Posted By Nazia Staff Editor Posted On

Uae visit visa വിസിറ്റ് വിസയിലാണോ ദുബായിൽ എത്തുന്നത്? ഈ വമ്പൻ സേവനങ്ങൾ സൗജന്യം, അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

Uae  visit visa; ദുബായ്: ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരാണ് ദുബായ് ടൂറിസം വകുപ്പും അനുബന്ധ ഏജന്‍സികളും. ദുബായിലെ കാഴ്ചകള്‍ കാണാനും സാഹസികതകള്‍ ആസ്വദിക്കാനുമായി ഇവിടെ എത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാനും അവരെ വീണ്ടും വീണ്ടും നഗരത്തിലേക്ക് ആകര്‍ഷിക്കത്തക്ക വിധത്തില്‍ വിരുന്നൊരുക്കാനുമുള്ള പുതിയ ആശയങ്ങള്‍ നടപ്പിലാക്കുകയാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി ദുബായില്‍ സന്ദര്‍ശകനായി എത്തുന്ന ഒരാള്‍ അത്യാവശ്യം വേണ്ട സൗകര്യങ്ങള്‍ സൗജന്യമായി ഒരുക്കുകയും കൂടുതല്‍ ഓഫറുകള്‍ സമ്മാനിക്കുന്നതിലൂടെ ദുബായ് ദിനങ്ങള്‍ ആസ്വാദ്യകരമാക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സന്ദര്‍ശകര്‍ക്കായി ദുബായ് ഒരുക്കിയ ആറ് സൗജന്യ സേവനങ്ങളെയും ഓഫറുകളെയും കുറിച്ചറിയാം

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

  1. സൗജന്യ സിം കാര്‍ഡ്

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തുകടക്കുമ്പോള്‍, വിസിറ്റ് വിസക്കാര്‍ക്ക് അവിടെയുള്ള ഏതെങ്കിലും ടെലികോം ഓപ്പറേറ്റര്‍മാരുടെ കൗണ്ടറില്‍ നിന്ന് നിങ്ങളുടെ സൗജന്യ സിം കാര്‍ഡ് എടുക്കാം. ദുബായിലെ ടെലികോം ഓപ്പറേറ്ററായ ‘ഡു’ 90 ദിവസത്തേക്ക് വാലിഡിറ്റിയുള്ള സൗജന്യ ‘ടൂറിസ്റ്റ് ഡു സിം’ നല്‍കുന്നു. ഇതില്‍ 24 മണിക്കൂര്‍ വാലിഡിറ്റയുള്ള ഒരു ജിബി സൗജന്യ മൊബൈല്‍ ഡാറ്റയപമ ലഭിക്കും. തനിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് സ്ഥലങ്ങള്‍ കണ്ടെത്താന് ഇത് ഏറെ ഉപകാരപ്പെടും.

ഇത്തിസലാത്ത്, വെര്‍ജിന്‍ മൊബൈല്‍ തുടങ്ങിയ പ്രാദേശിക ഓപ്പറേറ്റര്‍മാരും ഒരു ടൂറിസ്റ്റ് എന്ന നിലയില്‍ സന്ദര്‍ശകരുടെ പ്രത്യേക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സിം കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തിസാലാത്ത് 28 ദിവസവും 10 ദിവസവും വാലിഡിറ്റിയുള്ള കാര്‍ഡുകള്‍ ഓഫര്‍ ചെയ്യുമ്പോള്‍ വെര്‍ജിന്‍ മൊബൈല്‍ ഏഴ് അല്ലെങ്കില്‍ 15 ദിവസത്തെ ഓപ്ഷനുകള്‍ നല്‍കുന്നു. ദുബായിലെ താമസ കാലയളവിന് അനുസരിച്ചുള്ള സിം കാര്‍ഡ് ഇതുവഴി സൗജന്യമായി ലഭിക്കും.

  1. ടൂറിസ്റ്റ് ഡിസ്‌കൗണ്ട് കാര്‍ഡ്

സിം കാര്‍ഡ് സ്വന്തമാക്കുന്നത് പോലെ തന്നെ, ദുബായ് എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി പുറത്തു കടക്കുമ്പോള്‍ നിങ്ങള്‍ക്ക് സൗജന്യ ടൂറിസ്റ്റ് ഡിസ്‌കൗണ്ട് കാര്‍ഡിന് അര്‍ഹതയുണ്ടായിരിക്കും. അവിടെയുള്ള ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് നിങ്ങളുടെ ഫോണില്‍ അല്‍സാദ ALSAADA ടൂറിസ്റ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത്, ദുബായില്‍ എത്തിയ തീയതി, പാസ്പോര്‍ട്ട് നമ്പര്‍ തുടങ്ങിയ അത്യാവശ്യ വിവരങ്ങള്‍ നല്‍കിയാല്‍ ആപ്പ് നിങ്ങളുടെ പേരില്‍ ഡിസ്‌കൗണ്ട് കാര്‍ഡ് ജനറേറ്റ് ചെയ്യും. ഈ ഡിസ്‌കൗണ്ട് കാര്‍ഡ് ഉപയോഗിച്ച്, കാര്‍ വാടകയ്ക്ക് എടുക്കല്‍, മണി എക്സ്ചേഞ്ച് സേവനങ്ങള്‍, ബാങ്ക് പ്രമോഷനുകള്‍, ആരോഗ്യം, സൗന്ദര്യം എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും വിലക്കിഴിവിന്റെ പ്രത്യേക ഓഫറുകള്‍ നിങ്ങള്‍ക്ക്
പ്രയോജനപ്പെടുത്താം.

നികുതി രഹിത ഷോപ്പിങ്

യുഎഇയിലുടനീളമുള്ള വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞത് 250 ദിര്‍ഹം ചെലവഴിക്കുമ്പോള്‍ നികുതി രഹിത ഷോപ്പിങ്ങിന് അര്‍ഹതയുണ്ടായിരിക്കും. ഇതിനായി സ്റ്റോറില്‍ എത്തിയാല്‍ പ്ലാനറ്റ് ലോഗോ കണ്ടെത്തി പ്ലാനറ്റ് ടാക്‌സ് ഫ്രീ ഫോം ആവശ്യപ്പെടുക. വാങ്ങിയ സാധനങ്ങള്‍ക്ക് പണമടയ്ക്കുന്നതിന് മുൻപ് പേയ്മെന്റ് സിസ്റ്റത്തിലേക്ക് സ്‌കാന്‍ ചെയ്യുന്നതിന് നിങ്ങളുടെ പാസ്പോര്‍ട്ട് നല്‍കണം. ഷോപ്പ് അസിസ്റ്റന്റ് വില്‍പ്പന രസീതിന്റെ പിന്‍ഭാഗത്ത് ഒരു ‘നികുതി രഹിത’ ടാഗ് അറ്റാച്ചുചെയ്യും. വാങ്ങിയ തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് നിങ്ങളുടെ ഇടപാട് സാധൂകരിക്കാന്‍ കഴിയും. വാലിഡേഷന്‍ കഴിഞ്ഞാല്‍ ആറ് മണിക്കൂറിനുള്ളില്‍ നിങ്ങള്‍ രാജ്യം വിടണമെന്ന പ്രത്യേക നിബന്ധനയുമുണ്ട്.

വാറ്റ് നികുതി റീഫണ്ട്

നിങ്ങള്‍ ഒരു പ്ലാനറ്റ് പാര്‍ട്ട്ണര്‍ സ്റ്റോറില്‍ ഷോപ്പിങ് നടത്തുമ്പോള്‍, നിങ്ങള്‍ രാജ്യത്ത് താമസിക്കുന്ന സമയത്ത് നടത്തിയ ഷോപ്പിംഗുകള്‍ക്ക് നിങ്ങള്‍ അടച്ച വാറ്റ് റീഫണ്ടിനായി അഭ്യര്‍ത്ഥിക്കാം. നിങ്ങളുടെ നികുതി ഇന്‍വോയ്സുകള്‍ സമര്‍പ്പിച്ചാല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് നിങ്ങള്‍ നല്‍കിയ വാറ്റ് തുക തിരികെ വാങ്ങാം. റീഫണ്ട് യുഎഇ ദിര്‍ഹത്തില്‍ പണമായോ അല്ലെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിലേക്കോ ചെയ്യാനാകും. അതിനായി നിങ്ങളുടെ പാസ്പോര്‍ട്ടിന്റെയും ക്രെഡിറ്റ് കാര്‍ഡിന്റെയും ഒരു പകര്‍പ്പ് ഹാജരാക്കുക. അതേസമയം, വാറ്റ് നല്‍കിയ വാങ്ങിയ സാധനം നിങ്ങള്‍ യുഎഇയില്‍ നിന്ന് തന്നെ പൂര്‍ണ്ണമായോ ഭാഗികമായോ ഉപയോഗിച്ചതാണെങ്കില്‍ നികുതി റീഫണ്ട് ലഭിക്കില്ല. അതുപോലെ, രാജ്യം വിടുമ്പോള്‍ നിങ്ങളുടെ കൈവശമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ വാറ്റ് റീഫണ്ടിന് അഭ്യര്‍ഥിക്കാനാകില്ല.

സൗജന്യ പാർക്കിങ്, ടാക്‌സി കിഴിവ്

ഭിന്നശേഷിക്കാരായ വിനോദസഞ്ചാരികള്‍ക്ക് ദുബായിലുടനീളം മൂന്ന് മാസം വരെ സൗജന്യ പൊതു പാര്‍ക്കിങ് പ്രയോജനപ്പെടുത്താം. നിങ്ങള്‍ക്ക് ആര്‍ടിഎയുടെ വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ഏതെങ്കിലും ആര്‍ടിഎ കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകളില്‍ നേരിട്ടോ സേവനത്തിനായി അപേക്ഷിക്കാം. ഭിന്നശേഷിക്കാരായ വിനോദസഞ്ചാരികള്‍ അധികാരികള്‍ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡായ സനദ് കാര്‍ഡ് വഴി നിങ്ങളുടെ ടാക്‌സി നിരക്കില്‍ 50 ശതമാനം കിഴിവ് ആസ്വദിക്കാം. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ (സിഡിഎ) ഔദ്യോഗിക വെബ്സൈറ്റ് വഴിയോ സിഡിഎ കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ വഴിയോ നിങ്ങള്‍ക്ക് കാര്‍ഡിന് അപേക്ഷിക്കാം. നിങ്ങളുടെ പാസ്പോര്‍ട്ട്, വ്യക്തിഗത ഫോട്ടോ, മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അല്ലെങ്കില്‍ നിങ്ങളുടെ മാതൃരാജ്യത്ത് നിന്നുള്ള ഭിന്നശേഷി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കുന്നവര്‍ക്കാണ് ഈ
ആനുകൂല്യം ലഭിക്കുക.
New Free Services Provided By Dubai For Visit Visa Travelers

Comments (0)

Leave a Reply

Your email address will not be published. Required fields are marked *