യുഎഇയിലെ പ്രവാസികൾ ശ്രദ്ധിക്കുക!!! ഈ തെറ്റ് ചെയ്യരുത്: ഒറ്റ ക്ലിക്ക് നിങ്ങളുടെ പണം മുഴുവനും പോകും

546224

abu dhabi customs scam അബുദാബി: എസ്എംഎസ്, വാട്സാപ് തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി അബൂദാബി കസ്റ്റംസ്. കസ്റ്റംസിന്റെ പേരിൽ ലഭിക്കുന്ന വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും സംശയകരമായ ലിങ്കുകളിൽ പ്രവേശിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. “Official Customs Hold Notice – Customs Tariff Classification Required (Harmonized System)” എന്ന തലക്കെട്ടിലാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. അബുദാബി കസ്റ്റംസിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പെന്ന രീതിയിൽ ലഭിക്കുന്ന സന്ദേശത്തിൽ തുടർന്ന് ഒരു സംശയകരമായ ലിങ്കിൽ പ്രവേശിക്കാനും വ്യക്തിഗത വിവരങ്ങൾ നൽകാനും ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി. ഇത്തരം സന്ദേശങ്ങൾ അബൂദാബി കസ്റ്റംസിന്റെ ഔദ്യോഗിക ആശയവിനിമയമല്ലെന്ന് അധികൃതർവ്യക്തമാക്കി.

APPLY NOW FOR THE LATEST VACANCIES

സംശയകരമായ സന്ദേശം ലഭിച്ചാൽ, സന്ദേശത്തോട് പ്രതികരിക്കരുത്. സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. വ്യക്തിഗത വിവരങ്ങളോ രഹസ്യ വിവരങ്ങളോ കൈമാറരുത്. സന്ദേശം ലഭിച്ച ഉറവിടം ആദ്യം പരിശോധിക്കുക. ഉറവിടം സ്ഥിരീകരിച്ചശേഷം മാത്രമേ പണമിടപാടുകളോ മറ്റ് നടപടികളോ സ്വീകരിക്കാവൂ. സംശയകരമായ സന്ദേശങ്ങൾ അവഗണിക്കുകയും അതുമായി ആശയവിനിമയം നടത്താതിരിക്കുകയും ചെയ്യുക. അബുദാബി കസ്റ്റംസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സഹായത്തിനുമായി 800 555 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ യുഎഇയിലെ വിവിധ അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. സോഷ്യൽ മീഡിയകളും മെസേജിങ് ആപ്പുകളും ഉപയോഗിച്ച് നിലവിലില്ലാത്ത സേവനങ്ങളും ഓഫറുകളും പരസ്യം ചെയ്ത് ആളുകളിൽനിന്ന് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ നടപടികളും തുടരുകയാണ്. 2026ലെ രണ്ടാം പാദത്തിൽ ദുബായ് പൊലീസ് 103 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾഅടച്ചുപൂട്ടിയിരുന്നു. വ്യാജ സേവനങ്ങളും ഓഫറുകളും പ്രചരിപ്പിച്ച് ആളുകളെ കബളിപ്പിക്കാൻ ഉപയോഗിച്ച അക്കൗണ്ടുകൾക്കെതിരെയായിരുന്നു നടപടി. കുറ്റകൃത്യ വിവരങ്ങളുടെ വിശകലനത്തിനും അന്വേഷണങ്ങൾക്കുമായി നിർമിതബുദ്ധി സാങ്കേതികവിദ്യയും കൂടുതൽ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ദുബായ് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. പുതിയ ഭീഷണികൾ നേരത്തെ തിരിച്ചറിയാനും കുറ്റകൃത്യങ്ങൾ നടക്കുന്നതിന് മുമ്പ് പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഇത്തരം സാങ്കേതികവിദ്യകൾ സഹായിക്കുന്നുണ്ട്. സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കാതെ ലിങ്കുകളിൽ പ്രവേശിക്കുന്നതും വ്യക്തിഗത വിവരങ്ങൾ നൽകുന്നതും പണം അയയ്ക്കുന്നതും ഒഴിവാക്കുക എന്നതാണ് അധികൃതരുടെ പ്രധാന നിർദേശം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കണ്ണീരോടെ ഷാർജയിലെ ഇന്ത്യൻ സമൂഹം; പ്രവാസി വിദ്യാർത്ഥിനി മരണപ്പെട്ടു

544064

ഷാർജ: തമിഴ്‌നാട് സ്വദേശിയായ പ്രവാസി വിദ്യാർത്ഥിനി യുഎഇയിൽ അന്തരിച്ചു. ഷാർജ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ വിദ്യാർത്ഥിനിയായിരുന്ന ഗ്ലോവിൻ ചെൽ (18) ആണ് കാൻസർ രോഗബാധയെ തുടർന്ന് വിയോഗത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച തമിഴ്‌നാട്ടിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് നടന്ന സംസ്കാര ചടങ്ങുകളിൽ ഷാർജയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗ്ലോവിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് രോഗാവസ്ഥ കാരണം താൽക്കാലികമായി പഠനം നിർത്തിവെക്കേണ്ടി വന്നു. രോഗാവസ്ഥയിൽ ചെറിയ മാറ്റം വന്നപ്പോൾ വീണ്ടും സ്കൂളിലെത്തിയെങ്കിലും ആരോഗ്യം വഷളായതോടെ പഠനം തുടരാനായില്ല.

ജൂണിൽ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്ലോവിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് (സിഎംസി) മാറ്റുകയായിരുന്നു. ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓഫീസറായ അച്ഛൻ ഡോ. വിജയകുമാറും ഗണിത അധ്യാപികയായിരുന്ന അമ്മ ശുഭമലറും മകളുടെ ചികിത്സയ്ക്കായി പൂർണ്ണ സമയവും കൂടെയുണ്ടായിരുന്നു.

ഒരു വയസ്സുള്ളപ്പോൾ യുഎഇയിലെത്തിയ ഗ്ലോവിൻ, അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. മകളുടെ വേർപാടിൽ കടുത്ത ദുഃഖത്തിലാണ് കുടുംബവും വിദ്യാലയവും. പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ വിയോഗത്തിൽ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂൾ അധികൃതരും സഹപാഠികളും ആദരാഞ്ജലികൾ അർപ്പിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *