Posted By Nazia Staff Editor Posted On

Uae residence; യുഎഇയിൽ വെള്ളപ്പൊക്ക പ്രദേശങ്ങളിലുള്ളവര്‍ ഈ തെറ്റ് ചെയ്യരുത്; മുന്നറിയിപ്പ് നൽകി അധികൃതര്‍

Uae residence; വെള്ളപ്പൊക്ക പ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി അല്‍ഐന്‍ അധികൃതര്‍. ഏപ്രില്‍ 16 ചൊവ്വാഴ്ച രാജ്യത്ത് പെയ്ത കനത്ത മഴയെത്തുടര്‍ന്ന്, അല്‍ ഐന്‍ മുനിസിപ്പാലിറ്റിയിലെ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറിയിരുന്നു. ഹാനികരമായ വസ്തുക്കള്‍ ഈ വെള്ളത്തില്‍ കലരാന്‍ സാധ്യതയുള്ളതിനാല്‍ താമസസ്ഥലങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നടക്കുകയോ കളിക്കുകയോ നീന്തുകയോ ചെയ്യരുതെന്ന് താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FvjH2GWdxOVBPCvKNLtaCA

മണല്‍ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടുന്ന വെള്ളത്തിന്, ആഴം കൂടുതലുള്ളതിനാല്‍, ചെളിയില്‍ മുങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ജലക്കുളങ്ങളില്‍ കളിക്കുകയോ നീന്തുകയോ ചെയ്യരുതെന്ന്് നിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, മണല്‍ പ്രദേശങ്ങളില്‍ ജെറ്റ് സ്‌കീസ്, ബോട്ടുകള്‍, മറ്റ് വിനോദ ഗതാഗത സേവനങ്ങള്‍ എന്നിവ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. കെട്ടികിടക്കുന്ന വെള്ളം കുടിക്കുന്നതും പാചകം ചെയ്യുന്നതും അതോറിറ്റി കര്‍ശനമായി വിലക്കിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *