Possible Changes to Qatar Flight Schedulesഖത്തർ വിമാന സർവീസ് ഷെഡ്യൂളുകളിൽ മാറ്റങ്ങൾക്ക് സാധ്യത; യാത്ര പുറപ്പെടും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്

Qatar Airways

Possible Changes to Qatar Flight Schedules ദോ‌ഹ: ഗൾഫ് മേഖലയിലെ വ്യോമഗതാഗതം സുരക്ഷാ നിരീക്ഷണത്തിൽ തുടരുന്നതിനിടെ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ നിലവിൽ തുടരുകയാണ്. വ്യോമപാതകളിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ചില റൂട്ടുകളിലും സർവീസ് ഷെഡ്യൂളുകളിലും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് ഖത്തർ എയർവേയ്സും വ്യോമയാന അധികൃതരും അറിയിച്ചു.

യാ​ത്ര പുറപ്പെടുന്നതിന് യാത്രക്കാർ മുമ്പ് വിമാനത്തിന്റെ ഏറ്റവും പുതിയ സ്റ്റാറ്റസ് ഖത്തർ എയർവേയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, അല്ലെങ്കിൽ ട്രാവൽ ഏജൻസികൾ വഴി പരിശോധിക്കണമെന്ന് നിർദേശമുണ്ട്. വിമാനങ്ങളുടെ സമയക്രമം സുരക്ഷാ, പ്രവർത്തന, നിയന്ത്രണ സാഹചര്യങ്ങൾ അനുസരിച്ച് ഏത് സമയത്തും മാറ്റങ്ങൾക്ക് വിധേയമാകാമെന്നും കമ്പനി അറിയിച്ചു.

അമേരിക്ക–ഇറാൻ സംഘർഷം ശക്തമായതിനെ തുടർന്ന് ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ വ്യോമാതിർത്തികളിലൂടെ സർവീസ് നടത്തുന്നതിൽ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) വിമാനക്കമ്പനികൾക്ക് പുതുക്കിയ സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖത്തർ, യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലെ വ്യോമാതിർത്തികളിൽ അധിക ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

 ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

Stay Cool Outdoors: Qatar Opens Air-Conditioned Parks ചൂടിനെ പേടിച്ച് വീട്ടിലിരിക്കേണ്ട; എയർ കണ്ടീഷൻഡ് ഔട്ട്ഡോർ പാർക്കുകൾ തയ്യാർ

Qatar Drisya Staff Editor — July 20, 2026 · 0 Comment

AIR CONDITIONED PARK 1 e1784512061579

Stay Cool Outdoors: Qatar Opens Air-Conditioned Parks ദോഹ: വേനൽക്കാലത്തെ അതിശക്തമായ ചൂടിനെ പ്രതിരോധിക്കാൻ എയർ കണ്ടീഷൻഡ് ഔട്ട്ഡോർ പാർക്കുകൾ ഒരുക്കി ഖത്തർ. നടത്തം, ജോഗിങ്, വ്യായാമം, കുടുംബ വിനോദം എന്നിവയ്ക്കായി ഒരുക്കിയ ഖത്തറിലെ എയർ കണ്ടീഷൻഡ് ഔട്ട്ഡോർ പാർക്കുകൾ സ്വദേശികളുടെയും സന്ദർശകരുടെയും പ്രിയകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.

ഉയർന്ന സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ച അത്യാധുനിക ശീതീകരണ സംവിധാനങ്ങളുള്ള ട്രാക്കുകൾ വേനലിന്റെ ഏറ്റവും ചൂടേറിയ ദിവസങ്ങളിലും അനുയോജ്യമായ താപനില നിലനിർത്തുന്നു. ഇതിലൂടെ വർഷം മുഴുവൻ തടസ്സമില്ലാതെ ഔട്ട്ഡോർ വ്യായാമവും വിനോദ പ്രവർത്തനങ്ങളും തുടരാൻ സാധിക്കുന്നതായി സന്ദർശകർ പറയുന്നു.

ഏകദേശം 1.2 കിലോമീറ്റർ നീളമുള്ള രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ എയർ കണ്ടീഷൻഡ് ട്രാക്ക് റൗദത്ത് അൽ ഹമാമ പാർക്കിലാണ്. അൽ ഗറാഫ പാർക്കിൽ 657 മീറ്റർ നീളമുള്ള ശീതീകരിച്ച നടപ്പാതയും ഉം അൽ സനീം പാർക്കിൽ ഏകദേശം 1.143 കിലോമീറ്റർ ദൈർഘ്യമുള്ള എയർ കണ്ടീഷൻഡ് ട്രാക്കും ഒരുക്കിയിട്ടുണ്ട്. തണുപ്പിച്ച നടപ്പാതകൾക്ക് പുറമെ കുട്ടികളുടെ കളിസ്ഥലങ്ങൾ, തണൽ ഇരിപ്പിടങ്ങൾ, സൈക്കിൾ ട്രാക്കുകൾ, കുടുംബങ്ങൾക്ക് അനുയോജ്യമായ വിനോദ സൗകര്യങ്ങൾ എന്നിവയും പാർക്കുകളെ സമഗ്ര വിനോദകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്.

Yusuff Ali Expresses Condolences to Qatar Amir ഷെയ്ഖ് ഹമദിന്റെ വിയോഗം: ഖത്തർ അമീറിനെ അനുശോചനം അറിയിച്ച് യൂസഫലി

Qatar Drisya Staff Editor — July 19, 2026 · 0 Comment

lulu group chairman

Yusuff Ali Expresses Condolences to Qatar Amir ദോഹ∙ ഖത്തർ മുൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ വിയോഗത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ആദരാഞ്ജലികൾ അർപ്പിച്ചു. ദോഹയിലെ ലുസൈൽ കൊട്ടാരത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനിയെ നേരിട്ട് സന്ദർശിച്ചാണ് അദ്ദേഹം തന്റെ അനുശോചനം അറിയിച്ചത്.

ആധുനിക ഖത്തറിന്റെ ശിൽപ്പിയും ദീർഘവീക്ഷണമുള്ള ലോകനേതാവുമായിരുന്നു പിതാവ് അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയെന്ന് യൂസഫലി അനുസ്മരിച്ചു. ഖത്തറിനെ ഇന്നത്തെ സാമ്പത്തിക -സാംസ്കാരിക ഉന്നതിയിലേക്ക് നയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. ഖത്തറിലെ പ്രവാസി സമൂഹത്തോട്, പ്രത്യേകിച്ച് മലയാളികളടക്കമുള്ള ഇന്ത്യൻ സമൂഹത്തോട് അദ്ദേഹം പ്രത്യേക സ്നേഹവും പരിഗണനയും നൽകിയിരുന്നു, ഇത് രാജ്യം നന്ദിയോടെ ഓർക്കുമെന്നും യൂസഫലി വിശദമാക്കി. രാജകുടുംബാംഗങ്ങളുടെയും ഖത്തറിലെ ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

Fifa world cup 2026 Qatari referee to officiate world cup final as well ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കാന്‍ ഖത്തറി റഫറിയും

Qatar Merlin Staff Editor — July 18, 2026 · 0 Comment

Khamees Al Marri

Fifa world cup 2026 Qatari referee to officiate world cup final as well ദോഹ: ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍ മത്സരം നിയന്ത്രിക്കാന്‍ ഖത്തറി റഫറിയായ ഖമീസ് അല്‍ മര്‍റി. ഞായറാഴ്ച ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിലാണ്, ഖമീസ് അല്‍ മര്‍റി സപ്പോര്‍ട്ട് വീഡിയോ അസിസ്റ്റന്റ് റഫറിയായി പ്രവര്‍ത്തിക്കുക. ജര്‍മ്മനിയുടെ ബാസ്റ്റ്യന്‍ ഡാങ്കെര്‍ട്ട്, കൊളംബിയയുടെ നിക്കോളാസ് ഗാലോ എന്നിവര്‍ക്കൊപ്പമാകും അല്‍ മര്‍റി പ്രവര്‍ത്തിക്കുക.

സ്ലോവേനിയയില്‍ നിന്നുള്ള സ്ലാവ്‌കോ വിന്‍സിച്ച് ആണ് ഫൈനല്‍ മത്സരം നിയന്ത്രിക്കുന്ന പ്രധാന റഫറി. നേരത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലും, യൂറോ 2024-ല്‍
ഫ്രാന്‍സും സ്‌പെയിനും തമ്മിലുള്ള സെമിഫൈനലും നിയന്ത്രിച്ചത് വിന്‍സിച്ച് ആയിരുന്നു. സ്ലോവേനിയക്കാരായ തോമസ് ക്ലാന്‍ക്‌നിക്, ആന്‍ഡ്രാസ് കൊവാസിച്ച് എന്നിവര്‍ അസിസ്റ്റന്റ് റഫറിമാരാണ്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റഫറിമാരെയാണ് ഫിഫ ഫൈനല്‍ മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ​

Qatar Amir Holds Talks with Iraqi Prime Minister സമാധാനം നിലനിർത്തണം; ഖത്തർ അമീർ ഇറാഖ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Qatar Drisya Staff Editor — July 20, 2026 · 0 Comment

QATAR AMEER e1784510031245

Qatar Amir Holds Talks with Iraqi Prime Ministerദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അൽ സെയ്ദിയും കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ലുസൈൽ കൊട്ടാരത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. മേഖലയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ എല്ലാ കക്ഷികളും ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമെന്ന് കൂടിക്കാഴ്ചക്കിടെ ഖത്തർ അമീർ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം വിവിധ മേഖലകളിൽ അഭിവൃദ്ധിപ്പെടുമെന്ന പ്രത്യാശ ഇരുവരും പ്രകടിപ്പിച്ചു

യു.എസും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കണമെന്നും, ഹുർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ഇരുനേതാക്കളും വ്യക്തമാക്കി.

യുഎസും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകൾ നടപ്പാക്കൽ, ഹോർമുസ് കടലിടുക്കിലെ നാവിക ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കൽ, പ്രാദേശിക സ്ഥിരത ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് ഇരു നേതാക്കളും പ്രാധാന്യം നൽകി. കൂടിക്കാഴ്ചയുടെ തുടക്കത്തിൽ ഇറാഖ് പ്രധാനമന്ത്രി, അന്തരിച്ച ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണത്തിൽ ഖത്തർ അമീറിനെ അനുശോചനം അറിയിച്ചു.

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

Related Posts

Leave a Reply

Your email address will not be published. Required fields are marked *