അറിഞ്ഞോ???? വേഗം വേഗം ഒരു കാര്യമുണ്ട്!!!ദുബായിൽ സൗജന്യ ഈന്തപ്പഴ വിതരണം;വിതരണ സമയക്രമം അറിയാം

496413

ദുബായ്∙ ഈ വർഷത്തെ ഈന്തപ്പഴ വിളവെടുപ്പ് കാലമായ ‘അൽ ഖൈസ്’ സീസൺ ആരംഭിക്കാനിരിക്കെ, ദുബായിൽ ‘ഖറായെഫ് അൽ റതബ്’ ജീവകാരുണ്യ പദ്ധതിയുടെ രണ്ടാം പതിപ്പിന് തുടക്കമായി. ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (സിഡിഎ) ഈ പദ്ധതി സംഘടിപ്പിക്കുന്നത്.

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വദേശി ഫാമുകളിൽ നിന്ന് ശേഖരിക്കുന്ന ഗുണനിലവാരമുള്ള ഈന്തപ്പഴം ദുബായിലെ 5,000-ത്തിലേറെ കുടുംബങ്ങൾക്കും അർഹരായ മറ്റ് ആളുകൾക്കും സൗജന്യമായി വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി ആയിരത്തിലേറെ എമിറാത്തി വൊളന്റിയർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇ ഫുഡ് ബാങ്ക്, ദുബായ് മുനിസിപ്പാലിറ്റി, സിഡിഎ, ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ എന്നിവരും പദ്ധതിയിൽ പങ്കാളികളാണ്. എമിറാത്തി സംസ്കാരത്തിലും പൈതൃകത്തിലും ഈന്തപ്പനയ്ക്കുള്ള പ്രാധാന്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും, പാരമ്പര്യവും സഹാനുഭൂതിയും പങ്കുവയ്ക്കുന്ന ‘ഖൈസ്’ സീസണിന് ജനങ്ങൾക്കിടയിൽ കൂടുതൽ ജനപ്രീതി നൽകാനും ഈ പദ്ധതി വഴി സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.  വിതരണം കമ്യൂണിറ്റി മജ് ലിസുകൾ വഴി: ദുബായിലെ പ്രമുഖ കമ്യൂണിറ്റി മജ്‌ലിസുകൾ വഴി  ഈന്തപ്പഴ പെട്ടികൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നത്.

വിതരണ സമയക്രമം അറിയാം:
ഇന്ന് (21): നദ്ദ് അൽ ഷെബ മജ്‌ലിസ്
22ന് : അൽ വർഖ മജ്‌ലിസ്
23ന്: അൽ ബർഷ മജ്‌ലിസ്
24ന്: അൽ ഖവാനീജ് മജ്‌ലിസ്
സീസൺ അവസാനിക്കുന്നത് വരെ ഈ മജ്‌ലിസുകൾ കേന്ദ്രീകരിച്ച് വിവിധ ബോധവൽക്കരണ പരിപാടികളും സാംസ്കാരിക പ്രവർത്തനങ്ങളും തുടർന്നും സംഘടിപ്പിക്കും.

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

അബുദബി: യുഎഇയുടെ ആദ്യത്തെ ദേശീയ പേയ്‌മെന്റ് കാർഡായ ‘ജയ്‌വാൻ’ (Jaywan) രാജ്യത്തുടനീളമുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലൈസൻസുള്ള എക്സ്ചേഞ്ച് കമ്പനികളും വഴി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാൻ തുടങ്ങി. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും സെൻട്രൽ ബാങ്ക് ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

വരും മാസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ വഴി ഘട്ടം ഘട്ടമായി കാർഡുകൾ പൂർണ്ണതോതിൽ വിപണിയിലെത്തിക്കാനാണ് സാമ്പത്തിക മന്ത്രാലയത്തിന്റെ തീരുമാനം. യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

ഡിജിറ്റൽ യുഗത്തിലെ നാഴികക്കല്ല്

രാജ്യത്തിന്റെ പേയ്‌മെന്റ് അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജയ്‌വാൻ കാർഡുകൾ അവതരിപ്പിച്ചിരിക്കുന്നത്. ദേശീയ സാമ്പത്തിക മുൻഗണനകളുമായി പൊരുത്തപ്പെടുന്ന ഈ പേയ്‌മെന്റ് സംവിധാനം, യുഎഇയുടെ ഡിജിറ്റൽ പരിവർത്തന യാത്രയിലെ ഒരു നിർണായക നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്

കാർഡിന്റെ പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും

എല്ലായിടത്തും സ്വീകാര്യത: കടകളിലെ പോയിന്റ്-ഓഫ്-സെയിൽ (POS) ടെർമിനലുകൾ, ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, എടിഎമ്മുകൾ, ഡിജിറ്റൽ വാലറ്റുകൾ എന്നിവയിലെല്ലാം ജയ്‌വാൻ കാർഡുകൾ സ്വീകരിക്കും.

സ്മാർട്ട് ഫീച്ചറുകൾ: കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ, ഓൺലൈൻ പർച്ചേസുകൾ, പണം പിൻവലിക്കലുകൾ എന്നിവ വളരെ സുരക്ഷിതമായി ഈ കാർഡ് വഴി നടത്താം.

ആഭ്യന്തര-അന്തർദേശീയ ഉപയോഗം: പ്രാദേശിക പേയ്‌മെന്റുകൾക്ക് പുറമേ, നിശ്ചിത മാനദണ്ഡങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി വിദേശ രാജ്യങ്ങളിലും ഈ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കും.

തകർപ്പൻ ഓഫറുകൾ: യാത്ര, ഷോപ്പിംഗ്, ഹോസ്പിറ്റാലിറ്റി, ലൈഫ്‌സ്റ്റൈൽ എന്നീ മേഖലകളിലെ പ്രമുഖ ബ്രാൻഡുകളുമായി സഹകരിച്ച് ആകർഷകമായ ഓഫറുകളും പ്രത്യേക ആനുകൂല്യങ്ങളുമാണ് കാർഡ് ഉടമകൾക്കായി ഒരുക്കിയിരിക്കുന്നത്.

സുരക്ഷിതവും സംയോജിതവുമായ ഒരു ഡിജിറ്റൽ പേയ്‌മെന്റ് അനുഭവം നൽകുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ ജയ്‌വാൻ വഴിയൊരുക്കുമെന്നാണ് വിപണിയിലെ പ്രതീക്ഷ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *