
Kuwait Intensifies Inspections against violations കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിൽ ശക്തമായ പരിശോധന. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു വിപുലമായ സുരക്ഷാ പരിശോധന. കുവൈത്ത് സൈന്യം, നാഷണൽ ഗാർഡ്, ഫയർ ഫോഴ്‌സ്, വിവിധ മന്ത്രാലയങ്ങൾ എന്നിവ പരിശോധനയുടെ ഭാഗമായി.
അനധികൃത താമസ കേന്ദ്രങ്ങൾ, കെട്ടിട നിയമലംഘനങ്ങൾ, ലൈസൻസില്ലാത്ത വ്യാപാര സ്ഥാപനങ്ങൾ, താമസ നിയമലംഘകർ, ആളുകളെ കുത്തിനിറച്ചു പാർപ്പിക്കുന്നത്, പിടികിട്ടാനുള്ള വ്യക്തികൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. പരിശോധന എല്ലാ ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. നിയമലംഘനങ്ങൾക്കും പൊതുസ്വത്ത് കൈയേറ്റങ്ങൾക്കും യാതൊരു ഇളവും നൽകില്ല.
നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി, ജീർണ്ണിച്ചതോ സുരക്ഷിതമല്ലാത്തതോ ആയ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ നിയമനടപടികളും സ്വീകരിക്കും. പരിശോധനയിൽ ഗുരുതരമായ പാരിസ്ഥിതിക-പൊതുജനാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമലംഘക കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിനും ആവശ്യമായിടത്ത് വൈദ്യുതി, ജല സേവനങ്ങൾ വിച്ഛേദിക്കുന്നതിനും നടപടികൾ ആരംഭിച്ചു. ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്കായി പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. മലയാളികള്‍ അടക്കം പതിനായിരക്കണക്കിന് പ്രവാസികൾ താമസിക്കുന്ന ഇടമാണ് അബ്ബാസിയ.ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അബ്ദുൽ വഹാബ് അൽ വുഹൈബ് പരിശോധനക്ക് മേൽനോട്ടം വഹിച്ചു.
Kuwait air defense explosions :കുവൈത്തിൽ കേട്ട സ്ഫോടനങ്ങൾ വ്യോമ പ്രതിരോധ നടപടിയുടെ ഭാഗമെന്ന് ജനറൽ സ്റ്റാഫ്
Kuwait Greeshma Staff Editor — July 16, 2026 · 0 Comment

Kuwait air defense explosions : കുവൈത്ത് സിറ്റി, ജൂലൈ 16: കുവൈത്തിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശത്രുതാപരമായ ലക്ഷ്യങ്ങളെ വിജയകരമായി തടഞ്ഞതിന്റെ ഭാഗമായിരുന്നുവെന്ന് കുവൈറ്റ് സായുധ സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു.
സുരക്ഷാ സാഹചര്യം അധികൃതർ നിരീക്ഷിച്ചുവരികയാണെന്നും, ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഗൾഫിൽ കോടികളുടെ അഴിമതി, അട്ടിമറിച്ചത് 110 നറുക്കെടുപ്പുകൾ
Kuwait Drisya Staff Editor — July 15, 2026 · 0 Comment

commerce employee jailed 15 years in Kuwait’s Multi-Million Dinar Raffle Scam കുവൈത്ത് സിറ്റി∙ രാജ്യത്തെ വൻ കൊമേഴ്സ്യൽ റാഫിൾ (സമ്മാന നറുക്കെടുപ്പ്) തട്ടിപ്പു കേസിലെ പ്രതികൾക്ക് കനത്ത ശിക്ഷ വിധിച്ച് കുവൈത്ത് അപ്പീൽ കോടതി.ക്രമക്കേടിലൂടെ കോടിക്കണക്കിന് ദിനാർ മൂല്യമുള്ള സമ്മാന നറുക്കെടുപ്പുകൾ നിയന്ത്രിച്ച കേസിലാണ് സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരെ കോടതി ശിക്ഷിച്ചിരിക്കുന്നത്.
സംഘം 110 കൊമേഴ്സ്യൽ റാഫിൾ നറുക്കെടുപ്പുകളുടെ ഫലമാണ് കൃത്രിമമായി മാറ്റിമറിച്ചതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. 96 വാഹനങ്ങൾ, വൻ തുകയുടെ പണം, വിലപിടിപ്പുള്ള സമ്മാനങ്ങൾ, വിദേശ യാത്രാ ടിക്കറ്റുകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച ആളുകൾക്ക് ലഭിക്കുന്ന തരത്തിലായിരുന്നു തട്ടിപ്പ്.
കേസിലെ മുഖ്യപ്രതിയായ വാണിജ്യ മന്ത്രാലയത്തിലെ ജീവനക്കാരന്റെ ശിക്ഷ കോടതി 10 വർഷത്തിൽ നിന്ന് 15 വർഷമായി വർധിപ്പിച്ചു.ഇയാൾക്ക് 30 ലക്ഷം കുവൈത്ത് ദിനാർ പിഴയും കോടതി വിധിച്ചു. വ്യാജ രേഖ ചമയ്ക്കൽ, കൈക്കൂലി വാങ്ങൽ, കള്ളപ്പണം വെളുപ്പിക്കൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് നടപടി.
ഈജിപ്ത് സ്വദേശിനിക്കും ഭർത്താവിനും ഉൾപ്പെടെ 17 പ്രതികൾക്ക് 10 വർഷം വീതം തടവും 30 ലക്ഷം കുവൈത്ത് ദിനാർ വീതം പിഴയും ശിക്ഷയായി വിധിച്ചു. കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, സമ്മാന നറുക്കെടുപ്പിന്റെ ഫലം കൃത്രിമമായി മാറ്റി മറിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ നാല് പ്രതികൾക്ക് നാല് വർഷം വീതം തടവും കോടതി വിധിച്ചു.മതിയായ തെളിവുകളുടെ അഭാവത്തിൽ 13 പ്രതികളെ കുറ്റവിമുക്തരാക്കി. അതേസമയം, 38 പ്രതികൾക്കെതിരെ ശിക്ഷ നടപ്പാക്കുന്നതിൽ നിന്ന് കോടതി വിട്ടുനിന്നു.
സർക്കാർ സംവിധാനങ്ങളിലുള്ള പൊതുജന വിശ്വാസം തകർക്കുകയും ഔദ്യോഗിക രേഖകളുടെ വിശ്വാസ്യതയും കൊമേഴ്സ്യൽ സമ്മാന നറുക്കെടുപ്പുകളുടെ സുതാര്യതയും ഗുരുതരമായി ബാധിക്കുകയും ചെയ്ത കുറ്റ കൃത്യങ്ങളാണിതെന്ന് കോടതി നിരീക്ഷിച്ചു.
കൈക്കൂലി വാങ്ങി, സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു വാണിജ്യ മന്ത്രാലയത്തിലെ ജീവനക്കാരനെയാണ് കേസിലെ മുഖ്യസൂത്രധാരനായി കോടതി വിശേഷിപ്പിച്ചത്. ഏകദേശം 2.82 ലക്ഷം കുവൈത്ത് ദിനാർ കൈക്കൂലി സ്വീകരിച്ചതായും കള്ളപ്പണം വെളുപ്പിച്ചതായും വ്യാജരേഖ ചമച്ചും സർക്കാർ പദവി ദുരുപയോഗം ചെയ്ത് റാഫിൾ സംവിധാനം കുറ്റവാളികൾക്ക് അനുകൂലമായി ഉപയോഗിച്ചതായും കോടതി കണ്ടെത്തി.
Iran’s Attacks Deemed a Violation of Sovereignty പരമാധികാരത്തിന്മേലുള്ള ലംഘനമായി ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത് മന്ത്രിസഭ
Uncategorized Drisya Staff Editor — July 16, 2026 · 0 Comment

Iran’s Attacks Deemed a Violation of Sovereignty കുവൈത്ത് സിറ്റി: ഇറാനും അനുബന്ധ സായുധ സംഘങ്ങളും കുവൈത്തിനുനേരെ നടത്തുന്ന ആക്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഈ അക്രമങ്ങൾ. യു.എൻ രക്ഷാ കൗൺസിൽ പ്രമേയത്തിന്റെ വെല്ലുവിളിയാണെന്നും മന്ത്രിസഭ വ്യക്തമാക്കി.
പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള കുവൈത്തിന്റെ അവകാശവും ചൂണ്ടികാട്ടി. ഇറാഖിലെ ബസ്രയിലെ കുവൈത്ത് കോൺസുലേറ്റ് ജനറലിനു നേരെ തുടരുന്ന ആക്രമണങ്ങളെയും മന്ത്രിസഭ അപലപിച്ചു. 1963 ലെ കോൺസുലാർ ബന്ധങ്ങൾക്കായുള്ള വിയന്ന കൺവെൻഷൻ പ്രകാരമുള്ള ബാധ്യതകൾ ഇറാഖി സർക്കാർ നിറവേറ്റേണ്ടതിന്റെയും കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കേണ്ടതിന്റെയും ആവശ്യകതയും ഉണർത്തി.
സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, ജോർഡൻ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെയും മന്ത്രിസഭ അപലപിച്ചു. സൗദിക്ക് നേരെയുള്ള മിസൈൽ ആക്രമണങ്ങളും ഹുർമുസ് കടലിടുക്കിൽ സൗദിയുടെയും യു.എ.ഇയുടെയും കപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങളും സൂചിപ്പിച്ചു. ഇത് ആഗോള ഊർജ്ജ വിതരണത്തിനും സമുദ്ര നാവിഗേഷനും നേരിട്ടുള്ള ഭീഷണിയാണെന്ന് മന്ത്രിസഭ മുന്നറിയിപ്പ് നൽകി.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. രാജ്യത്തെ സൈനിക സജ്ജീകരണങ്ങളെക്കുറിച്ച് പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അൽ സാലിം അസ്സബാഹ് മന്ത്രിസഭയിൽ വിവരിച്ചു. രാജ്യത്തിനെതിരായ ഏത് ഭീഷണിയെയും നേരിടാൻ സായുധ സേന സജ്ജമാണെന്ന് അദ്ദേഹം ഉറപ്പുനൽകി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക