
ദുബൈ: പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ദുബൈ പൊലീസ്. തട്ടിപ്പ് സംഘങ്ങൾ ജോലി ഒഴിവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കും. ഈ പരസ്യങ്ങൾ വിശ്വസിച്ച് ബന്ധപെടുന്നവരുടെ പേരിൽ വ്യാജ ബാങ്ക് അക്കൗണ്ടുകൾ ആരംഭിപ്പിക്കും. അതിന് ശേഷം നിയമവിരുദ്ധമായി ലഭിക്കുന്ന പണം ഈ അക്കൗണ്ടുകളിലൂടെ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്.
സോഷ്യൽ മീഡിയയിൽ പരസ്യത്തിലൂടെ പ്രവാസി യുവാവ് തട്ടിപ്പ് സംഘത്തെ ബന്ധപെട്ടു. സാമ്പത്തിക സേവനങ്ങൾ നൽകുന്ന സ്ഥാപനമാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പ് സംഘം, കമ്പനിയുടെ പ്രവർത്തങ്ങൾക്കായി സ്വന്തം പേരിൽ പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുകയോ നിലവിലുള്ള അക്കൗണ്ട് ഉപയോഗികുകയോ യുവാവിനോട് ആവശ്യപ്പെട്ടു.
APPLY NOW FOR THE LATEST VACANCIES
ഇതോടെ യുവാവിന്റെ അക്കൗണ്ടിലെക്ക് പണം എത്താൻ തുടങ്ങി. ഈ പണം ഉടൻ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഓരോ ഇടപാടിനും യുവാവിന് കമ്മീഷനും സംഘം വാഗ്ദാനം ചെയ്തു.
യുവാവിന്റെ അക്കൗണ്ടിൽ നിന്ന് നിരന്തരമായി ഇടപാടുകൾ നടത്തുന്നത് കണ്ട ബാങ്ക് ജീവനക്കാർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് യുവാവിനെ ചോദ്യം ചെയ്തു. അപ്പോഴാണ് താൻ ഒരു തട്ടിപ്പ് സംഘത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് യുവാവിന് മനസിലായത്. നിയമപരമായ ജോലിയാണെന്ന് കരുതി ലഭിച്ച നിർദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് യുവാവിന്റെ മൊഴി.
ഇത്തരം തട്ടിപ്പുകളിൽ ഇരകളുടെ ബാങ്ക് അക്കൗണ്ടുകൾ അവരുടെ അറിവില്ലാതെയും നിയമവിരുദ്ധ ഇടപാടുകൾക്ക് ഉപയോഗിക്കപ്പെടാം. ഇതോടെ പണം നഷ്ടപ്പെടുന്നതിന് പുറമെ നിയമനടപടികൾ നേരിടേണ്ട സാഹചര്യവും ഉണ്ടാകാം എന്നും ദുബൈ പൊലീസ് വ്യക്തമാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കണ്ണീരോടെ ഷാർജയിലെ ഇന്ത്യൻ സമൂഹം; പ്രവാസി വിദ്യാർത്ഥിനി മരണപ്പെട്ടു

ഷാർജ: തമിഴ്നാട് സ്വദേശിയായ പ്രവാസി വിദ്യാർത്ഥിനി യുഎഇയിൽ അന്തരിച്ചു. ഷാർജ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ വിദ്യാർത്ഥിനിയായിരുന്ന ഗ്ലോവിൻ ചെൽ (18) ആണ് കാൻസർ രോഗബാധയെ തുടർന്ന് വിയോഗത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച തമിഴ്നാട്ടിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് നടന്ന സംസ്കാര ചടങ്ങുകളിൽ ഷാർജയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗ്ലോവിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് രോഗാവസ്ഥ കാരണം താൽക്കാലികമായി പഠനം നിർത്തിവെക്കേണ്ടി വന്നു. രോഗാവസ്ഥയിൽ ചെറിയ മാറ്റം വന്നപ്പോൾ വീണ്ടും സ്കൂളിലെത്തിയെങ്കിലും ആരോഗ്യം വഷളായതോടെ പഠനം തുടരാനായില്ല.
ജൂണിൽ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്ലോവിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് (സിഎംസി) മാറ്റുകയായിരുന്നു. ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓഫീസറായ അച്ഛൻ ഡോ. വിജയകുമാറും ഗണിത അധ്യാപികയായിരുന്ന അമ്മ ശുഭമലറും മകളുടെ ചികിത്സയ്ക്കായി പൂർണ്ണ സമയവും കൂടെയുണ്ടായിരുന്നു.
ഒരു വയസ്സുള്ളപ്പോൾ യുഎഇയിലെത്തിയ ഗ്ലോവിൻ, അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. മകളുടെ വേർപാടിൽ കടുത്ത ദുഃഖത്തിലാണ് കുടുംബവും വിദ്യാലയവും. പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ വിയോഗത്തിൽ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ അധികൃതരും സഹപാഠികളും ആദരാഞ്ജലികൾ അർപ്പിച്ചു.