Income tax ആദായനികുതിദായകരുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

Central govt is all set increase the number of income tax payers

വിദേശയാത്ര, ഉയർന്ന വെെദ്യുതി ബിൽ, ഡിസൈനർ വസ്ത്രങ്ങൾ ഉപയോ​ഗിക്കുന്നവർ തുടങ്ങിയവരെ നിരീക്ഷിക്കും

രാജ്യത്തെ ആദായനികുതിദായകരുടെ എണ്ണം നടപ്പുസാമ്പത്തികവർഷം പത്തുശതമാനമെങ്കിലും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് (സി.ബി.ഡി.ടി.). ഇതിന്റെ ഭാഗമായി വലിയതുകയുടെ ഇടപാടുകളിലുള്ള നിരീക്ഷണം ശക്തമാക്കാനാണ് പദ്ധതി. വിദേശയാത്രകളിൽ വലിയതോതിൽ തുക ചെലവിടുന്നവർ, വളരെ ഉയർന്ന തുക വൈദ്യുതി ബില്ലായിനൽകുന്നവർ, ഡിസൈനർ വസ്ത്രങ്ങൾ വാങ്ങുന്നവർ, ഫെർട്ടിലിറ്റി ക്ലിനിക്കുകളുടെ സേവനം തേടുന്നവർ എന്നിങ്ങനെ വിവിധ വിഭാഗത്തിലാണ് നിരീക്ഷണം നടത്തുക. ഇതിനായി ഒരുലക്ഷം രൂപയ്ക്കു മുകളിൽ വൈദ്യുതി ചാർജ് നൽകുന്നവരുടെ പട്ടിക വൈദ്യുതി വിതരണ കമ്പനികളിൽനിന്ന് ലഭ്യമാക്കും. വിദേശയാത്രകളിൽ പത്തുദിവസത്തിൽക്കൂടുതൽ പുറത്ത് തങ്ങുകയും രണ്ടുലക്ഷം രൂപയിൽക്കൂടുതൽ ചെലവിടുകയും ചെയ്യുന്നവരുടെ വിവരങ്ങൾ ഇമിഗ്രേഷൻ വകുപ്പിൽനിന്ന് ശേഖരിക്കും.

ഹോട്ടൽ, വിരുന്നുസത്‌കാരം, ആഡംബര ബ്രാൻഡ്, ഐ.വി.എഫ്. ക്ലിനിക്, ആശുപത്രി, ഡിസൈനർ വസ്ത്ര കടകൾ, എൻ.ആർ.ഐ. ക്വാട്ടയിലുള്ള മെഡിക്കൽ സീറ്റുകൾ എന്നിങ്ങനെ ഉയർന്ന തുക ചെലവഴിക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാകും കൂടുതൽ പരിശോധനവരുക. ഇത്തരം സംരംഭങ്ങളിലെ ഉയർന്ന തുകയിലുള്ള പല ഇടപാടുകളും റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് സൂചന.

സാമ്പത്തിക വർഷത്തിൽ ആകെ 7.78 കോടി നികുതിറിട്ടേൺ ഫയൽചെയ്തിരുന്നു. ഇത് നടപ്പുസാമ്പത്തിക വർഷം 8.6 കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. നികുതിദായകരുടെ എണ്ണംകൂട്ടാൻ പ്രത്യേക കർമപദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. 2016-ൽ നടപ്പാക്കിയ നോട്ട് അസാധുവാക്കലിനുശേഷം ഉയർന്ന തുകയുടെ ഇടപാടുകൾ വിവര വിശകലനത്തിലൂടെ നികുതിവലയിലായിട്ടുണ്ട്. 2017-18 കാലത്തെ വലിയ ഇടപാടുകൾ പരിശോധിച്ച് നികുതി റിട്ടേൺ നൽകാത്തവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം ഉൾപ്പെടുത്തി തയ്യാറാക്കിയ പദ്ധതി മേയിൽത്തന്നെ നടപ്പാക്കാനാണ് നീക്കം.

കണക്കുകൾ നൽകുന്ന സംരംഭങ്ങൾ വലിയ തുകയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ ഇത്തരം ഇടപാടുകളിൽ പരിശോധന കർശനമാകും. ഇതോടൊപ്പം വിവിധ ഏജൻസികളിൽനിന്നും തേർഡ് പാർട്ടികളിൽനിന്നുമുള്ള വിവരങ്ങൾ ശേഖരിച്ച് വിശകലനം നടത്തും. സ്രോതസ്സിൽ പിടിക്കുന്നതോ ശേഖരിക്കുന്നതോ ആയ നികുതി സംബന്ധിച്ച രേഖകളും നിരീക്ഷണവിധേയമാക്കുന്നുണ്ട്. നികുതിച്ചോർച്ച ഫലപ്രദമായിപരമാവധി തടയുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

https://www.pravasinewsdaily.com/2023/04/30/four-jailed-to-be-deported-for-currency-exchange-fraud/

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/Jh1KM2KftCi6hhD2ZGh8fT

Leave a Reply

Your email address will not be published. Required fields are marked *