
ദുബായ് ∙ യുഎഇ സന്ദർശിക്കുന്നവർക്കും വിമാന യാത്രികർക്കും മൽസരിച്ച് ആനുകൂല്യങ്ങൾ നൽകി ദുബായിയും അബുദാബിയും. യുഎഇ സന്ദർശകർക്ക് സൗജന്യ വീസ നൽകുമെന്ന് അബുദാബി പ്രഖ്യാപിച്ചതിനു പിന്നാലെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്ങിൽ ഒരുപിടി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായിയുടെ ദേശീയ വിമാന കമ്പനിയായ എമിറേറ്റ്സ്. ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ എത്ര തവണ വേണമെങ്കിലും സൗജന്യമായി യാത്രാ തീയതി മാറ്റാമെന്നതാണ് പ്രധാന ഓഫർ. ഈ ആനുകൂല്യം ഇക്കണോമിയിലെ സേവർ, ഫ്ലെക്സ് ടിക്കറ്റുകൾക്കും ബിസിനസ് ക്ലാസിലെ സ്പെഷൽ, സേവർ, ഫ്ലെക്സ് ടിക്കറ്റുകൾക്കും ബാധകമാണ്. ഇക്കണോമി ഫ്ലെക്സ് പ്ലസ്, പ്രീമിയം ഇക്കണോമി, ബിസിനസ് ഫ്ലെക്സ് പ്ലസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകാർക്ക് നേരത്തെ തന്നെ ഈ ആനുകൂല്യം അവരുടെ ടിക്കറ്റിനൊപ്പം ലഭ്യമാണ്. ഈ സൗകര്യം മറ്റു ക്ലാസുകാർക്കും ബാധകമാക്കി.
APPLY NOW FOR THE LATEST VACANCIES
റദ്ദാക്കുന്ന ടിക്കറ്റുകളുടെ റീഫണ്ട് ഫീസിലും ഇളവുണ്ട്. ഇക്കണോമി സേവർ ടിക്കറ്റിന്റെ റീഫണ്ട് ഫീസ് 50 ഡോളറും ഫ്ലെക്സ് ടിക്കറ്റിന്റെ റീഫണ്ട് ഫീസ് 25 ഡോളറുമാക്കി. ബിസിനസ് ക്ലാസിൽ സ്പെഷൽ, സേവർ ടിക്കറ്റുകൾക്ക് 50 ഡോളറും ഫ്ലെക്സിന് 25 ഡോളറുമാണ് റീഫണ്ട് ഫീസ്. പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതോടെ യാത്രക്കാർക്ക് അവരുടെ ടിക്കറ്റുകളിൽ മാറ്റം വരുത്താൻ കൂടുതൽ സൗകര്യമായി
ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എമിറേറ്റ്സിൽ യാത്ര ചെയ്യുന്നവർക്ക് ഒരു തവണ സൗജന്യമായി ഡേറ്റ് മാറ്റാനുള്ള അവസരം കമ്പനി നൽകിയിട്ടുണ്ട്. 24 മണിക്കൂർ വരെ ടിക്കറ്റ് നിരക്ക് പിടിച്ചു വയ്ക്കുന്നതിനും യാത്രക്കാർക്ക് അവസരമുണ്ട്. നിലവിലെ ടിക്കറ്റ് റേറ്റ് മാറുമോ എന്ന് സംശയമുള്ളവർക്ക് 24 മണിക്കൂർ കാത്തിരുന്ന ശേഷം ബുക്ക് ചെയ്താൽ മതി. അതിനുള്ളിൽ നിരക്ക് കുറഞ്ഞാൽ, പുതിയ നിരക്കിലും കൂടിയാൽ പിടിച്ചു വച്ച നിരക്കിലും ടിക്കറ്റ് ബുക്ക് ചെയ്യാം.
