Dubai job; യുഎഇയില്‍ ജോലിമാറ്റത്തിന് പ്രേരിപ്പിക്കുന്ന മൂന്ന് കാര്യങ്ങൾ ; ഈ ജീവനക്കാർക്ക് മാത്രം ജോലി മാറാൻ ഉദ്ദേശ്യമില്ല;റിപ്പോർട്ട് ഇങ്ങനെ
Dubai job: ദുബായ്: ജീവിതച്ചെലവ് റോക്കറ്റ് പോലെ കുതിച്ചുയരുന്ന യുഎഇയില്‍ മൂന്നില്‍ രണ്ട് ജീവനക്കാരും നിലവിലെ ജോലിയില്‍ നിന്ന് മാറി മികച്ച ജോലി കണ്ടെത്തുന്നതിനായുള്ള നെട്ടോട്ടത്തിലാണെന്ന് പഠനം. ആഗോള എച്ച്ആര്‍ സൊല്യൂഷന്‍സ് സ്ഥാപനമായ അഡെക്കോ പുറത്തിറക്കിയ പുതിയ സര്‍വേയിലാണ് ഇക്കാര്യമുള്ളത്. യുഎഇയിലെ മൂന്നില്‍ രണ്ട് അഥവാ 67 ശതമാനത്തിലധികം ജീവനക്കാരും ഉടനടി ജോലി മാറാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
വലിയ രീതിയിലുള്ള തൊഴില്‍ മാറ്റത്തിനും പുതിയ തൊഴിലുകള്‍ കണ്ടെത്താനുള്ള തൊഴില്‍ വിപണിയുടെ സന്നദ്ധതയെയുമാണ് ഇത് സൂചിപ്പിക്കുന്നത്.പരിമിതമായ കരിയര്‍ പുരോഗതി, ആകര്‍ഷകമല്ലാത്ത വേതനം, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, വരമാനവും ചെലവും തമ്മില്‍ ബാലന്‍സ് ചെയ്യാന്‍ കഴിയാത്ത അവസ്ഥ, ജോലിയും ജീവിതവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോവുന്നതിലെ പ്രശ്‌നങ്ങള്‍, അപര്യാപ്തമായ തൊഴില്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവയാണ് ഉദ്യോഗാര്‍ത്ഥികളെ അവരുടെ നിലവിലെ ജോലി മാറാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളെന്ന് സര്‍വേ പറയുന്നു. ‘ഇന്ന് ഉദ്യോഗാര്‍ത്ഥികളെ കൂടുതലായി നയിക്കുന്നത് കരിയര്‍ അന്വേഷണങ്ങളും, ഇന്റര്‍വ്യൂ, തൊഴില്‍ ചര്‍ച്ചകളുമാണെന്ന് അഡെക്കോയുടെ മിഡില്‍ ഈസ്റ്റ് മേധാവി മായങ്ക് പട്ടേല്‍ പറഞ്ഞു.യുഎഇയിലെ ഉദ്യോഗാര്‍ത്ഥികള്‍ ജോലിയുടെ കാര്യത്തില്‍ ശമ്പളമാണ് ഏറ്റവും പ്രധാന ഘടകമായി പരിഗണിക്കുന്നത്. എന്നാല്‍ നല്ല തൊഴില്‍ -കുടുംബ ജീവിത ബാലന്‍സ്, കമ്പനി സംസ്‌കാരം, തൊഴില്‍ സാധ്യതകള്‍, തൊഴില്‍ സുരക്ഷ തുടങ്ങിയ മറ്റ് ഘടകങ്ങളും നിര്‍ണായക പങ്ക് വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ടെക്നോളജി, സോഫ്റ്റ്വെയര്‍ സേവന വ്യവസായം, ബാങ്കിംഗ്, കണ്‍സ്ട്രക്ഷന്‍, എഞ്ചിനീയറിംഗ്, ലോജിസ്റ്റിക്സ്, റീട്ടെയില്‍, ലക്ഷ്വറി മേഖലകളിലെ മിഡ്, സീനിയര്‍ ലെവല്‍ ഉദ്യോഗാര്‍ത്ഥികളിലാണ് തൊഴില്‍ മാറ്റത്തിനുള്ള താല്‍പര്യം ഏറ്റവും കൂടുതലെന്നും സര്‍വേ വ്യക്തമാക്കുന്നു.നേരെമറിച്ച്, 15 മുതല്‍ 20 ശതമാനം വരെ പ്രൊഫഷണലുകള്‍ക്ക് ജോലി മാറാന്‍ ഉദ്ദേശ്യമില്ല. എന്നു മാത്രമല്ല അവരുടെ നിലവിലെ ജോലികളില്‍ മികച്ച പുരോഗതി കൈവരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അവരെന്നും സര്‍വേ പറയുന്നു. വര്‍ദ്ധിച്ചുവരുന്ന പ്രവാസി ജനസംഖ്യ, ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റം, വൈവിധ്യത്തിലും നൈപുണ്യ ആവശ്യകതകള്‍ വികസിപ്പിക്കുന്നതിലും ശക്തമായ ഊന്നല്‍ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ യുഎഇയെ തൊഴിലന്വേഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യമായി നിലനിര്‍ത്തുന്നതായും സര്‍വേയില്‍ നിന്ന് വ്യക്തമാകുന്നതായി മായങ്ക് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)