Posted By Nazia Staff Editor Posted On

Uae traffic alert; യുഎഇയിലെ പ്രധാന സ്ട്രീറ്റിൽ  ഗതാഗതം തിരിച്ചു വിടും; യാത്രക്കാർ ശ്രദ്ധിക്കുക

അജ്‌മാൻ: ശൈഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റിൽ ജൂൺ 2 ഞായറാഴ്ച മുതൽ ഗതാഗതം തിരിച്ചു വിടുമെന്ന്  അജ്മാൻ പൊലിസ് അറിയിച്ചു.അജ്‌മാൻ പോർട്ടിൽ നിന്നും ടൗൺ സ്ക്വയറിൽ നിന്നും ശൈഖ് ഖലീഫ ഇന്റർചേഞ്ചിലേക്ക് വരുന്ന വാഹനങ്ങളെയാണ് വഴി തിരിച്ചുവിടുക.

യുഎയിലെയുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ട്രാഫിക് മെച്ചപ്പെടുത്താനുള്ള ശൈഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായാണ് ഡൈവേർഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കാനും വഴിതിരിച്ചു വിടുന്ന സമയത്ത് ഏർപ്പെടുത്തുന്ന ട്രാഫിക് നിർദേശങ്ങൾ പാലിക്കാനും ഡ്രൈവർമാരോട് പൊലിസ് അഭ്യർഥിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *