
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Hajj 2026; ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ (Hajj 2026) സുഗമമാക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക അനുമതിപത്രമില്ലാത്ത വിദേശികള്‍ക്ക് ഇന്ന് (ഏപ്രില്‍ 13) മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി ആഭ്യന്തര മന്ത്രാലയം. തീര്‍ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ‘അനുമതിയില്ലാതെ ഹജ്ജില്ല’ എന്ന പ്രമേയത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ സാധുവായ ഹജ്ജ് വിസ നിര്‍ബന്ധമാണെന്നും ഹജ്ജ് – ഉംറ മന്ത്രാലയവും വ്യക്തമാക്കി.
പുതിയ നിബന്ധനകള്‍ പ്രകാരം മക്കയില്‍ നിന്നുള്ള ഇഖാമ (താമസ രേഖ), ഹജ്ജ് പെര്‍മിറ്റ് അല്ലെങ്കില്‍ പുണ്യസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള വര്‍ക്ക് പെര്‍മിറ്റ് എന്നിവയുള്ള വിദേശികള്‍ക്ക് മാത്രമേ ഇനി മക്കയിലേക്ക് പ്രവേശനാനുമതിയുണ്ടാവുകയുള്ളൂ. മതിയായ രേഖകളില്ലാത്തവരെ മക്കയുടെ പ്രവേശന കവാടങ്ങളിലെ സുരക്ഷാ ചെക്ക് പോയിന്റുകളില്‍ നിന്ന് തിരിച്ചയക്കും.
സന്ദര്‍ശക (Visit), ട്രാന്‍സിറ്റ്, ഉംറ, ടൂറിസ്റ്റ് തുടങ്ങി മറ്റേതെങ്കിലും വിസകളുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയില്ലെന്ന് ഹജ്ജ് മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. രാജ്യത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹജ്ജ് പെര്‍മിറ്റുകള്‍ ബുക്കിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ‘നുസുക്’ (Nusuk) ആപ്ലിക്കേഷന്‍ വഴിയാണ് നല്‍കുന്നത്. അംഗീകൃത ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമേ ഹജ്ജ് ബുക്കിംഗുകള്‍ നടത്താവൂ എന്നും അനൗദ്യോഗിക മാര്‍ഗങ്ങളെ ആശ്രയിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഉംറ പെര്‍മിറ്റുകള്‍ നിര്‍ത്തിവെക്കും
ഉംറ വിസയില്‍ സഊദിയിലെത്തിയ വിദേശ തീര്‍ഥാടകര്‍ രാജ്യം വിടേണ്ട അവസാന തീയതി ഏപ്രില്‍ 18 (ദുല്‍ഖഅദ് 1) ആയി നിശ്ചയിച്ചിട്ടുണ്ട്. ഏപ്രില്‍ 18 മുതല്‍ മെയ് 31 (ദുല്‍ഹിജ്ജ 14) വരെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും നുസുക് പ്ലാറ്റ്‌ഫോം വഴിയുള്ള ഉംറ പെര്‍മിറ്റുകളുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കും. കൂടാതെ, ഹജ്ജ് വിസയുള്ളവരൊഴികെ മറ്റേത് വിസയിലുള്ളവര്‍ക്കും ഏപ്രില്‍ 18 മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതിനോ തങ്ങുന്നതിനോ വിലക്കുണ്ട്.
നടപടിക്രമങ്ങള്‍ കൂടുതല്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വ്യക്തികള്‍ക്കുള്ള ‘അബ്ഷീര്‍’ (Absher), ‘മുഖീം’ (Muqeem) പോര്‍ട്ടലുകള്‍ വഴി ഓണ്‍ലൈനായി ഹജ്ജ് പെര്‍മിറ്റുകള്‍ നേടാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി എല്ലാവരും സഹകരിക്കണമെന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
uae court; യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്തു; ഷിപ്പിംഗ് കമ്പനി ഉടമയ്ക്ക് കിട്ടി ഏട്ടിന്റെ പണി
UAE April 13, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
uae court; ദുബൈ: താമസസ്ഥലത്ത് രഹസ്യ ക്യാമറകൾ സ്ഥാപിച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ഷിപ്പിംഗ് കമ്പനി ഉടമയെ ശിക്ഷിച്ച് യുഎഇ കോടതി. ആറ് മാസം തടവും പിഴയും വിധിച്ച കോടതി, ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ രാജ്യത്ത് നിന്ന് നാടുകടത്താനും ഉത്തരവിട്ടു.
ഷിപ്പിംഗ് സംബന്ധമായ ആവശ്യങ്ങൾക്കായി പ്രതിയെ പരിചയപ്പെട്ട യുവതിയാണ് പരാതിയുമായി പൊലിസിനെ സമീപിച്ചത്. നാട്ടിലേക്ക് സാധനങ്ങൾ അയക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവർ ആദ്യം ഇയാളുടെ സേവനം തേടിയത്. പിന്നീട് പരിചയം പുതുക്കുകയും മറ്റൊരു ഷിപ്പിംഗ് കരാർ നൽകുകയും ചെയ്തു. എന്നാൽ ഈ കരാറിൽ പ്രതി വീഴ്ച വരുത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
തന്റെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്‌മെന്റിൽ താമസം വാഗ്ദാനം ചെയ്തും, സഹോദരിയെ പരിചയപ്പെടുത്താം എന്ന് വിശ്വസിപ്പിച്ചുമാണ് പ്രതി യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചത്. എന്നാൽ അവിടെ എത്തിയപ്പോൾ പ്രതി തനിച്ചാണെന്ന് മനസ്സിലാക്കിയ യുവതി ഇയാളുടെ മോശം പെരുമാറ്റത്തെ ചോദ്യം ചെയ്തു. പൊലിസിൽ പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയ യുവതി, പ്രതിയുടെ ഭാര്യയെ വിവരം അറിയിക്കുകയും ചെയ്തു.
ഇതോടെ പ്രകോപിതനായ പ്രതി, യുവതി താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവളുടെ സ്വകാര്യ ദൃശ്യങ്ങളും ഓഡിയോ റെക്കോർഡിംഗുകളും തന്റെ കൈവശമുണ്ടെന്നും അവകാശപ്പെട്ടു. ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചതോടെ യുവതി പൊലിസിൽ പരാതി നൽകുകയായിരുന്നു.
വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതും ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും യുഎഇ സൈബർ നിയമപ്രകാരം അതീവ ഗുരുതരമായ കുറ്റകൃത്യമാണ്.
Abu Dhabi Police Warning;500 ദിര്‍ഹം പിഴ, നാല് ട്രാഫിക് പോയിന്റ്, വാഹനം കണ്ടുകെട്ടും; യുഎഇയിൽ അനുമതിയില്ലാതെ ഇക്കാര്യം മാത്രം ചെയ്യരുതേ…..
UAE April 13, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Abu Dhabi Police Warning:അബൂദബി: ബന്ധപ്പെട്ട അധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ വാഹനങ്ങള്‍ കൊണ്ടുള്ള ആഹ്ലാദപ്രകടനങ്ങളോ ഒത്തുചേരലുകളോ സംഘടിപ്പിക്കരുതെന്ന് പൊലിസിന്റെ മുന്നറിയിപ്പ്. സുരക്ഷ ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന പെരുമാറ്റങ്ങള്‍ തടയുന്നതിനും ബാധകമായ നിയമങ്ങളും ചട്ടങ്ങളും എല്ലാവരും പാലിക്കണമെന്ന് അബൂദബി പൊലിസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആവശ്യപ്പെട്ടു.
ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രമായിരിക്കണം. സുഗമമായ ഗതാഗതവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഇത് പ്രധാനമാണ്. നിയമം പാലിക്കുന്നതിനൊപ്പം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതും സാമൂഹിക ഉത്തരവാദിത്തമാണെന്ന് പൊലിസ് വ്യക്തമാക്കി.
റോഡുകളില്‍ മാര്‍ച്ചുകളും പ്രകടനങ്ങളും നടത്തുന്നതും വാഹനങ്ങളുടെ സണ്‍റൂഫുകളില്‍ നിന്നോ വിന്‍ഡോകളില്‍ നിന്നോ ശരീരഭാഗങ്ങള്‍ പുറത്തിടുന്നതും സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഇവ ഗതാഗത നിയമലംഘനങ്ങളുടെ പരിധിയില്‍ പെടുന്നതാണ്. വാഹനത്തിലുള്ളവരുടെയോ മറ്റുള്ളവരുടെയോ ജീവനോ സുരക്ഷയോ അപകടപ്പെടുത്തുന്ന വിധം ഡ്രൈവ് ചെയ്താല്‍ 2,000 ദിര്‍ഹം പിഴ, 23 ട്രാഫിക് പോയിന്റുകള്‍, 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കല്‍ എന്നീ ശിക്ഷകള്‍ ലഭിക്കും.
അനുമതിയില്ലാതെ വാഹന പരേഡ് നടത്തിയാല്‍ 500 ദിര്‍ഹം പിഴയും നാല് ട്രാഫിക് പോയിന്റുകളും 15 ദിവസത്തെ വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷയെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കി
Rain alert in uae: കയ്യിൽ ഒരു കുട കരുതിക്കോ!!! പൊതുജനമേ യുഎഇയിലെ ഇന്നത്തെ കാലാവസ്ഥയിൽ മാറ്റമുണ്ട്
UAE April 13, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Rain alert in uae: ദുബൈ: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഇന്ന്മ ഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻ.സി.എം) അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമോ പൂർണമായും മേഘാവൃതമോ ആയിരിക്കുമെന്നും കിഴക്കൻ, തെക്കൻ മേഖലകളിൽ നേരിയ മഴ ലഭിക്കാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബൈയിലും അബൂദബിയിലും താപനില 21 ഡിഗ്രി വരെ കുറയാനും പരമാവധി 29 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്.
അതേസമയം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ 34 ഡിഗ്രി വരെ ഉയർന്ന താപനില അനുഭവപ്പെടാനിടയുണ്ട്. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ഉൾനാടൻ ഭാഗങ്ങളിലും ഈർപ്പം കൂടുതലായിരിക്കും. അതോടൊപ്പം മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ടെന്ന് അധികൃതർ പ്രവചിക്കുന്നുണ്ട്. ചെറിയ കാറ്റ് തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറോട്ട് വീശും. എന്നാലിത് ചില സമയങ്ങളിൽ ശക്തമാകുകയും ചെയ്യും. കാറ്റിന്റെ വേഗത 10 മുതൽ 25 കി.മീറ്റർ വരെ ആയിരിക്കുമെങ്കിലും ചിലപ്പോൾ 40 കി.മീറ്റർ വരെ വർധിക്കാനിടയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ തിരമാലകൾ സാധാരണ നിലയിലായിരിക്കും