യാത്രക്കാർക്ക് സമഗ്ര ട്രാവൽ ഇൻഷുറൻസും എമിറേറ്റ്സ് ഉറപ്പാക്കുന്നു. മേഖലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആശുപത്രി വാസം വേണ്ടി വന്നാൽ യാത്രക്കാർക്ക് 25000 ഡോളർ വരെ ചികിത്സാ ചെലവ് നൽകും. സംഘർഷത്തെ തുടർന്ന് യാത്ര മുടങ്ങിയാൽ സൗജന്യമായി 30 ദിവസത്തേക്കു യാത്ര നീട്ടി വയ്ക്കാനും സാധിക്കും. ബാഗേജ് നഷ്ടപ്പെടുക, ഫ്ലൈറ്റ് റദ്ദാക്കുക എന്നിവയ്ക്കും പരിരക്ഷ ലഭിക്കും. സമഗ്ര ഇൻഷുറൻസ് പരിരക്ഷ ടിക്കറ്റിനൊപ്പം വാങ്ങാവുന്നതാണ്. വിമാനം റദ്ദാക്കിയതു മൂലം യാത്ര മുടങ്ങുന്നവർക്ക് താമസ സൗകര്യം കമ്പനി നൽകും. മറ്റു കമ്പനികളുടെ കണക്ഷൻ ഫ്ലൈറ്റ് മുടങ്ങുകയോ, എമിറേറ്റ്സ് വിമാനം മുടങ്ങുകയോ ചെയ്യുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് സൗജന്യമായി അവരുടെ അന്തിമ ലക്ഷ്യ സ്ഥാനം വരെയുള്ള ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യാം. സ്കൈവാർഡ് അംഗങ്ങൾക്ക് അധിക ആനുകൂല്യങ്ങളുമുണ്ട്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പൊതുസ്ഥലങ്ങളിൽ പാട്ടുവയ്ക്കുന്നതിന് ഇനി പണം എണ്ണിക്കൊടുക്കണം,പുതിയ നിയമവുമായി യുഎഇ
UAE August 12, 2026

അബുദാബി: പൊതുസ്ഥലങ്ങളിൽ വാണിജ്യാവശ്യങ്ങൾക്കായുള്ള പരിപാടികളിൽ പാട്ട് വെയ്ക്കുന്നതിന് ഇനി പണം നൽകണം. യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയമാണ് പുതിയ നിർണായക ഉത്തരവ് പുറത്തിറക്കിയത്. വാണിജ്യ ആവശ്യങ്ങൾക്കായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പാട്ടുവയ്ക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ മുതലാണ് പുതിയ ഫീസ് അടയ്ക്കേണ്ടി വരിക. എമിറേറ്റ്സ് മ്യൂസിക് റൈറ്റ്സ് അസോസിയേഷൻ , മ്യൂസിക് നേഷൻ എന്നീ രണ്ട് സംഘടനകളാണ് ഫീസ് വാങ്ങുക. സംഗീത സംവിധായകർ, ഗാനരചയിതാക്കൾ, പാട്ടുകാർ, വാദ്യോപകരണക്കാർ, നിർമ്മാതാക്കൾ തുടങ്ങി സംഗീത നിർമ്മാണവുമായി ബന്ധപ്പെട്ടവരുടെ കാര്യങ്ങൾ രാജ്യത്ത് തീരുമാനിക്കുക ഈ സംഘടനകളാണ്. തദ്ദേശീയ ഗാനങ്ങളുടെ കോപ്പിറൈറ്റ് സംരക്ഷിക്കാനുമാണ് ഈ നീക്കം.
ഇതുപ്രകാരം റെസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, ഫിറ്റ്നസ് സെന്ററുകൾ, വിമാനങ്ങൾ, റേഡിയോ സ്റ്റേഷനുകൾ, ടെലിവിഷൻ ചാനലുകൾ, സംഗീതപരിപാടികൾ അത്തരം ചടങ്ങുകൾ എന്നിവ സംഘടിപ്പിക്കുന്നവർ ഫീസടക്കേണ്ടി വരും. വിദ്യാഭ്യാസ, അക്കാദമിക സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ദേശീയപരിപാടികൾ, വ്യക്തിപരമോ വ്യവസായപരമല്ലാത്തതോ ആയ പരിപാടികൾ എന്നിവയ്ക്ക് പഴയതുപോലെ പാട്ട് വയ്ക്കാം. ഓരോ മേഖലകളിലും നൽകേണ്ട ഫീസ് ഘടന പിന്നീട് തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.