
ദുബൈ: യുഎഇയില്‍ അസ്ഥിര കാലാവസ്ഥ ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം). വ്യാഴാഴ്ച വരെ വിവിധ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചിരുന്നു. അല്‍ ഐനില്‍ ശക്തമായ മഴയെ തുടര്‍ന്ന് റോഡുകളിലൂടെ വെള്ളം ഒഴുകുകയും ചിലയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു.
APPLY NOW FOR THE LATEST VACANCIES
ഇന്ന് പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. ഉച്ചയ്ക്കുശേഷം കിഴക്കന്‍ മേഖലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
തീരപ്രദേശങ്ങളില്‍ ഇന്ന് രാത്രിയും നാളെ രാവിലെയും ഈര്‍പ്പം ഉയരും. തെക്കുകിഴക്കന്‍ മുതല്‍ വടക്കുകിഴക്കന്‍ ദിശയില്‍ മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. ചില സമയങ്ങളില്‍ കാറ്റിന്റെ വേഗം 35 കിലോമീറ്റര്‍ വരെയെത്താം. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ പൊതുവേ ശാന്തമായിരിക്കും.
നാളെ കൂടുതല്‍ പ്രദേശങ്ങളില്‍ മഴ
നാളെ മഴയ്ക്കുള്ള സാധ്യത കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കും. ഉച്ചയ്ക്കുശേഷം രാജ്യത്തിന്റെ കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടുകയും ചിലയിടങ്ങളില്‍ മഴ ലഭിക്കുകയും ചെയ്യും.
നാളെ രാത്രിയും ബുധനാഴ്ച രാവിലെയും തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഈര്‍പ്പം വര്‍ധിക്കും. ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ട്.
കാറ്റ് മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും. സംവഹന മേഘങ്ങള്‍ക്കു സമീപം കാറ്റിന്റെ വേഗം 40 കിലോമീറ്റര്‍ വരെ ഉയരാനും പൊടിക്കാറ്റിന് കാരണമാകാനും സാധ്യതയുണ്ട്.
ബുധനാഴ്ചയും അസ്ഥിര കാലാവസ്ഥ
ബുധനാഴ്ചയും അസ്ഥിര കാലാവസ്ഥ തുടരും. ഉച്ചയ്ക്കുശേഷം കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടുകയും പിന്നീട് രാജ്യത്തിന്റെ ചില ഉള്‍പ്രദേശങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യാം. ഇതിന്റെ ഭാഗമായി ചില പ്രദേശങ്ങളില്‍ വീണ്ടും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
മേഘങ്ങള്‍ക്ക് സമീപം കാറ്റ് കൂടുതല്‍ ശക്തമാകും. മണിക്കൂറില്‍ 15 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും കാറ്റ്. ചില സമയങ്ങളില്‍ 45 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാം. ഇതോടെ ചില പ്രദേശങ്ങളില്‍ പൊടിയും മണലും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം.
വ്യാഴാഴ്ചയും മഴയ്ക്ക് സാധ്യത
വ്യാഴാഴ്ച പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. ഉച്ചയ്ക്കുശേഷം കിഴക്കന്‍ മേഖലകളില്‍ മഴ ലഭിക്കും. മേഘങ്ങള്‍ക്ക് സമീപം കാറ്റ് ശക്തമാകുകയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുകയും ചെയ്യാം. ഇതോടെ പൊടിക്കാറ്റിനും സാധ്യതയുണ്ട്
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു
UAE August 24, 2026

അബൂദബി: മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി സ്വദേശി നാറണത്ത് ഹംസ മുസ്ലിയാർ (54) അബൂദബിയിൽ നിര്യാതനായി. ഭാര്യ: ആരിഫ ഇല്ലിയൻ. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി.
ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം
ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്