Posted By Nazia Staff Editor Posted On

Expat dead; താമസസ്ഥലത്ത്​ വെച്ച്​ നെഞ്ചു​വേദന;പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു

Expat dead; ദുബൈ: മലപ്പുറം കരുവാരകുണ്ട് സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കരുവാരകുണ്ട് പാറമ്മൽ വീട്ടിൽ മുഹമ്മദ്​ ഹസൻ (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി താമസസ്ഥലത്ത്​ വെച്ച്​ നെഞ്ചു​വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷാർജ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ എട്ടോടെ മരിക്കുകയായിരുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

അജ്​മാനിൽ എംപയർ അഡ്വർടൈസിങ്​ ആൻഡ്​ ഇന്‍റീരിയർ ഡിസൈൻ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. മൃതദേഹം അൽ ഖാസിമി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിച്ച്​ വരുന്നതായി ‘ഹംപാസ്’​ പ്രവർത്തകർ അറിയിച്ചു.

പാറമ്മൽ ഹംസയാണ് മുഹമ്മദ്​ ഹസന്റെ പിതാവ്​. മാതാവ്​: ആമിന. ഭാര്യ: സൗദ തൊട്ടിപ്പറമ്പൻ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *