
ഷാർജ: യുഎഇയിലെ ഷാർജ എമിറേറ്റിലെ അൽ ധൈദ്, സുഹൈല മേഖലകളിൽ ഇന്ന് ഉച്ചയ്ക്ക് കനത്ത മഴയും ഇടിമിന്നലും. ശക്തമായ മഴയെ തുടർന്ന് അൽ ധൈദിനും സമീപ പ്രദേശങ്ങളിലുമുള്ള വാദികളിൽ വെള്ളം കുത്തിയൊഴുകി.
APPLY NOW FOR THE LATEST VACANCIES
രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ (Convective Clouds) രൂപപ്പെടുമെന്നും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് വൈകിട്ട് 7 മണിവരെ നേരിയതോ മിതമായതോ ആയ മഴയും ചിലയിടങ്ങളിൽ കനത്ത മഴയും ലഭിക്കുമെന്നായിരുന്നു പ്രവചനം.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ അൽ ധൈദ് മേഖലയിൽ കനത്ത മഴയും ശക്തമായ ഇടിമിന്നലും കാണാം. മഴയെ തുടർന്ന് ചില വാടികളിൽ വെള്ളം ശക്തമായി ഒഴുകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. കിഴക്കൻ മേഖലകളിൽ രാവിലെ താഴ്ന്ന മേഘങ്ങൾ രൂപപ്പെടുകയും താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുകയും ചെയ്തു.
ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ തുടരുമെന്നും മൂടൽമഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ടെന്നും എൻസിഎം മുന്നറിയിപ്പ് നൽകി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കരാമയിലെ മുറിയിൽ 10 മാസം കുടുങ്ങിയ മലയാളി യുവാവ്; അമ്മയുടെ സ്വർണം വരെ വിറ്റിട്ടും മോചനം ഇല്ല, ഒടുവിൽ കൈത്താങ്ങായി ഇന്ത്യ

ചങ്ങനാശേരി/ ദുബായ്∙ ജോലിയിലെ പ്രശ്നങ്ങൾമൂലം 10 മാസം ദുബായിൽ കുടുങ്ങിയ യുവാവ് വീടണഞ്ഞു. തൃക്കൊടിത്താനം പുലിക്കോട്ടുപടി തയ്യിൽ സണ്ണിയുടെയും സൂസമ്മയുടെയും മകൻ ടി.എസ്.ഹിരൺ (29) ആണു ജനപ്രതിനിധികളുടെ തുണയിൽ ഇന്നലെ രാവിലെ നാട്ടിലെത്തിയത്. 6 വർഷം മുൻപു ജോലി തേടിപ്പോയ ഹിരൺ അതിനുശേഷം ആദ്യമായാണു നാട്ടിലേക്കെത്തിയത്.
APPLY NOW FOR THE LATEST VACANCIES
6 വർഷം മുൻപാണു ഹിരൺ ദുബായിലെത്തിയത്. പല ഹോട്ടലിലുകളിലും ജോലി ചെയ്തു. ഏറ്റവുമൊടുവിൽ കയറിയ സ്വകാര്യ കമ്പനിയിൽ രാജി കൊടുത്തപ്പോഴാണു പാസ്പോർട്ട് തിരിച്ചു കൊടുക്കണമെങ്കിൽ പണം അടയ്ക്കണമെന്നാവശ്യപ്പെട്ടത്. അമ്മയുടെ സ്വർണം വരെ വിറ്റ് 9000 ദിർഹം (2.36 ലക്ഷം രൂപ) അടച്ചു.
എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടു. അതു കൊടുക്കാൻ കഴിയാതെ വന്നതോടെ കരാമയിലെ ഒരു മുറിക്കുള്ളിൽ 10 മാസം കഴിയേണ്ടി വന്നു. പഞ്ചായത്തംഗം സിജോ അയ്യരുകുളങ്ങരയെയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനുകുമാറിനെയും അമ്മ സൂസമ്മ വിവരമറിയിച്ചു. തുടർന്നു വിനു ജോബ് എംഎൽഎയുടെയും കൊടിക്കുന്നിൽ സുരേഷ് എംപിയുടെയും സഹായം തേടി.
ജനപ്രതിനിധികൾ ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ടതോടെ ഹിരണിന്റെ മോചനത്തിനു വഴി തെളിയുകയായിരുന്നു.