ജെറുസലേം / ദുബായ്: തന്റെ മക്കളിൽ ഒരാളെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കൂടുതൽ വിവരങ്ങൾ പുറത്തുവിടാതെ തിങ്കളാഴ്ച ഇസ്രായേൽ ചാനൽ 14-ന് നൽകിയ ഫോൺ അഭിമുഖത്തിലാണ് നെതന്യാഹു ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.
APPLY NOW FOR THE LATEST VACANCIES
“വിശ്വസിക്കാൻ പ്രയാസമുള്ള കാര്യങ്ങളാണ് നടന്നത്. ഇറാൻ എന്റെ മക്കളിൽ ഒരാളെ ലക്ഷ്യമിടുകയും അവനെ വധിക്കാൻ ശ്രമിക്കുകയും ചെയ്തു,” നെതന്യാഹു അഭിമുഖത്തിൽ പറഞ്ഞു.
ഒക്ടോബർ 27-ന് നടക്കുന്ന ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിൽ നെതന്യാഹുവിനോട് മത്സരിക്കുന്ന മുൻ സൈനിക തലവൻ ഗാഡി ഐസൻകോട്ടിന് സുരക്ഷ നൽകാൻ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് (Shin Bet) തയ്യാറായില്ലെന്ന വാ വാർത്തകളോട് പ്രതികരിക്കവേയാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. ഐസൻകോട്ടിന് 24 മണിക്കൂറും സുരക്ഷ നൽകേണ്ടതുണ്ടെന്നും ഇത് ഒരു ആഡംബരമല്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
നെതന്യാഹുവിന് രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. മക്കളിൽ ആരെയാണ് ഇറാൻ വധിക്കാൻ ശ്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നെതന്യാഹുവിന്റെ മൂത്തമകനായ യായ്ര് നെതന്യാഹു (35) 2024 മുതൽ മിയാമിയിൽ ഷിൻ ബെറ്റിന്റെ സുരക്ഷയിലാണ് കഴിയുന്നത്.
വാർത്ത പുറത്തുവന്നതിന് പിന്നാലെ, വധശ്രമത്തെക്കുറിച്ചുള്ള വിവരങ്ങൾ മാസങ്ങൾക്ക് മുമ്പേ അറിയാമായിരുന്നുവെന്നും എന്നാൽ സെൻസർഷിപ്പ് (Gag Order) മൂലം പുറത്തുവിട്ടിരുന്നില്ലെന്നും ഇസ്രായേലിലെ പ്രമുഖ മാധ്യമപ്രവർത്തകൻ അമിത് സെഗാൾ വ്യക്തമാക്കി