്ക് കടിയേറ്റു. മുഖത്ത് കടിയേറ്റ നായകള്‍ അവശ നിലയിലാണ്. ഇവയെ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി വരുന്നതായി സ്ട്രേ ഡോഗ്സ് സെന്ററിന്റെ സ്ഥാപകന്‍ അമിറ വില്യം അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഏപ്രില്‍ മധ്യത്തില്‍ ഉണ്ടായ ശക്തമായ മഴയില്‍ കേന്ദ്രത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അവ പുറത്തേക്ക് കളയാന്‍ ഒരു തറയില്‍ ഒരു ദ്വാരം ഉണ്ടാക്കിയിരുന്നു. ഇതിലൂടെയാണ് വിഷപ്പാമ്പ് എത്തിയതെന്ന് കരുതുന്നതായി അവര്‍ പറഞ്ഞു. ഈ അണലികള്‍ മാരക വിഷമുള്ളതും മനുഷ്യരില്‍ ജീവഹാനിക്ക് വരെ കാരണമാവുന്നവയുമാണെന്ന് സുവോളജിക്കല്‍ ആന്‍ഡ് അനിമല്‍ വെല്‍ഫെയര്‍ സ്പെഷ്യലിസ്റ്റായ ബ്രിട്ടീഷ് പൗരനായ വദ്ദ മോസ്ലി പറഞ്ഞു. അവയുടെ വിഷം പ്രാഥമികമായി വേദനയ്ക്കും വീക്കത്തിനും കാരണമാകും. പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ആരോഗ്യം അപകടത്തിലായേക്കാം. ചിലപ്പോള്‍ മരണം വരെ സംഭവിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയിലെ മരുഭൂ പ്രദേശങ്ങളിലാണ് പ്രധാനമായും ഇത്തരം പാമ്പുകളെ കണ്ടെുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം തേടിയാണ് ഇവ ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നത്. പൊതുവെ മനുഷ്യരെ കണ്ടാല്‍ മാറിപ്പോവുന്ന ജീവിയാണിതെന്നും എന്നാല്‍ അതിന്റെ ജീവന്‍ അപകടത്തിലാണെന്ന് തോന്നുമ്പോഴാണ് അക്രമാസക്തി കാണിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മരുഭൂമിയാണ് അവരുടെ സ്വാഭാവിക ആവാസ കേന്ദ്രം. നാം അവരുടെ വീട് കൈയേറി. ചില പാമ്പുകള്‍ അപകടകാരികളാണെങ്കിലും അവ മനോഹരമായ ജീവികളാണ്. മരുഭൂമി നിവാസികളുമായി സഹവസിക്കാന്‍ നാം പഠിക്കണം’- അദ്ദേഹം പറയുന്നു.

പാമ്പിനെ ഓര്‍ത്ത് താമസക്കാര്‍ ഭയപ്പെടേണ്ടതില്ലെന്നാണ് വദ്ദയുടെ പക്ഷം. അറേബ്യന്‍ കൊമ്പന്‍ അണലിയെപ്പോലുള്ള വിഷമുള്ള പാമ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നത് സ്വാഭാവികമാണെങ്കിലും, അനാവശ്യമായ ഭയത്തിന്റെ ആവശ്യമില്ല. ഈ പാമ്പുകള്‍ സാധാരണഗതിയില്‍ ഏകാന്തത ഇഷ്ടപ്പെടുന്നവയാണ്. അവ മനുഷ്യ ഇടപെടല്‍ ഒഴിവാക്കുന്നു. ഈ അണലികള്‍ ഉപദ്രവിക്കുന്നത് വളരെ കുറവാണ്. താപനില ഉയരുമ്പോള്‍, പാമ്പുകള്‍ കൂടുതല്‍ സജീവമാകും. ഭക്ഷണത്തിനും മറ്റ് വിഭവങ്ങള്‍ക്കും വേണ്ടി തിരഞ്ഞാണ് അവ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. ശരിയായ പാദരക്ഷകളില്ലാതെ ഉയരമുള്ള പുല്ലുകളിലൂടെയോ പാറക്കെട്ടുകളിലൂടെയോ നടക്കുന്നത് ഒഴിവാക്കണം. വെളിയില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണം. പാമ്പുകളെ കണ്ടാല്‍ ശല്യപ്പെടുത്തുന്നത് ഒഴിവാക്കുക. വീടുകളും പൂന്തോട്ടങ്ങളും അവശിഷ്ടങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഇല്ലാത്തതാണെന്ന് ഉറപ്പാക്കുന്നത് പാമ്പുകളെ തടയാന്‍ സഹായിക്കുമെന്നും വദ്ദ പറഞ്ഞു.

ഒരു അണലിയെ കണ്ടുമുട്ടിയാല്‍, ശാന്തത പാലിക്കുകയും പാമ്പില്‍ നിന്ന് സാവധാനം പിന്മാറുകയും ചെയ്യേണ്ടത് പ്രധാനമാണ്. അതിനെ തൊടാനോ പിടിക്കാനോ ശ്രമിക്കരുത്. സുരക്ഷിതമായ അകലം പാലിച്ച് പാമ്പിനെ സ്വയം മാറാന്‍ അനുവദിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. പാമ്പ് അപകടത്തിലാകുകയോ പൊതുജനങ്ങള്‍ക്ക് അപകടസാധ്യത സൃഷ്ടിക്കുകയോ ചെയ്താല്‍, അതിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ മുനിസിപ്പാലിറ്റി അധികൃതരെ വിളിക്കണമെന്നും വദ്ദ നിര്‍ദ്ദേശിച്ചു. പാമ്പ് കടിയേറ്റാല്‍ സ്വയം ചികിത്സയ്ക്കു നില്‍ക്കാതെ വിഷചികിത്സാ സൗകര്യമുള്ള ആശുപത്രിയില്‍ എത്തുകയാണ് പ്രധാനം. പറ്റുമെങ്കില്‍ മൊബൈലില്‍ പാമ്പിന്റെ ഫോട്ടോ എടുക്കുന്നത് പാമ്പിനെ തിരിച്ചറിഞ്ഞ് അനുയോജ്യ ചികിത്സ നല്‍കാന്‍ സഹായകമാവും. വ്യത്യസ്ത ഇനം അണലികള്‍ക്കു പുറമെ വിവിധ ഇനം മൂര്‍ഖന്‍ പാമ്പുകളുടെയും ആവാസ കേന്ദ്രമാണ് യുഎഇയിലെ മരുഭൂപ്രദേശങ്ങള്‍.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *