Dharmendra Pradhan Resigns Over NEET Row നീറ്റ് പരീക്ഷ വിവാദം ; ഇന്ത്യയിലെ ജെൻസി പ്രക്ഷോഭം വിജയം കണ്ടു ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

GENZI

Dharmendra Pradhan Resigns Over NEET Row ന്യൂഡൽഹി: സിജെപിയും (CJP) പ്രതിപക്ഷ പാർട്ടികളും പ്രക്ഷോഭവും പ്രതിഷേധങ്ങളും ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം ഉണ്ടായത്. രാജി കത്ത് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി.

സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു തുടക്കത്തിൽ കേന്ദ്ര സർക്കാർ. പ്രധാൻ സ്ഥാനമൊഴിയുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നായിരുന്നു സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ പ്രധാൻ രാജിവെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രക്ഷോഭകർ നിലപാട് കടുപ്പിച്ചതോടെ സർക്കാർ വഴങ്ങാൻ നിർബന്ധിതരാകുകയായിരുന്നു.

ധർമേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിനാണ് സിജെപി ആഹ്വാനം ചെയ്തിരുന്നത്. പ്രധാൻ രാജിവെച്ചില്ലെങ്കിൽ ഡൽഹി നഗരം മുഴുവൻ സമരക്കാരെക്കൊണ്ട് നിറയ്ക്കുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രാജി പ്രഖ്യാപനം പുറത്തുവന്നത്.

പ്രവാസികൾക്ക് ദുബായിയുടെ വമ്പൻ ഓഫർ!!!78,000 രൂപ സമ്മാനമായി നേടാൻ അവസരം; അപേക്ഷകരുടെ വൻ തിരക്ക്; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

UAE Nazia Staff Editor — July 25, 2026 · 0 Comment

505253

ദുബായ്∙ മാതാപിതാക്കളെയും സഹോദരങ്ങളെയും സുഹൃത്തുക്കളെയും അവധിക്കാലം ആഘോഷിക്കാൻ ദുബായിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ അവസരമൊരുക്കി അധികൃതർ ഒരുക്കിയ പദ്ധതിക്ക് വൻ സ്വീകാര്യത. ഇതിനകം വലിയൊരു ശതമാനം പേർ ആനുകൂല്യത്തിനായി അപേക്ഷിച്ചു കഴിഞ്ഞു. യുഎഇയിലെ പ്രവാസികൾക്കും പൗരന്മാർക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിനൊപ്പം വലിയ ആനുകൂല്യങ്ങളും സ്വന്തമാക്കാം.

APPLY NOW FOR THE LATEST VACANCIES

വിദേശത്തുനിന്നുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും എമിറേറ്റിലേക്ക് ക്ഷണിക്കുന്ന താമസക്കാർക്കും പൗരന്മാർക്കും മൂവായിരം ദിർഹത്തിലേറെ (ഏകദേശം 78,000ത്തിലേറെ രൂപ) മൂല്യമുള്ള സമ്മാനങ്ങളാണ് ദുബായ് ടൂറിസം ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഹോട്ടൽ അനുഭവങ്ങൾ, ജനപ്രിയ ഭക്ഷണശാലകളിലെ ഇളവുകൾ, പ്രധാന വിനോദകേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ, മറ്റ് ജീവിതശൈലി ആനുകൂല്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

APPLY NOW FOR THE LATEST VACANCIES

ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് തുടക്കം കുറിച്ച ‘എ ദുബായ് ഇൻവൈറ്റ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ഓഫർ. നഗരത്തിന്റെ പ്രചാരകരായി മാറി വിദേശത്തുനിന്നുള്ള പ്രിയപ്പെട്ടവരെ ക്ഷണിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജൂലൈ 20 മുതൽ ഒക്ടോബർ 31 വരെയാണ് ഇതിന്റെ കാലയളവ്. ഈ ദിവസങ്ങളിൽ ദുബായിൽ എത്തിച്ചേരുന്ന സന്ദർശകരെ ക്ഷണിക്കുന്ന യുഎഇ താമസക്കാർക്കും പൗരന്മാർക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കും.

സന്ദർശകർ എത്തുന്നതിന് മുൻപ് താമസക്കാർ ഓൺലൈൻ നാമനിർദ്ദേശ ഫോം വഴി ഇവരുടെ വിവരങ്ങൾ റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിഥികൾ ദുബായിൽ പ്രവേശിച്ചുകഴിഞ്ഞാൽ വരവ് സ്വയം പരിശോധിക്കപ്പെടുകയും താമസക്കാർക്ക് മൂവായിരം ദിർഹത്തിലേറെ വിലമതിക്കുന്ന സമ്മാനപ്പാക്കേജ് ലഭ്യമാകുകയും ചെയ്യും. ഡബ്ല്യു ദുബായ് മിനാ സയാഹി, ദ് വെസ്റ്റിൻ ദുബായ് മിനാ സയാഹി, ലേ മെറിഡിയൻ, മെലിയ ഡിസേർട്ട് പാം, ഐഎച്ച്ജി ഹോട്ടലുകൾ, കരീം, ഹാല തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഇതിൽ പങ്കാളികളാണ്.

18 വയസ്സിന് മുകളിൽ പ്രായമുള്ള, സാധുവായ എമിറേറ്റ്സ് ഐഡിയുള്ള എല്ലാ യുഎഇ താമസക്കാർക്കും പൗരന്മാർക്കും പദ്ധതിയിൽ പങ്കാളികളാകാം. അതേസമയം, ഈ പദ്ധതിയിലൂടെ നേരിട്ട് വീസ ലഭിക്കില്ല. സന്ദർശകർക്ക് യോഗ്യതയ്ക്കനുസരിച്ച് വീസ രഹിത പ്രവേശനം, ഓൺ-അറൈവൽ വീസ അല്ലെങ്കിൽ യാത്രയ്ക്ക് മുൻപുള്ള സന്ദർശക വീസ എന്നിവ ഉണ്ടായിരിക്കണം.

പല രാജ്യക്കാർക്കും യുഎഇയിലേക്ക് വീസ രഹിത പ്രവേശനമോ ഓൺ-അറൈവൽ വീസയോ ലഭ്യമാണ്. എന്നാൽ വീസ ആവശ്യമായി വരുന്ന സന്ദർശകർക്കായി, ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജിഡിആർഎഫ്എ) പ്രത്യേക സന്ദർശക വീസ സംവിധാനം പ്രയോജനപ്പെടുത്താം. ‘യുവർ വേ ടു ദുബായ്’ പ്രചാരണത്തിന്റെ ഭാഗമായി ഈ സേവനം കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്.
വീസ കാലാവധി: 30 ദിവസം, 60 ദിവസം, 90 ദിവസം എന്നിങ്ങനെ വിഭിന്ന കാലയളവുകളിലേക്ക് വീസ ലഭ്യമാണ്. നിലവിലുള്ള ചട്ടങ്ങൾക്ക് വിധേയമായി ചില സന്ദർഭങ്ങളിൽ 120 ദിവസം വരെ താമസം ദീർഘിപ്പിക്കാനും സാധിക്കും.

അപേക്ഷിക്കേണ്ട വിധം
ജിഡിആർഎഫ്എ(GDRFA) വെബ്സൈറ്റ്, ദുബായ് നൗ (DubaiNow) ആപ്പ് അല്ലെങ്കിൽ ആമർ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴി അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ: കുറഞ്ഞത് 6 മാസത്തെ കാലാവധിയുള്ള പാസ്പോർട്ട്, പുതിയ വ്യക്തിഗത ഫോട്ടോ, കുടുംബ ബന്ധമോ സന്ദർശനാശയമോ തെളിയിക്കുന്ന രേഖകൾ, ശമ്പള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തൊഴിൽ കരാർ തുടങ്ങിയവ.
പ്രൊസസിങ് സമയം: കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ നടപടികൾ പൂർത്തിയാകും. പലപ്പോഴും 48 മണിക്കൂറിനുള്ളിൽ വീസ അനുവദിക്കാറുണ്ട്.

∙ വീസ നിരക്കുകളും മറ്റ് ഫീസുകളും
30 ദിവസത്തെ വീസ: 200 ദിർഹം വീസ ഫീസ് + 40 ദിർഹം മെഡിക്കൽ ഇൻഷുറൻസ്.
60 ദിവസത്തെ വീസ: 300 ദിർഹം വീസ ഫീസ് + 60 ദിർഹം മെഡിക്കൽ ഇൻഷുറൻസ്.
90 ദിവസത്തെ വീസ: 400 ദിർഹം വീസ ഫീസ് + 90 ദിർഹം മെഡിക്കൽ ഇൻഷുറൻസ്.

ഇതിനുപുറമേ 5 ശതമാനം മൂല്യവർധിതനികുതി(വാറ്റ്), തിരികെ ലഭിക്കുന്ന 1,000 ദിർഹം സെക്യൂരിറ്റി ഡെപോസിറ്റ്, 20 ദിർഹം സെക്യൂരിറ്റി ഡെപോസിറ്റ് സർവീസ് ഫീസ്, 40 ദിർഹം കളക്ഷൻ ആന്റ് റീഇംബേഴ്സ്മെന്റ് ഫീസ് എന്നിവ ബാധകമാണ്. സന്ദർശകൻ നിലവിൽ യുഎഇക്ക് ഉള്ളിലാണെങ്കിൽ 500 ദിർഹത്തിന്റെ ഇൻ-കൺട്രി ഫീസും നോളജ് ആന്റ് ഇന്നൊവേഷൻ ദിർഹം ഫീസും അധികമായി നൽകേണ്ടിവരും. കുടുംബ സംഗമങ്ങൾക്കും സുഹൃത്തുക്കളുടെ സന്ദർശനങ്ങൾക്കും പ്ലാൻ ചെയ്യുന്ന പ്രവാസികൾക്ക് ഈ ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കരാമയിലെ മുറിയിൽ 10 മാസം കുടുങ്ങിയ മലയാളി യുവാവ്; അമ്മയുടെ സ്വർണം വരെ വിറ്റിട്ടും മോചനം ഇല്ല, ഒടുവിൽ കൈത്താങ്ങായി ഇന്ത്യ

505228

ചങ്ങനാശേരി/ ദുബായ്∙ ജോലിയിലെ പ്രശ്നങ്ങൾമൂലം 10 മാസം ദുബായിൽ കുടുങ്ങിയ യുവാവ് വീടണഞ്ഞു. തൃക്കൊടിത്താനം പുലിക്കോട്ടുപടി തയ്യിൽ സണ്ണിയുടെയും സൂസമ്മയുടെയും മകൻ ടി.എസ്.ഹിരൺ (29) ആണു ജനപ്രതിനിധികളുടെ തുണയിൽ ഇന്നലെ രാവിലെ നാട്ടിലെത്തിയത്. 6 വർഷം മുൻപു ജോലി തേടിപ്പോയ ഹിരൺ അതിനുശേഷം ആദ്യമായാണു നാട്ടിലേക്കെത്തിയത്.

APPLY NOW FOR THE LATEST VACANCIES

6 വർഷം മുൻപാണു ഹിരൺ ദുബായിലെത്തിയത്. പല ഹോട്ടലിലുകളിലും ജോലി ചെയ്തു. ഏറ്റവുമൊടുവിൽ കയറിയ സ്വകാര്യ കമ്പനിയിൽ രാജി കൊടുത്തപ്പോഴാണു പാസ്പോർട്ട് തിരിച്ചു കൊടുക്കണമെങ്കിൽ പണം അടയ്ക്കണമെന്നാവശ്യപ്പെട്ടത്. അമ്മയുടെ സ്വർണം വരെ വിറ്റ് 9000 ദിർഹം (2.36 ലക്ഷം രൂപ) അടച്ചു.

എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടു. അതു കൊടുക്കാൻ കഴിയാതെ വന്നതോടെ കരാമയിലെ ഒരു മുറിക്കുള്ളിൽ 10 മാസം കഴിയേണ്ടി വന്നു. പഞ്ചായത്തംഗം സിജോ അയ്യരുകുളങ്ങരയെയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനുകുമാറിനെയും അമ്മ സൂസമ്മ വിവരമറിയിച്ചു. തുടർന്നു വിനു ജോബ് എംഎൽഎയുടെയും കൊടിക്കുന്നിൽ സുരേഷ് എംപിയുടെയും സഹായം തേടി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *