ഗൾഫ് സംഘർഷം: യുഎഇ-കുവൈത്ത് വിമാന സർവീസുകൾ താറുമാറായി; എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നിർദേശം

491585

ദുബൈ: ഇറാൻ-അമേരിക്ക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിലെ സുരക്ഷാ സാഹചര്യം വഷളായതോടെ യുഎഇയിൽ നിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ എമിറേറ്റ്സ്, എയർ അറേബ്യ എന്നിവ റദ്ദാക്കി. ഇത്തിഹാദ് എയർവേയ്സിന്റെ ചില സർവീസുകളുടെ അന്തിമ സ്ഥിതിയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുടെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

എമിറേറ്റ്സ് സർവീസുകൾ റദ്ദാക്കി

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതിനെ തുടർന്നാണ് എമിറേറ്റ്സ് നിരവധി സർവീസുകൾ റദ്ദാക്കിയത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ശനിയാഴ്ച (ജൂലൈ 18) ഉച്ചയ്ക്ക് 2.55-ന് ദുബൈയിൽ നിന്ന് പുറപ്പെടേണ്ട EK857 വിമാനവും വൈകിട്ട് 5.15-ന് കുവൈത്തിൽ നിന്ന് ദുബൈയിലേക്കുള്ള EK858 വിമാനവും റദ്ദാക്കി.

ഇന്നത്തെ (ജൂലൈ 19) ദുബൈ-കുവൈത്ത് സർവീസുകളായ EK853, EK855, EK857, EK859 എന്നിവയും തിരിച്ചുള്ള EK854, EK856, EK858, EK860 സർവീസുകളും റദ്ദാക്കിയതായി കമ്പനി അറിയിച്ചു. പ്രവർത്തനപരമായ കാരണങ്ങളാലാണ് സർവീസുകൾ റദ്ദാക്കിയതെന്നും ബുക്കിംഗ് ഓഫിസുമായി ബന്ധപ്പെടാൻ യാത്രക്കാരോട് നിർദേശിച്ചു

ഇത്തിഹാദ് സർവീസുകൾ ‘അപ്‌ഡേറ്റിനായി കാത്തിരിക്കുന്നു

അബൂദബിയിൽ നിന്ന് ഇന്ന് രാവിലെ 8.15-ന് കുവൈത്തിലേക്ക് പുറപ്പെടേണ്ട EY653 വിമാനവും, കുവൈത്തിൽ നിന്ന് രാവിലെ 10.15-ന് അബൂദബിയിലേക്ക് തിരിച്ചെത്തേണ്ട EY654 വിമാനവും “Awaiting Update” എന്ന നിലയിലാണ്. ഇതുവരെ റദ്ദാക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യാത്രക്കാർ യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് ഇത്തിഹാദ് അറിയിച്ചു.

 എയർ അറേബ്യയും സർവീസുകൾ നിർത്തി

ഷാർജ-കുവൈത്ത്, അബൂദബി-കുവൈത്ത് റൂട്ടുകളിലെ എയർ അറേബ്യയുടെ നിരവധി സർവീസുകളും ജൂലൈ 18, 19 തീയതികളിൽ റദ്ദാക്കി. ബാധിക്കപ്പെട്ട യാത്രക്കാർ ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ചശേഷം മാത്രമേ വിമാനത്താവളത്തിലേക്ക് പോകാവൂ എന്ന് കമ്പനി അറിയിച്ചു.

കുവൈത്ത് എയർവേയ്സ് സർവീസുകൾ പുനഃക്രമീകരിച്ചു

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടേക്ക് ഓഫ്, ലാൻഡിംഗ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന് ഭൂരിഭാഗം വാണിജ്യ സർവീസുകളും പുനഃക്രമീകരിച്ചതായി കുവൈത്ത് എയർവേയ്സ് അറിയിച്ചു. യാത്രക്കാർക്ക് എസ്‌എം‌എസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ വിവരങ്ങൾ കൈമാറുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ആക്രമണത്തെ തുടർന്ന് വ്യാപക തടസം

ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് വിമാന സർവീസുകളെ ബാധിച്ചത്. സൈനിക കേന്ദ്രങ്ങൾക്കും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടായ ആക്രമണത്തിൽ എണ്ണമേഖലയുമായി ബന്ധപ്പെട്ട പ്രധാന സ്ഥാപനം കേടുപാടുകൾ സംഭവിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു.

വൈദ്യുതി ഉൽപാദന-ജല ശുദ്ധീകരണ നിലയിലും ആക്രമണമുണ്ടായി തീപിടിത്തം റിപ്പോർട്ട് ചെയ്തു. കുവൈത്ത് സായുധ സേന നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തകർത്തതായി അറിയിച്ചു. സാധാരണക്കാർ മരിച്ചതായി റിപ്പോർട്ടില്ലെങ്കിലും മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങൾ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം വിതച്ചതായി അധികൃതർ അറിയിച്ചു.

സ്വർണം അത് വലിയ ഇൻവെസ്റ്റ്മെന്റ് തന്നെയാണ്: പൊന്നു വാങ്ങാൻ പറ്റിയ സമയം ഇതോ? വില കൂടിയോ കുറഞ്ഞോ?? അറിയാം ഇന്നത്തെ നിരക്ക്

UAE July 18, 2026

Gold prices in Dubai
Gold prices in Dubai

Gold Rate UAE ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 481.50 ദിർഹമായി. അതേസമയം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 446.00 ദിർഹമായി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

21K, 18K, 14K എന്നിവയ്ക്ക് യഥാക്രമം ഗ്രാമിന് 427.50 ദിർഹം, 366.50 ദിർഹം എന്നിങ്ങനെയാണ് വില. യുഎഇയിൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വില ഉയരുന്ന സാഹചര്യത്തിൽ പലരും ഇപ്പോൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് വാങ്ങുന്നത്. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.75 ശതമാനം ഇടിഞ്ഞ് 4,453.37 ഡോളറിലെത്തി.

typemorningafternooneveningyesterday
Ounce14,97614,976
24K481.50481.50
22K446.00446.00
21K427.50427.50
18K366.50366.50

Related Posts

Leave a Reply

Your email address will not be published. Required fields are marked *