
ndia airport security alert 2026 ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധന ശക്തമാക്കി. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിൽ യാത്ര ചെയ്യുന്നവർ വിമാനത്താവളങ്ങളിൽ നേരത്തെ എത്തണമെന്ന് വിവിധ വിമാനത്താവളങ്ങളും എയർലൈനുകളും നിർദേശിച്ചു.ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് സുരക്ഷാ നടപടികൾ ശക്തമാക്കിയത്. അധിക പരിശോധനകൾ നടക്കുന്നതിനാൽ ചെക്ക്-ഇൻ ഉൾപ്പെടെയുള്ള നടപടികൾക്ക് സാധാരണയേക്കാൾ കൂടുതൽ സമയം ആവശ്യമായി വരാൻ സാധ്യതയുണ്ട്.
APPLY NOW FOR THE LATEST VACANCIES
ഡൽഹി വിമാനത്താവളത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സമയം എടുക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ നേരത്തെ എത്തി യാത്ര ആസൂത്രണം ചെയ്യണമെന്ന് വിമാനത്താവളം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സുരക്ഷാ പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 10 മുതൽ 20 വരെ അധിക സുരക്ഷാ പരിശോധനകൾ നടപ്പാക്കുന്നതിനാൽ യാത്രക്കാർ നേരത്തെ വിമാനത്താവളത്തിലെത്തണമെന്ന് അധികൃതർ നിർദേശിച്ചു.കേരളത്തിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും അധിക സുരക്ഷാ പരിശോധനകൾ ഉണ്ടാകും. വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർബന്ധിത അധിക പരിശോധനകൾ നടത്തുന്നതിനാൽ യാത്രക്കാർ നേരത്തെ എത്തണമെന്നും യാത്രാ രേഖകൾ എളുപ്പത്തിൽ ലഭിക്കുന്ന വിധത്തിൽ കൈവശം സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു.
എയർ ഇന്ത്യ, സ്പൈസ്ജെറ്റ് എന്നീ വിമാനക്കമ്പനികളും യാത്രക്കാർക്ക് നേരത്തെ എത്തണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ബുധനാഴ്ച ഇൻഡിഗോയും സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതിനാൽ വിമാനത്താവളങ്ങളിൽ കൂടുതൽ സമയം വേണ്ടിവന്നേക്കാമെന്ന് മുന്നറിയിപ്പ് നൽകി.
യാത്രക്കാർ ട്രാഫിക്, പാർക്കിങ്, ചെക്ക്-ഇൻ, സുരക്ഷാ പരിശോധനകൾ എന്നിവയ്ക്കായി അധിക സമയം കണക്കാക്കണമെന്ന് ഇൻഡിഗോ അറിയിച്ചു. സെക്കൻഡറി സുരക്ഷാ പരിശോധനയ്ക്കും കൂടുതൽ സമയം ആവശ്യമായി വരാം.
യാത്രാ നടപടികൾ വേഗത്തിലാക്കാൻ ബാഗേജ് സംബന്ധിച്ച നിർദേശങ്ങൾ പാലിക്കണമെന്നും യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഐഡി, ബോർഡിങ് പാസ്, മറ്റ് ആവശ്യമായ യാത്രാ രേഖകൾ എന്നിവ സുരക്ഷാ പരിശോധനയ്ക്കിടെ എളുപ്പത്തിൽ കാണിക്കാൻ കഴിയുന്ന വിധത്തിൽ തയ്യാറാക്കി വയ്ക്കണമെന്നും അധികൃതർ അറിയിച്ചു.
വിമാനത്തിന്റെ സ്റ്റാറ്റസും ഏറ്റവും പുതിയ യാത്രാ വിവരങ്ങളും പുറപ്പെടുന്നതിന് മുമ്പ് പരിശോധിക്കാനും യാത്രക്കാർക്ക് നിർദേശമുണ്ട്. സുരക്ഷാ പരിശോധനകൾ വർധിച്ച സാഹചര്യത്തിൽ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ വിമാനത്താവളത്തിൽ നേരത്തെ എത്തുന്നതാണ് ഏറ്റവും സുരക്ഷിതം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഇന്ത്യൻ യാത്രക്കാർക്ക് അബുദാബിയിലേക്ക് സൗജന്യ ടൂറിസ്റ്റ് വിസ; 11 ട്രാവൽ പങ്കാളികൾ വഴി ബുക്ക് ചെയ്യാം
UAE Greeshma Staff Editor — August 12, 2026 · 0 Comment

Abu Dhabi free visa അബുദാബി: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് അബുദാബി സന്ദർശിക്കാൻ സൗജന്യ യുഎഇ ടൂറിസ്റ്റ് വിസ ലഭിക്കുന്ന പുതിയ പദ്ധതിയുമായി അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് (DCT Abu Dhabi). പദ്ധതിയുടെ ഭാഗമായി 11 അംഗീകൃത ട്രാവൽ പങ്കാളികൾ വഴി അബുദാബി ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് 30 ദിവസത്തെ ടൂറിസ്റ്റ് വിസ ലഭിക്കും.
APPLY NOW FOR THE LATEST VACANCIES
2026 ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെ യാത്ര ചെയ്യുന്നവർക്കാണ് നിലവിൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കുറഞ്ഞത് മൂന്ന് രാത്രികളുടെ അബുദാബി അവധിക്കാല പാക്കേജ് പങ്കെടുക്കുന്ന ട്രാവൽ പങ്കാളികളിൽ ഒരാളിലൂടെ ബുക്ക് ചെയ്യണം.
സാധാരണയായി ഏകദേശം 285 ദിർഹം വിലവരുന്ന വിസയാണ് പദ്ധതിയുടെ ഭാഗമായി സൗജന്യമായി ലഭിക്കുക. പൈലറ്റ് പദ്ധതിയുടെ ഭാഗമായി തുടക്കത്തിൽ 20,000 വിസകൾ വരെ അനുവദിക്കാനാണ് ലക്ഷ്യമിടുന്നത്.
11 ട്രാവൽ പങ്കാളികൾ
പദ്ധതിയിൽ നിലവിൽ 11 ട്രാവൽ കമ്പനികളും ഓപ്പറേറ്റർമാരുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
- Holiday Tribe
- Thomas Cook & SOTC
- Thrillophilia
- Akbar Holidays
- UTAASO.com
- Kesari Tours
- Riya Travels
- Royal Tours
- PickYourTrail
- MakeMyTrip
- Aryan Leisure
ഈ പങ്കാളികളിൽ ഒരാളിലൂടെ യോഗ്യമായ അബുദാബി ഹോളിഡേ പാക്കേജ് ബുക്ക് ചെയ്താൽ മാത്രമേ സൗജന്യ വിസ പദ്ധതിയുടെ ആനുകൂല്യം ലഭിക്കൂ.
ലഭിക്കുന്നത് 30 ദിവസത്തെ ടൂറിസ്റ്റ് വിസ
പദ്ധതിയിൽ യോഗ്യരായ യാത്രക്കാർക്ക് 30 ദിവസത്തെ യുഎഇ ടൂറിസ്റ്റ് വിസയാണ് ലഭിക്കുക. പങ്കെടുക്കുന്ന ട്രാവൽ, ടൂർ ഓപ്പറേറ്റർമാർ വഴിയാണ് വിസ അപേക്ഷാ നടപടികൾ നടത്തുക.
എല്ലാ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കും അവസരം
അബുദാബിയിലേക്ക് അവധിക്കാല യാത്ര ബുക്ക് ചെയ്യുന്ന ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് പദ്ധതിയിൽ അപേക്ഷിക്കാം. എന്നാൽ പദ്ധതിയുടെ മറ്റ് നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
കുറഞ്ഞത് മൂന്ന് രാത്രികൾ ഉൾപ്പെടുന്ന യോഗ്യമായ അബുദാബി ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്നതാണ് പ്രധാന നിബന്ധന.
യാത്രാ തീയതി പ്രധാനമാണ്
പദ്ധതിയുടെ ഭാഗമായി ബുക്ക് ചെയ്യുന്ന യാത്ര 2026 ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ പൂർത്തിയാക്കണം.
ഒക്ടോബർ 31ന് ശേഷം യാത്ര ചെയ്യുകയാണെങ്കിൽ, സമയപരിധിക്ക് മുമ്പ് ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുകയോ വിസ നേടുകയോ ചെയ്താലും സൗജന്യ വിസ പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെന്നില്ല.
കുടുംബങ്ങൾക്ക് വിസയ്ക്ക് പരിധിയില്ല
പദ്ധതിയുടെ നിബന്ധനകൾ പാലിക്കുന്ന ഓരോ യാത്രക്കാരനും സൗജന്യ വിസയ്ക്ക് അർഹത നേടാം. അതിനാൽ ഒരു കുടുംബത്തിൽ എത്ര പേർ യാത്ര ചെയ്യുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല.
എന്നാൽ പദ്ധതിയുടെ ആകെ പരിധി തുടക്കത്തിൽ 20,000 വിസകൾ വരെയാണ്.
വിസ ഉറപ്പാണോ?
ഹോളിഡേ പാക്കേജ് ബുക്ക് ചെയ്താൽ വിസ ഉറപ്പായി ലഭിക്കുമെന്ന് കരുതരുത്. വിസ അപേക്ഷകൾ യുഎഇയിലെ നിലവിലുള്ള ഇമിഗ്രേഷൻ നിയമങ്ങളും ആവശ്യകതകളും അനുസരിച്ചായിരിക്കും പരിഗണിക്കുക.
ബന്ധപ്പെട്ട സർക്കാർ അധികാരികളുടെ അംഗീകാരത്തിന് ശേഷമായിരിക്കും വിസ അനുവദിക്കുക. അതിനാൽ യോഗ്യമായ പാക്കേജ് ബുക്ക് ചെയ്യുന്നത് മാത്രം വിസ ലഭിക്കുന്നതിന് സ്വയമേവ ഉറപ്പ് നൽകുന്നില്ല.
വിസ പ്രോസസ്സിംഗ് സമയം
വിസ അപേക്ഷകൾ സാധാരണ യുഎഇ ഇമിഗ്രേഷൻ അധികൃതർ നിശ്ചയിക്കുന്ന പ്രോസസ്സിംഗ് സമയക്രമം അനുസരിച്ചായിരിക്കും നടപടിയെടുക്കുക.
ഈ പദ്ധതിയുടെ ഭാഗമായി പ്രത്യേക വേഗത്തിലുള്ള വിസ പ്രോസസ്സിംഗ് സംവിധാനം പ്രഖ്യാപിച്ചിട്ടില്ല.
പദ്ധതിയുടെ ചെലവ് ആര് വഹിക്കും?
പദ്ധതിയിൽ പങ്കെടുക്കുന്ന ട്രാവൽ പങ്കാളികൾക്ക് DCT Abu Dhabi നിയോഗിച്ച ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനി (DMC) വഴിയാണ് വിസ ചെലവ് കൈകാര്യം ചെയ്യുന്നത്.
ചില സാഹചര്യങ്ങളിൽ ട്രാവൽ പങ്കാളികൾക്ക് വിസ ചെലവ് നേരിട്ട് വഹിക്കാനും നിലവിലുള്ള DMC പങ്കാളികളുമായി പ്രവർത്തിക്കാനും സാധിക്കും. ഇത്തരത്തിൽ ഓരോ വിസയ്ക്കും ഏകദേശം 285 ദിർഹം DCT Abu Dhabi തിരികെ നൽകും.
ഒക്ടോബറിന് ശേഷം പദ്ധതി തുടരുമോ?
നിലവിൽ പദ്ധതിയുടെ കാലാവധി ഒക്ടോബർ 31 വരെയാണ്. അതിന് ശേഷം പദ്ധതി തുടരുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.
പൈലറ്റ് പദ്ധതിയുടെ ഫലവും സ്വാധീനവും വിലയിരുത്തിയ ശേഷമായിരിക്കും 2026 ഒക്ടോബറിന് ശേഷമുള്ള തുടർനടപടികൾ തീരുമാനിക്കുക.
ചുരുക്കത്തിൽ: കുറഞ്ഞത് മൂന്ന് രാത്രി അബുദാബിയിൽ താമസിക്കുന്ന ഹോളിഡേ പാക്കേജ് 11 അംഗീകൃത ട്രാവൽ പങ്കാളികളിൽ ഒരാളിലൂടെ ബുക്ക് ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്ക് 30 ദിവസത്തെ യുഎഇ ടൂറിസ്റ്റ് വിസ സൗജന്യമായി ലഭിക്കാനുള്ള അവസരമാണ് പുതിയ പദ്ധതിയിലൂടെ ലഭിക്കുന്നത്. യാത്ര 2026 ഒക്ടോബർ 31നകം പൂർത്തിയാക്കണമെന്നതാണ് പ്രധാന നിബന്ധന.
‘നിങ്ങൾ മാത്രമല്ല… ഇനി ഞങ്ങളുമുണ്ട്!’—അബുദാബിക്ക് പിന്നാലെ ദുബായിയും; പ്രവാസികൾക്ക് കൈനിറയെ ആനുകൂല്യങ്ങൾ!!!
UAE Nazia Staff Editor — August 12, 2026 · 0 Comment

ദുബായ് ∙ യുഎഇ സന്ദർശിക്കുന്നവർക്കും വിമാന യാത്രികർക്കും മൽസരിച്ച് ആനുകൂല്യങ്ങൾ നൽകി ദുബായിയും അബുദാബിയും. യുഎഇ സന്ദർശകർക്ക് സൗജന്യ വീസ നൽകുമെന്ന് അബുദാബി പ്രഖ്യാപിച്ചതിനു പിന്നാലെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്ങിൽ ഒരുപിടി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായിയുടെ ദേശീയ വിമാന കമ്പനിയായ എമിറേറ്റ്സ്. ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ എത്ര തവണ വേണമെങ്കിലും സൗജന്യമായി യാത്രാ തീയതി മാറ്റാമെന്നതാണ് പ്രധാന ഓഫർ. ഈ ആനുകൂല്യം ഇക്കണോമിയിലെ സേവർ, ഫ്ലെക്സ് ടിക്കറ്റുകൾക്കും ബിസിനസ് ക്ലാസിലെ സ്പെഷൽ, സേവർ, ഫ്ലെക്സ് ടിക്കറ്റുകൾക്കും ബാധകമാണ്. ഇക്കണോമി ഫ്ലെക്സ് പ്ലസ്, പ്രീമിയം ഇക്കണോമി, ബിസിനസ് ഫ്ലെക്സ് പ്ലസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകാർക്ക് നേരത്തെ തന്നെ ഈ ആനുകൂല്യം അവരുടെ ടിക്കറ്റിനൊപ്പം ലഭ്യമാണ്. ഈ സൗകര്യം മറ്റു ക്ലാസുകാർക്കും ബാധകമാക്കി.
APPLY NOW FOR THE LATEST VACANCIES
റദ്ദാക്കുന്ന ടിക്കറ്റുകളുടെ റീഫണ്ട് ഫീസിലും ഇളവുണ്ട്. ഇക്കണോമി സേവർ ടിക്കറ്റിന്റെ റീഫണ്ട് ഫീസ് 50 ഡോളറും ഫ്ലെക്സ് ടിക്കറ്റിന്റെ റീഫണ്ട് ഫീസ് 25 ഡോളറുമാക്കി. ബിസിനസ് ക്ലാസിൽ സ്പെഷൽ, സേവർ ടിക്കറ്റുകൾക്ക് 50 ഡോളറും ഫ്ലെക്സിന് 25 ഡോളറുമാണ് റീഫണ്ട് ഫീസ്. പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതോടെ യാത്രക്കാർക്ക് അവരുടെ ടിക്കറ്റുകളിൽ മാറ്റം വരുത്താൻ കൂടുതൽ സൗകര്യമായി
ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എമിറേറ്റ്സിൽ യാത്ര ചെയ്യുന്നവർക്ക് ഒരു തവണ സൗജന്യമായി ഡേറ്റ് മാറ്റാനുള്ള അവസരം കമ്പനി നൽകിയിട്ടുണ്ട്. 24 മണിക്കൂർ വരെ ടിക്കറ്റ് നിരക്ക് പിടിച്ചു വയ്ക്കുന്നതിനും യാത്രക്കാർക്ക് അവസരമുണ്ട്. നിലവിലെ ടിക്കറ്റ് റേറ്റ് മാറുമോ എന്ന് സംശയമുള്ളവർക്ക് 24 മണിക്കൂർ കാത്തിരുന്ന ശേഷം ബുക്ക് ചെയ്താൽ മതി. അതിനുള്ളിൽ നിരക്ക് കുറഞ്ഞാൽ, പുതിയ നിരക്കിലും കൂടിയാൽ പിടിച്ചു വച്ച നിരക്കിലും ടിക്കറ്റ് ബുക്ക് ചെയ്യാം.
യാത്രക്കാർക്ക് സമഗ്ര ട്രാവൽ ഇൻഷുറൻസും എമിറേറ്റ്സ് ഉറപ്പാക്കുന്നു. മേഖലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആശുപത്രി വാസം വേണ്ടി വന്നാൽ യാത്രക്കാർക്ക് 25000 ഡോളർ വരെ ചികിത്സാ ചെലവ് നൽകും. സംഘർഷത്തെ തുടർന്ന് യാത്ര മുടങ്ങിയാൽ സൗജന്യമായി 30 ദിവസത്തേക്കു യാത്ര നീട്ടി വയ്ക്കാനും സാധിക്കും. ബാഗേജ് നഷ്ടപ്പെടുക, ഫ്ലൈറ്റ് റദ്ദാക്കുക എന്നിവയ്ക്കും പരിരക്ഷ ലഭിക്കും. സമഗ്ര ഇൻഷുറൻസ് പരിരക്ഷ ടിക്കറ്റിനൊപ്പം വാങ്ങാവുന്നതാണ്. വിമാനം റദ്ദാക്കിയതു മൂലം യാത്ര മുടങ്ങുന്നവർക്ക് താമസ സൗകര്യം കമ്പനി നൽകും. മറ്റു കമ്പനികളുടെ കണക്ഷൻ ഫ്ലൈറ്റ് മുടങ്ങുകയോ, എമിറേറ്റ്സ് വിമാനം മുടങ്ങുകയോ ചെയ്യുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് സൗജന്യമായി അവരുടെ അന്തിമ ലക്ഷ്യ സ്ഥാനം വരെയുള്ള ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യാം. സ്കൈവാർഡ് അംഗങ്ങൾക്ക് അധിക ആനുകൂല്യങ്ങളുമുണ്ട്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പൊതുസ്ഥലങ്ങളിൽ പാട്ടുവയ്ക്കുന്നതിന് ഇനി പണം എണ്ണിക്കൊടുക്കണം,പുതിയ നിയമവുമായി യുഎഇ
UAE August 12, 2026

അബുദാബി: പൊതുസ്ഥലങ്ങളിൽ വാണിജ്യാവശ്യങ്ങൾക്കായുള്ള പരിപാടികളിൽ പാട്ട് വെയ്ക്കുന്നതിന് ഇനി പണം നൽകണം. യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയമാണ് പുതിയ നിർണായക ഉത്തരവ് പുറത്തിറക്കിയത്. വാണിജ്യ ആവശ്യങ്ങൾക്കായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പാട്ടുവയ്ക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ മുതലാണ് പുതിയ ഫീസ് അടയ്ക്കേണ്ടി വരിക. എമിറേറ്റ്സ് മ്യൂസിക് റൈറ്റ്സ് അസോസിയേഷൻ , മ്യൂസിക് നേഷൻ എന്നീ രണ്ട് സംഘടനകളാണ് ഫീസ് വാങ്ങുക. സംഗീത സംവിധായകർ, ഗാനരചയിതാക്കൾ, പാട്ടുകാർ, വാദ്യോപകരണക്കാർ, നിർമ്മാതാക്കൾ തുടങ്ങി സംഗീത നിർമ്മാണവുമായി ബന്ധപ്പെട്ടവരുടെ കാര്യങ്ങൾ രാജ്യത്ത് തീരുമാനിക്കുക ഈ സംഘടനകളാണ്. തദ്ദേശീയ ഗാനങ്ങളുടെ കോപ്പിറൈറ്റ് സംരക്ഷിക്കാനുമാണ് ഈ നീക്കം.
ഇതുപ്രകാരം റെസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, ഫിറ്റ്നസ് സെന്ററുകൾ, വിമാനങ്ങൾ, റേഡിയോ സ്റ്റേഷനുകൾ, ടെലിവിഷൻ ചാനലുകൾ, സംഗീതപരിപാടികൾ അത്തരം ചടങ്ങുകൾ എന്നിവ സംഘടിപ്പിക്കുന്നവർ ഫീസടക്കേണ്ടി വരും. വിദ്യാഭ്യാസ, അക്കാദമിക സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ദേശീയപരിപാടികൾ, വ്യക്തിപരമോ വ്യവസായപരമല്ലാത്തതോ ആയ പരിപാടികൾ എന്നിവയ്ക്ക് പഴയതുപോലെ പാട്ട് വയ്ക്കാം. ഓരോ മേഖലകളിലും നൽകേണ്ട ഫീസ് ഘടന പിന്നീട് തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.