Posted By Nazia Staff Editor Posted On

Air india express ticket booking;ഒരു 1200 രൂപ കയ്യിലുണ്ടോ എങ്കിൽ ഇനി വിമാനയാത്ര നടത്താം,​ ടിക്കറ്റ് നിരക്കിൽ വൻഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്

Air india express ticket booking; കൊ​ച്ചി​:​ നല്ല ഒരു ഷർട്ടോ പാന്റോസോ ചെരിപ്പോ വാങ്ങണമെങ്കിൽ ഏറ്റവുംകുറഞ്ഞത് ആയിരം രൂപയെങ്കിലുമാകും. ഇനി അത്രയും തുകയ്ക്ക് വിമാനയാത്ര നടത്താം. 1177​ ​രൂ​പ​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​നി​ര​ക്കു​ക​ളു​മാ​യി രംഗത്തെത്തിയിരിക്കുകയാണ് ​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്‌​സ്പ്ര​സി​ന്റെ​ ​ടൈം​ ​ടു​ ​ട്രാ​വ​ൽ​ ​സെ​യി​ൽ.​ ​സെപ്തം​ബ​ർ​ 30​ ​വ​രെ​യു​ള്ള​ ​യാ​ത്ര​ക​ൾ​ക്കാ​യി​ ​ജൂ​ൺ​ 3​ ​വ​രെ​ ​ബു​ക്ക് ​ചെ​യ്യു​ന്ന​ ​ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ് ​നി​ര​ക്കി​ള​വ്.​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്‌​സ്പ്ര​സി​ന്റെ​ ​വെ​ബ്‌​സൈ​റ്റി​ലും​ ​മൊ​ബൈ​ൽ​ ​ആ​പ്പി​ലും​ ​ഓ​ഫ​ർ​ ​ല​ഭ്യ​മാ​ണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ക്യാ​ബി​ൻ​ ​ബാ​ഗേ​ജു​മാ​യി​ ​മാ​ത്രം​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​സാ​ധാ​ര​ണ​ ​നി​ര​ക്കി​ലും​ ​താ​ഴെ​യു​ള്ള​ ​എ​ക്‌​സ്പ്ര​സ് ​ലൈ​റ്റ് ​ടി​ക്ക​റ്റു​ക​ൾ​ 1177​ ​രൂ​പ​ ​മു​ത​ൽ​ ​ഉ​ള്ള​ ​നി​ര​ക്കി​ൽ​ ​ല​ഭി​ക്കും.​ 10​ ​കി​ലോ​ ​വ​രെ​ ​ഭാ​ര​മു​ള്ള​ ​ക്യാ​ബി​ൻ​ ​ബാ​ഗേ​ജാ​ണ് ​എ​ക്‌​സ്പ്ര​സ് ​ലൈ​റ്റ് ​യാ​ത്ര​ക്കാ​ർ​ക്ക് ​കൈ​യി​ൽ​ ​ക​രു​താ​വു​ന്ന​ത്.​ ​ട്രാ​വ​ൽ​ ​ഏ​ജ​ന്റു​മാ​ർ​ക്ക് 1198​ ​രൂ​പ​ ​മു​ത​ലാ​ണ് ​ടി​ക്ക​റ്റ് ​നി​ര​ക്ക്.

എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്‌​സ്പ്ര​സ് ​വെ​ബ്‌​സൈ​റ്റി​ലോ​ ​ആ​പ്പി​ലോ​ ​ലോ​ഗി​ൻ​ ​ചെ​യ്ത് ​ടി​ക്ക​റ്റ് ​എ​ടു​ക്കു​ന്ന​വ​ർ​ക്ക് ​ഗൊ​ർ​മേ​ർ​ ​ഭ​ക്ഷ​ണ​ത്തി​നും​ ​സീ​റ്റു​ക​ൾ​ക്കും​ 25​ ​ശ​ത​മാ​നം​ ​അ​ധി​ക​ ​ഇ​ള​വ് ​ല​ഭി​ക്കും.​ ​ടാ​റ്റാ​ ​ന്യൂ​പാ​സ് ​റി​വാ​ർ​ഡ്‌​സ് ​പ്രോ​ഗ്രാം​ ​അം​ഗ​ങ്ങ​ൾ​ക്ക് ​ഭ​ക്ഷ​ണം,​ ​സീ​റ്റ്,​ ​ബാ​ഗേ​ജ്,​ ​സൗ​ജ​ന്യ​മാ​യി​ ​ടി​ക്ക​റ്റ് ​തി​യ​തി​ ​മാ​റ്റാ​നും​ ​റ​ദ്ദാ​ക്കാ​നു​മു​ള്ള​ ​അ​വ​സ​രം​ ​തു​ട​ങ്ങി​യ​ ​പ്ര​ത്യേ​ക​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ​പു​റ​മേ​ 8​ ​ശ​ത​മാ​നം​ ​വ​രെ​ ​ന്യൂ​കോ​യി​ൻ​സും​ ​നേ​ടാം.​ ​ലോ​യ​ൽ​റ്റി​ ​അം​ഗ​ങ്ങ​ൾ​ക്ക് ​പു​റ​മേ​ ​വി​ദ്യാ​ർ​ത്ഥി​​​ക​ൾ,​ ​മു​തി​ർ​ന്ന​ ​പൗ​ര​ന്മാ​ർ,​ ​ചെ​റു​കി​ട​ ​ഇ​ട​ത്ത​രം​ ​സം​രം​ഭ​ക​ർ,​ ​സാ​യു​ധ​ ​സേ​നാം​ഗ​ങ്ങ​ൾ,​ ​ആ​ശ്രി​ത​ർ​ ​എ​ന്നി​വ​ർ​ക്കും​ ​മൊ​ബൈ​ൽ​ ​ആ​പ്പി​ലൂ​ടേ​യും​ ​വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും​ ​പ്ര​ത്യേ​ക​ ​നി​ര​ക്കി​ൽ​ ​ടി​ക്ക​റ്റു​ക​ൾ​ ​ല​ഭ്യ​മാ​കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *