Qatar Government School Admissions: Registration Centres Open for a Few More Days ഖത്തർ സർക്കാർ സ്കൂളുകളിലെ പ്രവേശനം; രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഏതാനും ദിവസങ്ങൾക്കൂടെ

20250105 1736057264 574 e1784545829426

Qatar Government School Admissions: Registration Centres Open for a Few More Daysദോഹ: 2026-27 അധ്യയന വർഷത്തേക്കുള്ള സർക്കാർ സ്കൂളുകളിലെ പുതിയ പ്രവേശനത്തിനും വിദ്യാർത്ഥി സ്ഥലം മാറ്റത്തിനുമായി തുറന്ന രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഓഗസ്റ്റ് 13 വരെ പ്രവർത്തിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് ഖത്തറിലെ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

സ്ത്രീകൾക്കായുള്ള രജിസ്ട്രേഷൻ കേന്ദ്രമായി മൊസ ബിന്റ് മുഹമ്മദ് പ്രിപ്പറേറ്ററി സ്കൂൾ ഫോർ ഗേൾസും പുരുഷന്മാർക്കായി അബു ഹനീഫ മോഡൽ സ്കൂൾ ഫോർ ബോയ്സ്, അൽ-അഹ്നഫ് ബിൻ ഖൈസ് പ്രിപ്പറേറ്ററി സ്കൂൾ ഫോർ ബോയ്സ്, അലി ബിൻ അബി താലിബ് പ്രിപ്പറേറ്ററി സ്കൂൾ ഫോർ ബോയ്സ് എന്നിവയും പ്രവർത്തിക്കും. പുതിയ വിദ്യാർത്ഥികളുടെ പ്രവേശനവും സർക്കാർ സ്കൂളുകൾ തമ്മിലെയും സ്വകാര്യ സ്കൂളുകളിൽ നിന്നുള്ള സർക്കാർ സ്കൂളുകളിലേക്കുമുള്ള സ്ഥലംമാറ്റ നടപടികളും ഈ കേന്ദ്രങ്ങൾ വഴി പൂർത്തിയാക്കാം.

സ്വകാര്യ സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്ന അർഹരായ സ്വകാര്യ മേഖല ജീവനക്കാരുടെ മക്കൾക്കും സർക്കാർ സ്കൂളുകളിൽ പ്രവേശനം ലഭിക്കും. അറബിക് മാതൃഭാഷയല്ലാത്ത വിദ്യാർത്ഥികൾക്ക് അറബിക് ഭാഷാ പ്രാവീണ്യ പരിശോധന നിർബന്ധമാണ്. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ഭാഷാപരിശീലനവും നൽകുമെന്ന് മന്ത്രാലയം അറിയിച്ചു.

ഖത്തർ പൗരന്മാരുടെ മക്കൾ, ഖത്തർ വനിതകളുടെ മക്കൾ, ജിസിസി രാജ്യങ്ങളിലെ പൗരന്മാരുടെ മക്കൾ, ഖത്തർ രേഖകളുള്ള കുട്ടികൾ, സർക്കാർ മന്ത്രാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളുടെ മക്കൾ, സ്ഥിര താമസാനുമതിയുള്ളവരുടെ മക്കൾ, യോഗ്യമായ റിയൽ എസ്റ്റേറ്റ് റെസിഡൻസി വിസയുള്ളവരുടെ മക്കൾ, എംബസികളിലെ നയതന്ത്ര-ഭരണ വിഭാഗം ജീവനക്കാരുടെ മക്കൾ എന്നിവർക്കാണ് പ്രവേശനത്തിന് അർഹത.

 ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

Hamad Medical corporation Leads Major Digital Transformation in Healthcare ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​ വി​ദ്യ​യും സ്മാ​ർ​ട്ട് ഹെ​ൽ​ത്ത് സം​വി​ധാ​ന​ങ്ങ​ളും ശ​ക്ത​മാ​ക്കി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ൻ

Qatar Drisya Staff Editor — July 20, 2026 · 0 Comment

1584506822052

Hamad Medical corporation Leads Major Digital Transformation in Healthcare ദോ​ഹ: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ വ​ൻ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​വു​മാ​യി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ന്റെ കു​തി​പ്പ്. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ന്റെ (എ​ച്ച്.​എം.​സി) ല​ബോ​റ​ട്ട​റി രോ​ഗ​നി​ർ​ണ​യ -ജ​നി​ത​ക പ​രി​ശോ​ധ​ന​ക​ളി​ൽ വ​ലി​യ ന​വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യും സ്മാ​ർ​ട്ട് ഹെ​ൽ​ത്ത് സം​വി​ധാ​ന​ങ്ങ​ളും ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാണിത്.

എ​ച്ച്.​എം.​സി ലാ​ബു​ക​ളി​ൽ പ്ര​തി​വ​ർ​ഷം ര​ണ്ട് കോ​ടി​യി​ല​ധി​കം പ​രി​ശോ​ധ​ന​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്നു​ണ്ടെ​ന്ന് ല​ബോ​റ​ട്ട​റി മെ​ഡി​സി​ൻ ആ​ൻ​ഡ് പ​ത്തോ​ള​ജി ചെ​യ​ർ​പേ​ഴ്സ​ൻ ഡോ. ​ഐ​നാ​സ് അ​ൽ കു​വാ​രി ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി​ക്ക് (ക്യു.​എ​ൻ.​എ) ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​ർ നാ​ഷ​ണ​ൽ വി​ഷ​ൻ 2030ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ് ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം. ല​ബോ​റ​ട്ട​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത​തി​ലൂ​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ പൂ​ർ​ണ്ണ സു​ര​ക്ഷി​ത​ത്വ​ത്തോ​ടെ​യും കൃ​ത്യ​ത​യോ​ടെ​യും ഉ​ട​ന​ടി രോ​ഗി​ക​ളു​ടെ മെ​ഡി​ക്ക​ൽ റെ​ക്കോ​ർ​ഡു​ക​ളി​ലേ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കു​ന്നു​ണ്ട്. ഇ​ത് ഡോ​ക്ട​ർ​മാ​ർ​ക്ക് വേ​ഗ​ത്തി​ൽ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കാ​നും സ​ഹാ​യി​ക്കു​ന്നു. ഇ​ത് രോ​ഗ​നി​ർ​ണ്ണ​യ​ത്തി​നു​ള്ള സ​മ​യ​പ​രി​ധി ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കും.

ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന്റെ പ്ര​ധാ​ന ഘ​ട​ക​മാ​യ മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി​ക​ളി​ൽ ആ​വ​ശ്യ​മാ​യ ഡി​ജി​റ്റ​ൽ മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി, മി​ക​ച്ച പു​രോ​ഗ​തി കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ചു. എ​ച്ച്.​എം.​സി ല​ബോ​റ​ട്ട​റി​ക​ളി​ൽ പ്ര​തി​വ​ർ​ഷം ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ, 1,53,000 ജ​നി​ത​ക പ​രി​ശോ​ധ​ന​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

പാ​ര​മ്പ​ര്യ രോ​ഗ​ങ്ങ​ൾ, ബ്ല​ഡ് കാ​ൻ​സ​ർ, ലിം​ഫ് നോ​ഡു​ക​ളി​ലെ ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ളും വി​വാ​ഹ​പൂ​ർ​വ -ന​വ​ജാ​ത ശി​ശു പ​രി​ശോ​ധ​ന​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഖ​ത്ത​റി​ൽ ആ​ദ്യ​മാ​യി എ​ച്ച്.​എം.​സി സ്വ​ന്ത​മാ​യി ‘ക്ലി​നി​ക്ക​ൽ ഹോ​ൾ എ​ക്സോം സീ​ക്വ​ൻ​സി​ങ്’ സേ​വ​ന​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ഫാ​ർ​മ​കോ​ജെ​നോ​മി​ക്സ്, ത്രോം​ബോ​ഫീ​ലി​യ പ​രി​ശോ​ധ​ന​ക​ളും ആ​രം​ഭി​ച്ച​തോ​ടെ ഓ​രോ രോ​ഗി​ക്കും അ​നു​യോ​ജ്യ​മാ​യ പ്ര​ത്യേ​ക ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കും.

Possible Changes to Qatar Flight Schedulesഖത്തർ വിമാന സർവീസ് ഷെഡ്യൂളുകളിൽ മാറ്റങ്ങൾക്ക് സാധ്യത; യാത്ര പുറപ്പെടും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്

Qatar Drisya Staff Editor — July 20, 2026 · 0 Comment

Qatar Airways

Possible Changes to Qatar Flight Schedules ദോ‌ഹ: ഗൾഫ് മേഖലയിലെ വ്യോമഗതാഗതം സുരക്ഷാ നിരീക്ഷണത്തിൽ തുടരുന്നതിനിടെ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ നിലവിൽ തുടരുകയാണ്. വ്യോമപാതകളിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ചില റൂട്ടുകളിലും സർവീസ് ഷെഡ്യൂളുകളിലും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് ഖത്തർ എയർവേയ്സും വ്യോമയാന അധികൃതരും അറിയിച്ചു.

യാ​ത്ര പുറപ്പെടുന്നതിന് യാത്രക്കാർ മുമ്പ് വിമാനത്തിന്റെ ഏറ്റവും പുതിയ സ്റ്റാറ്റസ് ഖത്തർ എയർവേയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, അല്ലെങ്കിൽ ട്രാവൽ ഏജൻസികൾ വഴി പരിശോധിക്കണമെന്ന് നിർദേശമുണ്ട്. വിമാനങ്ങളുടെ സമയക്രമം സുരക്ഷാ, പ്രവർത്തന, നിയന്ത്രണ സാഹചര്യങ്ങൾ അനുസരിച്ച് ഏത് സമയത്തും മാറ്റങ്ങൾക്ക് വിധേയമാകാമെന്നും കമ്പനി അറിയിച്ചു.

അമേരിക്ക–ഇറാൻ സംഘർഷം ശക്തമായതിനെ തുടർന്ന് ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ വ്യോമാതിർത്തികളിലൂടെ സർവീസ് നടത്തുന്നതിൽ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) വിമാനക്കമ്പനികൾക്ക് പുതുക്കിയ സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖത്തർ, യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലെ വ്യോമാതിർത്തികളിൽ അധിക ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

Stay Cool Outdoors: Qatar Opens Air-Conditioned Parks ചൂടിനെ പേടിച്ച് വീട്ടിലിരിക്കേണ്ട; എയർ കണ്ടീഷൻഡ് ഔട്ട്ഡോർ പാർക്കുകൾ തയ്യാർ

Qatar Drisya Staff Editor — July 20, 2026 · 0 Comment

AIR CONDITIONED PARK 1 e1784512061579

Stay Cool Outdoors: Qatar Opens Air-Conditioned Parks ദോഹ: വേനൽക്കാലത്തെ അതിശക്തമായ ചൂടിനെ പ്രതിരോധിക്കാൻ എയർ കണ്ടീഷൻഡ് ഔട്ട്ഡോർ പാർക്കുകൾ ഒരുക്കി ഖത്തർ. നടത്തം, ജോഗിങ്, വ്യായാമം, കുടുംബ വിനോദം എന്നിവയ്ക്കായി ഒരുക്കിയ ഖത്തറിലെ എയർ കണ്ടീഷൻഡ് ഔട്ട്ഡോർ പാർക്കുകൾ സ്വദേശികളുടെയും സന്ദർശകരുടെയും പ്രിയകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.

ഉയർന്ന സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ച അത്യാധുനിക ശീതീകരണ സംവിധാനങ്ങളുള്ള ട്രാക്കുകൾ വേനലിന്റെ ഏറ്റവും ചൂടേറിയ ദിവസങ്ങളിലും അനുയോജ്യമായ താപനില നിലനിർത്തുന്നു. ഇതിലൂടെ വർഷം മുഴുവൻ തടസ്സമില്ലാതെ ഔട്ട്ഡോർ വ്യായാമവും വിനോദ പ്രവർത്തനങ്ങളും തുടരാൻ സാധിക്കുന്നതായി സന്ദർശകർ പറയുന്നു.

ഏകദേശം 1.2 കിലോമീറ്റർ നീളമുള്ള രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ എയർ കണ്ടീഷൻഡ് ട്രാക്ക് റൗദത്ത് അൽ ഹമാമ പാർക്കിലാണ്. അൽ ഗറാഫ പാർക്കിൽ 657 മീറ്റർ നീളമുള്ള ശീതീകരിച്ച നടപ്പാതയും ഉം അൽ സനീം പാർക്കിൽ ഏകദേശം 1.143 കിലോമീറ്റർ ദൈർഘ്യമുള്ള എയർ കണ്ടീഷൻഡ് ട്രാക്കും ഒരുക്കിയിട്ടുണ്ട്. തണുപ്പിച്ച നടപ്പാതകൾക്ക് പുറമെ കുട്ടികളുടെ കളിസ്ഥലങ്ങൾ, തണൽ ഇരിപ്പിടങ്ങൾ, സൈക്കിൾ ട്രാക്കുകൾ, കുടുംബങ്ങൾക്ക് അനുയോജ്യമായ വിനോദ സൗകര്യങ്ങൾ എന്നിവയും പാർക്കുകളെ സമഗ്ര വിനോദകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്.

 ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

Related Posts

Leave a Reply

Your email address will not be published. Required fields are marked *