Posted By Nazia Staff Editor Posted On

Dubai taxi;ദുബൈയിൽ ടാക്സിയിൽ സാധനങ്ങൾ മറന്നു വെച്ചാൽ ഇനി എന്ത് ചെയ്യണം ?

Dubai taxi; നന്നായി ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ട് എന്തൊരു കഷ്ട്ടമാണല്ലേ? അതുപോലെ തന്നെ ചുറ്റുമുള്ളതെല്ലാം ആസ്വദിച്ചു നന്നായി യാത്ര ചെയ്യുന്നതിനിടെ കൈവശമുള്ള വസ്തുക്കൾ ടാക്സിയിൽ വെച്ച് മറക്കുന്നതും എന്തൊരു കഷ്ട്ടമാണല്ലേ? രണ്ടിന്റേം വിഷമം അതനുഭവിച്ചവർക്കേ അറിയൂ. ഇനി നഷ്ടപെട്ടത് വളരെ വിലപെട്ടതെങ്ങാനും ആണേൽ, ഇന്ത്യയിലാണെങ്കിൽ നിങ്ങൾ അതിനെ കുറിച്ച് പിന്നെ ചിന്തിക്കുക പോലും വേണ്ട. കിട്ടിയതുമായി പോകേണ്ടവർ എപ്പൊഴേ പോയി കാണും. എന്നാൽ ദുബായിയിൽ അങ്ങനെയല്ല. 

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് ദുബായ് എന്ന് മറക്കരുത്. ഇവിടെ നിങ്ങൾക്ക് മറന്നു വെച്ചതിനെ കുറിച്ചൊരു ആതിയും വേണ്ട. മണിക്കൂറുകൾകകം നിങ്ങളുടെ വസ്തുക്കൾ എവിടെ വെച്ച് ഏത് വണ്ടിയിലാണോ മറന്നത്, അതിനി നിങ്ങളുടെ അടുത്തേക്ക് തന്നെ തിരിച്ചു വരും. എത്ര മനോഹരമായ സംവിധാനങ്ങളല്ലേ? എന്നാലെ അങ്ങനെ മറന്നു വെച്ച വസ്തു നിങ്ങളുടെ അടുത്തേക്ക് തിരിച്ചു വരാൻ ചുമ്മാ റോഡിലിറങ്ങി കാത്തു നിന്നിട്ടൊന്നും കര്യമില്ലാട്ടൊ. അതിനായി തീർത്തും ചില നടപടിക്രമങ്ങളൊക്കെയുണ്ട്. മാത്രമല്ല തികച്ചും സത്യസന്ധമാണെങ്കിലേ ഇതൊക്കെ നടപ്പാവു. ഇനി നഷ്ട്ടപെട്ടു കഴിഞ്ഞാൽ എന്തൊക്കെ, എപ്പോ, എങ്ങനെ ചെയ്യണമെന്ന് വിശദമായി നോക്കാം.

  1. ഉടനടി ആർ.ടി.എ കസ്റ്റമേഴ്സ് സർവീസിലേക്ക് വിളിക്കുക; 

ഓൺലൈനിൽ ബുക്ക് ചെയ്ത ഹാല ടാക്സിയിലാണ് നിങ്ങളുടെ സാധനം നഷ്ട്ടപെട്ടതെങ്കിൽ ആർ.ടി.എ കോൾ സെൻ്ററായ 800 9090 എന്ന നമ്പറിലേക്ക് വിളിച്ച് നിങ്ങളുടെ യാത്രയുടെ സമയവും തീയതിയും പിക്ക്-അപ്പ് ആൻഡ് ഡ്രോപ്പ്-ഓഫ് ലൊക്കേഷനുകൾ, ബുക്കിംഗ് നമ്പർ എന്നി കാര്യങ്ങൾ വിശദമായി നൽകുക.

  1. ഇമെയിൽ വഴി ഒരു റിപ്പോർട്ട് ഫയൽ ചെയ്യുക;

നിങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങളാണ് ടാക്‌സിയുടെ പിൻസീറ്റിൽ വച്ച് മറന്നതെങ്കിൽ, ഒരു ഫോൺ കോൾ മാത്രം ചെയ്താൽ പോരാ. നഷ്ടപെട്ടത് എന്താണോ അതിന്റെ നിറം, രൂപം, വലിപ്പം, പോലെ തിരിച്ചറിയാനാകുന്ന കാര്യങ്ങൾ വളരെ കൃത്യമായി വിവരീകരിച്ചു കൊണ്ടൊരു  [email protected]  എന്ന വിലാസത്തിലേക്ക് ഇമെയിൽ വഴി ഒരു റിപ്പോർട്ട് ഫയൽ ചെയ്യുക.

  1. ആർ.ടി.എ ആപ്പിൽ സംഭവത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യുക

നിങ്ങൾ ആർ.ടി.എ ആപ്പ് ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ, ടാക്സി ബുക്ക് ചെയ്ത ഡീറ്റെയിൽസ് വഴി വാഹനത്തിന്റെ നമ്പർ ലഭ്യമാവുന്നതായിരിക്കും. അത് ഉപയോഗിച്ച് നിങ്ങൾക്ക് നഷ്ടപ്പെട്ട വസ്തു വച്ചു മറന്ന വാഹനത്തിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യാവുന്നതാണ്.  തുടർന്ന് വാഹനം എവിടെയാണോ നിൽക്കുന്നത് അതിനോട് ചേർന്നുള്ള ആർ.ടി.എ സ്റ്റേഷൻ നിങ്ങൾ ആപ്പിൽ നിന്നും തിരഞ്ഞെടുക്കുക, ശേഷം സൈറ്റിൽ കാണുന്ന നമ്പർ ഉപയോഗിച്ച് സ്റ്റേഷനിലേക്ക് വിളിച്ചു കാര്യങ്ങൾ പറയുക.

  1. ആർ.ടി.എ സ്റ്റേഷൻ സന്ദർശിക്കുക;

നിങ്ങൾ ഫയൽ ചെയ്ത റിപ്പോർട്ട് സ്റ്റേഷനിൽ സമർപ്പിച്ച ശേഷം യാത്ര ചെയ്ത ടിക്കറ്റ് നൽകുക. നിങ്ങളുടെ വസ്തുവാണെന്ന് തെളിക്കുന്ന അടയാളങ്ങൾ പറയുക, റിപോർട്ടുകൾ സത്യസന്ധമാണെന്നു ഓഫീസർക്ക് ബോധ്യപ്പെട്ടാൽ, ഉടൻ തന്നെ നിങ്ങൾ യാത്ര ചെയ്ത വാഹനം ഓഫീസിലേക്ക് എത്തിച്ചു നിങ്ങൾ മറന്നു വെച്ച വസ്തു എന്താണോ അത് കൈമാറുന്നതായിരിക്കും. 

content highlight : What to do if you forget things in a taxi in Dubai?

Comments (0)

Leave a Reply

Your email address will not be published. Required fields are marked *