Posted By Nazia Staff Editor Posted On

Uae residence visa; പ്രവാസികളെ… യുഎഇ വിട്ട് പോകുമ്പോൾ റസിഡൻസ് വിസ റദ്ദാക്കിയതായി ഉറപ്പാക്കണം;ഇല്ലെങ്കിൽ തിരിച്ചു വരുമ്പോൾ കുടുങ്ങും

Uae residence visa;നിങ്ങൾ സ്ഥിരമായി രാജ്യം വിടാൻ തീരുമാനിക്കുമ്പോൾ യുഎഇ റസിഡൻസ് വിസ ശരിയായി രീതിയിൽ റദ്ദാക്കിയതായി ഉറപ്പാക്കണം, കാരണം റസിഡൻസി സ്റ്റാറ്റസ് മാറ്റം വരുത്താതെ ഭാവിയിൽ യുഎഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ സങ്കീർണതകൾ സൃഷ്ടിച്ചേക്കാം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FvjH2GWdxOVBPCvKNLtaCA

താമസ വിസ റദ്ദാക്കുന്നത് സംബന്ധിച്ച് യുഎഇ ഡിജിറ്റൽ ഗവൺമെൻ്റ് പ്രവാസികളോട് ഓർമ്മപ്പെടുത്തി. നിങ്ങൾ എപ്പോഴെങ്കിലും യു.എ.ഇ ലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് റെസിഡൻസി ഫയൽ ഔദ്യോഗികമായി റദ്ദാക്കണം എന്ന് ഓർമപ്പെടുത്തി.

മറ്റൊരു രാജ്യത്തേക്ക് കുടിയേറുന്ന പ്രവാസികൾ, സ്പോൺസർ ചെയ്തിട്ടുള്ള കുടുംബാംഗങ്ങളുടെ വിസയും റദ്ദാക്കണം.

യുഎഇ ഡിജിറ്റൽ ഗവൺമെൻ്റ്, ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അറിയിച്ചത്:

സാധാരണയായി നിങ്ങളുടെ താമസ വിസ റദ്ദാക്കാൻ സ്പോൺസർക്ക് മാത്രമേ കഴിയൂ. നിങ്ങൾക്ക് സ്വന്തമായി ആപ്ലിക്കേഷൻ പ്രോസസ്സ് ചെയ്യാൻ കഴിയില്ലാ എന്നും ഓർമ്മപ്പെടുത്തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *