
പട്ടികയിലേക്ക് അഞ്ചുകേന്ദ്രങ്ങൾ കൂടി
യു.എ.ഇയിലെ അഞ്ച് പുതിയ ചരിത്രകേന്ദ്രങ്ങളെ പ്രമുഖ അന്താരാഷ്ട്ര സംഘടനയായ ഐസെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതായി സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
ദുബൈയിലെ സാറൂഖ് അൽ ഹദീദ്, ഷാർജയിലെ ജെബൽ ഫായ, ഖോർഫക്കാനിലെ പോർച്ചുഗീസ് കോട്ടയും അൽ അദ്വാനി ടവറും അടങ്ങുന്ന ചരിത്രപരമായ കോട്ടകളും ടവറുകളും, നഹ്‌വ, വാദി അൽ ഹെലോ എന്നിവയാണ് ഈ അഞ്ച് കേന്ദ്രങ്ങൾ.
വാദി അൽ ഹെലോയിൽ വെങ്കലയുഗത്തിലെ പാറമേൽ ചിത്രങ്ങളും ചരിത്രപരമായ ഗ്രാമാവശിഷ്ടങ്ങളുമുണ്ട്.
APPLY NOW FOR THE LATEST VACANCIES
നഹ്‌വയിൽ വെങ്കലയുഗം മുതൽ ആധുനിക കാലം വരെയുള്ള ശിലാചിത്രങ്ങൾ 3ഡി ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ജെബൽ ഫായയിലെ കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കായി 2026 മുതൽ 2028 വരെയുള്ള കാലയളവിലേക്ക് രണ്ട് ദശലക്ഷം ദിർഹമിന്റെ റിസർച്ച് ഗ്രാന്റും അനുവദിച്ചിട്ടുണ്ട്.
ഖനനം, പുനരുദ്ധാരണം, ഡിജിറ്റൽ വിവരശേഖരണം, അന്താരാഷ്ട്ര രജിസ്ട്രേഷൻ എന്നിവ ഏകോപിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ സമഗ്രമായ ചരിത്രം വരുംതലമുറയ്ക്കായി സംരക്ഷിക്കാനും ആഗോളതലത്തിൽ പങ്കുവെക്കാനുമുള്ള വലിയ പദ്ധതികളാണ് യു.എ.ഇ. നടപ്പിലാക്കി വരുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു
UAE August 24, 2026

അബൂദബി: മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി സ്വദേശി നാറണത്ത് ഹംസ മുസ്ലിയാർ (54) അബൂദബിയിൽ നിര്യാതനായി. ഭാര്യ: ആരിഫ ഇല്ലിയൻ. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി.
APPLY NOW FOR THE LATEST VACANCIES
ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം
ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്