Career ഏത് കരിയർ തിരഞ്ഞെടുക്കണമെന്ന സംശയത്തിലാണോ? കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റിയിൽ വി​ദ്യാ​ഭ്യാ​സ മേ​ള

Educational fair at Kuwait

കു​വൈത്ത് സിറ്റി: കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ഭ്യാ​സ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ളെ അ​വ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി വി​ദ്യാ​ഭ്യാ​സ ഭാ​വി തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ന്ന​താ​കും മേ​ള. ‘നി​ങ്ങ​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പ് ഒ​രു മാ​തൃ​രാ​ജ്യ​ത്തെ നി​ർ​മി​ക്കു​ന്നു’ എ​ന്ന​താ​ണ് മു​ദ്രാ​വാ​ക്യം. വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെയാണ് മേള സംഘടിപ്പിക്കുന്നത്.

കു​വൈ​ത്തി​ന്റെ വി​ദ്യാ​ഭ്യാ​സ, അ​ക്കാ​ദ​മി​ക മേ​ഖ​ല​ക​ളി​ലെ സു​സ്ഥി​ര വി​ക​സ​ന​ത്തി​ന്റെ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​ണ് പ​രി​പാ​ടി. യൂ​നി​വേ​ഴ്സി​റ്റി സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ മേ​യ് ര​ണ്ടി​നാണ് മേ​ള ആ​രം​ഭി​ക്കു​ന്നത്. മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. ശി​ൽ​പ​ശാ​ല​ക​ളും ഫീ​ൽ​ഡ് ടൂ​റു​ക​ളും, മ​റ്റു വി​വി​ധ പ​രി​പാ​ടി​ക​ളും ഇ​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും.

കു​വൈ​ത്തി​ലെ അ​മേ​രി​ക്ക​ൻ യൂ​നി​വേ​ഴ്‌​സി​റ്റി, ക​നേ​ഡി​യ​ൻ കോ​ള​ജ്, അ​മേ​രി​ക്ക​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ യൂ​നി​വേ​ഴ്‌​സി​റ്റി, കോ​ള​ജ് ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ് ഏ​വി​യേ​ഷ​ൻ തു​ട​ങ്ങി സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 11 ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം മേ​ള​യി​ലു​ണ്ടാ​കും. ബോ​ക്‌​ഹി​ൽ കോ​ള​ജ്, അ​റ​ബ് ഓ​പ​ൺ യൂ​നി​വേ​ഴ്‌​സി​റ്റി, ഇ​ന്റ​ർ​നാ​ഷ​ന​ൽ യൂ​നി​വേ​ഴ്‌​സി​റ്റി, കു​വൈ​ത്ത് കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി, കൂ​ടാ​തെ ഉ​ന്ന​ത സൈ​നി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള ഒ​മ്പ​തു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, ശാ​സ്ത്ര​ത്തെ​യും യു​വാ​ക്ക​ളെ​യും പി​ന്തു​ണ​ക്കു​ന്ന നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യും പ​ങ്കാ​ളി​ക​ളാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *