Posted By Ansa Staff Editor Posted On

UAE Temperature; യുഎഇയിൽ കനത്ത ചൂട്: ദു​ബൈ​യി​ൽ മൂ​ന്ന്​ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ​ അ​ട​ക്കു​ന്നു

ചൂ​ട്​ കൂ​ടി​യ​തോ​ടെ ദു​ബൈ​യി​ൽ മൂ​ന്ന്​ പ്ര​ധാ​ന വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ൾ​കൂ​ടി അ​ട​ക്കു​ന്നു. സ​ഫാ​രി പാ​ർ​ക്ക്, എ​ക്സ്​​പോ സി​റ്റി​യി​ലെ അ​ൽ വ​സ​ൽ പ്ലാ​സ, ദു​ബൈ മി​റാ​ക്കി​ൾ ഗാ​ർ​ഡ​ൻ എ​ന്നി​വ​യാ​ണ്​ സീ​സ​ൺ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്​. സ​ഫാ​രി പാ​ർ​ക്ക്​​ ജൂ​ൺ ര​ണ്ട്​ മു​ത​ൽ അ​ട​ച്ച​താ​യി അ​ധി​കൃ​ത​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​റി​യി​ച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

എ​ക്സ്​​പോ സി​റ്റി​യി​ലെ ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ വി​നോ​ദ​കേ​ന്ദ്ര​മാ​യ അ​ൽ വ​സ​ൽ പ്ലാ​സ​യും സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ചു. ജ​ല​വും ഊ​ർ​ജ​വും സം​ര​ക്ഷി​ക്കാ​നാ​യി ജ​ല​മേ​ള​യും നി​ർ​ത്തി​വെ​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ദു​​ബൈ മി​റാ​ക്കി​​ൾ ഗാ​ർ​ഡ​ൻ ര​ണ്ടാ​ഴ്ച​കൂ​ടി സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കും. ​ജൂ​ൺ 15 മു​ത​ലാ​ണ്​ സീ​സ​ൺ അ​വ​സാ​നി​ക്കു​ക.

മേ​യ്​ അ​ഞ്ചു​മു​ത​ൽ ഗ്ലോ​ബ​ൽ വി​ല്ലേ​ജും 28ാം സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം സീ​സ​ൺ നേ​ര​ത്തേ ആ​രം​ഭി​ച്ച ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ ഒ​രാ​ഴ്ച​കൂ​ടി പ്ര​വ​ർ​ത്ത​നം ദീ​ർ​ഘി​പ്പി​ച്ച ശേ​ഷ​മാ​ണ്​ മേ​യ്​ അ​ഞ്ചി​ന്​ സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *