
യുഎഇയില്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന വ്യക്തി ഉടമ അറിയാതെ എടുത്തത് ഒരു കിലോയില്‍ അധികം സ്വര്‍ണം. ഇടയ്ക്കിടെ നടത്തുന്ന പരിശോധനയില്‍ സ്വര്‍ണത്തില്‍ കുറവ് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്താന്‍ കമ്പനി തീരുമാനിച്ചതോടെയാണ് ജീവനക്കാരന്‍ പെട്ടത്. വിഷയം പോലീസിലും പിന്നീട് കോടതിയിലും എത്തി.
സ്വര്‍ണം അപഹരിച്ചു എന്ന് കണ്ടെത്തിയതോടെ ജീവനക്കാരനെ പുറത്താക്കിയിരുന്നു. ഇയാള്‍ക്കെതിരെ അപ്പീല്‍ കോടതി കടുത്ത ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 619989 ദിര്‍ഹം ഉടമയ്ക്ക് നല്‍കണം എന്നാണ് അല്‍ ഐന്‍ സിവില്‍ കോടതിയുടെ വിധി. കൂടാതെ നഷ്ടപരിഹാരമായി 10000 ദിര്‍ഹം വേറെ കൊടുക്കണം. 50 ദിര്‍ഹം കോടതി ഫീസ് ആയും അടയ്ക്കണം.
APPLY NOW FOR THE LATEST VACANCIES
സ്വര്‍ണത്തില്‍ കുറവ് വന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കമ്പനി അന്വേഷിച്ചതും സംശയമുള്ള വ്യക്തിയെ കണ്ടെത്തിയതും. 17 വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് സ്വര്‍ണം അപഹരിച്ചത്. ഒടുവില്‍ കുറ്റമേറ്റ പ്രതി ഓരോ മാസവും 3000 ദിര്‍ഹം വീതം തിരിച്ചുതരാം എന്ന് കരാര്‍ ഒപ്പിട്ടു. എന്നാല്‍ വാക്ക് ലംഘിച്ചതോടെ കമ്പനി ക്രിമിനല്‍ പരാതി നല്‍കുകയായിരുന്നു.
വാദിയും പ്രതിയും പറയുന്നത് ശരിയാണോ എന്ന് പരിശോധിക്കാന്‍ കോടതി ഒരു സമിതിയെ നിയോഗിച്ചു. സ്വര്‍ണം നഷ്ടമായിട്ടുണ്ട് എന്ന് കമ്മിറ്റി കണ്ടെത്തി. എത്ര തുകയുടെ സ്വര്‍ണമാണ് നഷ്ടമായത് എന്നും നിര്‍ണയിച്ചു. സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കിയുള്ള തുകയും നഷ്ടപരിഹാരവും കോടതി ചെലവും വേണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ക്രിമിനല്‍ കോടതി പ്രതിക്ക് ആറ് മാസം തടവ് വിധിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ കോടതി തടവ് ശിക്ഷയ്ക്ക് പകരം 10000 ദിര്‍ഹം പിഴ ചുമത്തി.
സ്വര്‍ണം അപഹരിച്ചതായി കോടതി കണ്ടെത്തി, പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഇരുഭാഗവും തമ്മിലുണ്ടാക്കിയ കരാര്‍ പ്രതി വീണ്ടും ലംഘിച്ചു, വിശ്വസിച്ച് ഏല്‍പ്പിച്ച ജോലിയില്‍ വഞ്ചന കാണിച്ചു തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കിയുള്ള തുക തിരിച്ചടയ്ക്കണമെന്നും പിഴയും കോടതി ചെലവും പ്രതി നല്‍കണം എന്നും ഉത്തരവിട്ടത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു
UAE August 24, 2026

അബൂദബി: മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി സ്വദേശി നാറണത്ത് ഹംസ മുസ്ലിയാർ (54) അബൂദബിയിൽ നിര്യാതനായി. ഭാര്യ: ആരിഫ ഇല്ലിയൻ. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി.
APPLY NOW FOR THE LATEST VACANCIES
ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം
ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്