
Kasiya Liz Mejo Miss Universe India ജയ്പൂർ: കേരളത്തിന്റെ കാസിയ ലിസ് മെജോയെ മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ആയി തിരഞ്ഞെടുത്തു. ജയ്പൂരിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ 52 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് 19കാരിയായ കാസിയ ദേശീയ കിരീടം സ്വന്തമാക്കിയത്. നിയമ വിദ്യാർത്ഥിനിയും മോഡലുമായ കാസിയ ഇനി നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
മുൻ മിസ് യൂണിവേഴ്സ് ഇന്ത്യ ജേതാവായ മണിക വിശ്വകർമയാണ് കാസിയയെ കിരീടമണിയിച്ചത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കേരളത്തിൽ നിന്ന് ദേശീയ കിരീടത്തിലേക്ക്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയാണ് കാസിയ ലിസ് മെജോ. ഈ വർഷം നടന്ന മിസ് യൂണിവേഴ്സ് കേരള മത്സരത്തിൽ വിജയിച്ചാണ് കാസിയ ദേശീയ മത്സരത്തിലേക്ക് എത്തിയത്.
സംസ്ഥാന മത്സരങ്ങൾ, ഫൈനൽ ഓഡിഷനുകൾ, എൻആർഐ ഓഡിഷനുകൾ എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളാണ് ദേശീയ മത്സരത്തിൽ പങ്കെടുത്തത്. ഗ്രാൻഡ് ഫിനാലെയ്ക്ക് മുമ്പ് മത്സരാർത്ഥികൾ വിവിധ ഗ്രൂമിംഗ്, വിലയിരുത്തൽ റൗണ്ടുകളിലും പങ്കെടുത്തു.
മുൻ മിസ് യൂണിവേഴ്സ് സുഷ്മിത സെൻ ഉൾപ്പെടെയുള്ള പ്രമുഖരായിരുന്നു വിധികർത്താക്കളായി എത്തിയത്. മുൻ മിസ് യൂണിവേഴ്സ് ഇന്ത്യ ജേതാക്കളായ ഉർവശി റൗട്ടേല, റിയ സിംഗ, സെലീന ജെയ്റ്റ്‌ലി എന്നിവരും ജൂറിയിലുണ്ടായിരുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പായി. അവർക്ക് മിസ് ഇന്റർനാഷണൽ ഇന്ത്യ 2026 കിരീടവും ലഭിച്ചു. ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതവ്‌ലേക്കർ രണ്ടാം റണ്ണറപ്പായി.
മത്സരരംഗത്ത് നേരത്തെയും നേട്ടങ്ങൾ
കാസിയയ്ക്ക് മത്സരരംഗം പുതിയതല്ല. മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടുന്നതിന് മുമ്പ് 2025ലെ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കൂടാതെ, കാസിയയുടെ മത്സരയാത്രയ്ക്ക് തുടക്കമിട്ടത് മിസ് ടീൻ ദിവ കിരീടത്തിലൂടെയായിരുന്നു. തുടർച്ചയായ നേട്ടങ്ങളാണ് ഇപ്പോൾ അവരെ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ യുവ മത്സരാർത്ഥികളിൽ ഒരാളാക്കി മാറ്റിയത്.
അബുദാബിയിൽ വളർന്ന മലയാളി
കേരളത്തിൽ വേരുകളുള്ള കാസിയയുടെ ബാല്യത്തിന്റെ വലിയൊരു ഭാഗം അബുദാബിയിലാണ് കഴിഞ്ഞത്. എമിറേറ്റ്സ് നാഷണൽ സ്കൂൾ, സെന്റ് ജോസഫ്സ് സ്കൂൾ, അബുദാബി ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം.
ഉന്നത വിദ്യാഭ്യാസത്തിനായി പിന്നീട് ഇന്ത്യയിലെത്തി. നിലവിൽ ബെംഗളൂരുവിൽ നിയമപഠനം നടത്തുകയാണ് കാസിയ. പഠനത്തോടൊപ്പം മോഡലിംഗും മത്സരരംഗവും മുന്നോട്ടുകൊണ്ടുപോകുകയാണ്.
ആത്മവിശ്വാസത്തെക്കുറിച്ച് തുറന്നുപറഞ്ഞു
കൗമാരക്കാരിലെ ആത്മവിശ്വാസക്കുറവ്, ശരീരത്തെക്കുറിച്ചുള്ള ആശങ്കകൾ, സോഷ്യൽ മീഡിയയിലെ ഫിൽട്ടറുകളും എഡിറ്റ് ചെയ്ത ചിത്രങ്ങളും സൃഷ്ടിക്കുന്ന യാഥാർഥ്യമില്ലാത്ത സൗന്ദര്യസങ്കൽപ്പങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കാസിയ നേരത്തെ സംസാരിച്ചിരുന്നു.
ഓൺലൈൻ അംഗീകാരത്തിൽ മാത്രം ആത്മവിശ്വാസം കണ്ടെത്താതെ സ്വന്തം കഴിവുകളിലും വ്യക്തിത്വത്തിലും വിശ്വാസം വളർത്തണമെന്ന സന്ദേശമാണ് കാസിയ മുന്നോട്ടുവച്ചത്.
ഇപ്പോൾ മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം നേടിയതോടെ കാസിയയുടെ അടുത്ത ലക്ഷ്യം പ്യൂർട്ടോ റിക്കോയാണ്. നവംബറിൽ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയ്ക്കായി ലോകവേദിയിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മലയാളി യുവതി.
യുഎഇയില്‍ അസ്ഥിര കാലാവസ്ഥ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്
UAE Nazia Staff Editor — August 24, 2026 · 0 Comment

ദുബൈ: യുഎഇയില്‍ അസ്ഥിര കാലാവസ്ഥ ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം). വ്യാഴാഴ്ച വരെ വിവിധ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചിരുന്നു. അല്‍ ഐനില്‍ ശക്തമായ മഴയെ തുടര്‍ന്ന് റോഡുകളിലൂടെ വെള്ളം ഒഴുകുകയും ചിലയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു.
APPLY NOW FOR THE LATEST VACANCIES
ഇന്ന് പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. ഉച്ചയ്ക്കുശേഷം കിഴക്കന്‍ മേഖലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
തീരപ്രദേശങ്ങളില്‍ ഇന്ന് രാത്രിയും നാളെ രാവിലെയും ഈര്‍പ്പം ഉയരും. തെക്കുകിഴക്കന്‍ മുതല്‍ വടക്കുകിഴക്കന്‍ ദിശയില്‍ മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. ചില സമയങ്ങളില്‍ കാറ്റിന്റെ വേഗം 35 കിലോമീറ്റര്‍ വരെയെത്താം. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ പൊതുവേ ശാന്തമായിരിക്കും.
നാളെ കൂടുതല്‍ പ്രദേശങ്ങളില്‍ മഴ
നാളെ മഴയ്ക്കുള്ള സാധ്യത കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കും. ഉച്ചയ്ക്കുശേഷം രാജ്യത്തിന്റെ കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടുകയും ചിലയിടങ്ങളില്‍ മഴ ലഭിക്കുകയും ചെയ്യും.
നാളെ രാത്രിയും ബുധനാഴ്ച രാവിലെയും തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഈര്‍പ്പം വര്‍ധിക്കും. ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ട്.
കാറ്റ് മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും. സംവഹന മേഘങ്ങള്‍ക്കു സമീപം കാറ്റിന്റെ വേഗം 40 കിലോമീറ്റര്‍ വരെ ഉയരാനും പൊടിക്കാറ്റിന് കാരണമാകാനും സാധ്യതയുണ്ട്.
ബുധനാഴ്ചയും അസ്ഥിര കാലാവസ്ഥ
ബുധനാഴ്ചയും അസ്ഥിര കാലാവസ്ഥ തുടരും. ഉച്ചയ്ക്കുശേഷം കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടുകയും പിന്നീട് രാജ്യത്തിന്റെ ചില ഉള്‍പ്രദേശങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യാം. ഇതിന്റെ ഭാഗമായി ചില പ്രദേശങ്ങളില്‍ വീണ്ടും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
മേഘങ്ങള്‍ക്ക് സമീപം കാറ്റ് കൂടുതല്‍ ശക്തമാകും. മണിക്കൂറില്‍ 15 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും കാറ്റ്. ചില സമയങ്ങളില്‍ 45 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാം. ഇതോടെ ചില പ്രദേശങ്ങളില്‍ പൊടിയും മണലും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം.
വ്യാഴാഴ്ചയും മഴയ്ക്ക് സാധ്യത
വ്യാഴാഴ്ച പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. ഉച്ചയ്ക്കുശേഷം കിഴക്കന്‍ മേഖലകളില്‍ മഴ ലഭിക്കും. മേഘങ്ങള്‍ക്ക് സമീപം കാറ്റ് ശക്തമാകുകയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുകയും ചെയ്യാം. ഇതോടെ പൊടിക്കാറ്റിനും സാധ്യതയുണ്ട്
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു
UAE August 24, 2026

അബൂദബി: മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി സ്വദേശി നാറണത്ത് ഹംസ മുസ്ലിയാർ (54) അബൂദബിയിൽ നിര്യാതനായി. ഭാര്യ: ആരിഫ ഇല്ലിയൻ. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി.
ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം
ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്