Posted By Ansa Staff Editor Posted On

UK job vacancy; സന്തോഷവാർത്ത… യുകെയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് വന്‍ അവസരങ്ങള്‍; വിദേശികള്‍ക്ക് വിസ ഇളവ്

UK job vacancy; ബ്രിട്ടനില്‍ തൊഴില്‍ തേടുന്നവര്‍ക്ക് നിര്‍മ്മാണ മേഖലയില്‍ അവസരങ്ങള്‍. നിര്‍മ്മാണ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഗണിച്ചാണ് ബ്രിട്ടന്‍ വിദേശ വിദഗ്ധ തൊഴിലാളികളെ തേടുന്നത്.യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/HphiEL4dTGBFEWLvpbQLjX

മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച അവസരമാണിത്. ബ്രിക് ലെയര്‍മാര്‍, മാസണ്‍സ്, റൂഫര്‍മാര്‍, കാര്‍പെന്റര്‍, സ്ലേറ്റേഴ്സ് എന്നിവ ഉള്‍പ്പെടെയുള്ള തൊഴിലുകള്‍ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനിലെ മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശകള്‍ പ്രകാരമാണ് നിര്‍മ്മാണ മേഖലയിലെ തസ്തികകള്‍ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.

ഇതോടെ വിദേശികള്‍ക്ക് ബ്രിട്ടനിലെ നിര്‍മ്മാണ മേഖലയിലേക്ക് വിസ ഇളവുകളുടെ സഹായത്തോടെ എത്താനാകും. നിര്‍മ്മാണ മേഖലയിലെ ക്ഷാമം പരിഹരിക്കാന്‍ ഇത്തരമൊരു മാറ്റം അനിവാര്യമാമെന്ന് ബില്‍ഡ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് സൂസന്ന നിക്കോള്‍ പറഞ്ഞു. വിദേശത്ത് നിന്ന് ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ കെട്ടിട നിര്‍മ്മാണ കമ്പനികള്‍ക്ക് അനുമതി നല്‍കി കൊണ്ടാണ് ഹോം ഓഫീസ് ഈ ജോലിക്കാര്‍ക്ക് നിയമങ്ങളില്‍ ഇളവ് അനുവദിച്ചത്.

ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ മാര്‍ച്ച് മുതല്‍ തുടങ്ങിയിരുന്നു. നിലവില്‍ മറ്റ് വിദേശ ജോലിക്കാര്‍ക്ക് ബ്രിട്ടനിലേക്ക് വരാനായി സാധാരണ നല്‍കേണ്ട ചെലവുകള്‍ വേണ്ടി വരില്ല. ബ്രിട്ടനിലെ സ്‌പോണ്‍സറുടെ ജോബ് ഓഫര്‍ ലഭിച്ചാല്‍ ചെലവ് കുറഞ്ഞ വിസയാകും ലഭ്യമാകുക. വിസ ആപ്ലിക്കേഷന്‍ ഫീസില്‍ ഇളവ് ലഭിക്കുകയും ചെയ്യും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *