
Fine for Failing to Register Pet Animals അബുദാബി: യു.എ.ഇയില്‍ തെരുവ് പൂച്ചകളുടെ എണ്ണം നിയന്ത്രിക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമായി പദ്ധതികള്‍ ശക്തമാക്കുന്നു. പുതിയ മൃഗസംരക്ഷണ സേവനത്തിന് കീഴില്‍ വളര്‍ത്തു മൃഗങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായി ചെയ്തില്ലെങ്കില്‍ പിഴ ശിക്ഷ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
നിശ്ചിത സമയപരിധിക്കുള്ളില്‍ മൈക്രോചിപ്പ് ഘടിപ്പിച്ച വളര്‍ത്തുമൃഗങ്ങളെ രജിസ്റ്റര്‍ ചെയ്യാത്ത ഉടമകള്‍ക്ക് 1,000 ദിര്‍ഹം പിഴ ചുമത്തും. നിലവിലുള്ള രജിസ്‌ട്രേഷന്‍ പുതുക്കാത്തവര്‍ക്ക് 500 ദിര്‍ഹം പിഴയും ഈടാക്കും. നിലവില്‍ രജിസ്‌ട്രേഷന്‍ സൗജന്യമാണെന്നും ലൈസന്‍സുള്ള ഏത് വെറ്ററിനറി ക്ലിനിക്കുകള്‍ വഴിയും ‘താം’ പ്ലാറ്റ്ഫോം മുഖേനയും ഇത് പൂര്‍ത്തിയാക്കാമെന്നും അധികൃതര്‍ അറിയിച്ചു.
നഗരസഭ ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ അബൂദബിയില്‍ ‘ടി.എന്‍.വി.ആര്‍’ പദ്ധതിയും ഊര്‍ജിതമായി നടപ്പിലാക്കുന്നുണ്ട്. തെരുവ് പൂച്ചകളെ പിടികൂടി വന്ധ്യംകരിക്കുകയും വാക്‌സിനേഷന്‍, മൈക്രോചിപ്പ്, കൃമിനാശിനി പ്രയോഗം എന്നിവക്ക് ശേഷം തിരികെ വിടുന്നതുമാണ് പദ്ധതി.
ഇതിലൂടെ പരിചരണം ലഭിച്ച പൂച്ചകളുടെ ഇടത് ചെവിയില്‍ ചെറിയൊരു അടയാളം (ചെവി മുറിക്കല്‍) നല്‍കുന്നുണ്ട്. ഇത് പൂച്ചകള്‍ക്ക് വേദനാജനകമല്ലെന്നും പരിചരണം ലഭിച്ചവയാണെന്ന് തിരിച്ചറിയാനുള്ള അടയാളം മാത്രമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരം പരിചരണം ആവശ്യമുള്ള പൂച്ചകളെ കണ്ടെത്തുന്നവര്‍ക്ക് അബുദാബി ഗവണ്‍മെന്റ് കോണ്‍ടാക്ട് സെന്ററിന്റെ 800-555 എന്ന നമ്പറില്‍ വിവരമറിയിക്കാം.
ഇത് പൊളിക്കും!!ഒരു സ്പോൺസറും വേണ്ട,അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയുമായി ദുബൈ; ഇന്ത്യക്കാര്‍ക്കും കൂടുതല്‍ യാത്രാസൗകര്യം
UAE Nazia Staff Editor — July 16, 2026 · 0 Comment

ദുബൈ: ദുബൈയിലേക്കുള്ള വിനോദസഞ്ചാര യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുന്ന അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പദ്ധതിക്ക് വീണ്ടും ശ്രദ്ധ നേടുകയാണ്. പ്രാദേശിക സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ അപേക്ഷിക്കാവുന്ന ഈ വിസയിലൂടെ ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് അഞ്ച് വര്‍ഷത്തിനിടെ ഒന്നിലധികം തവണ യുഎഇയില്‍ പ്രവേശിക്കാനും പുറത്തുപോകാനും സാധിക്കും.
ഓരോ യാത്രയ്ക്കും പ്രത്യേകം ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന നേട്ടം. അവധിക്കാല യാത്രകള്‍, കുടുംബസന്ദര്‍ശനം, ബിസിനസ് ആവശ്യങ്ങള്‍, ഇടയ്ക്കിടെ യുഎഇ സന്ദര്‍ശിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സ്‌പോണ്‍സറുടെ നിര്‍ബന്ധിത ആവശ്യം ഒഴിവാക്കിയതോടെ ഹോട്ടലുകളെയോ ട്രാവല്‍ ഏജന്‍സികളെയോ ദുബൈയിലെ ബന്ധുക്കളെയോ ആശ്രയിക്കാതെ യോഗ്യതയുള്ള വിദേശികള്‍ക്ക് നേരിട്ട് വിസയ്ക്ക് അപേക്ഷിക്കാനാകും. ഇതിലൂടെ യാത്രാ ആസൂത്രണത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യവും സൗകര്യവും ലഭിക്കും.
ഇന്ത്യ, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളായി കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്ന് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് പേര്‍ വിനോദസഞ്ചാരം, ഷോപ്പിംഗ്, കുടുംബസന്ദര്‍ശനം, ബിസിനസ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ദുബൈ സന്ദര്‍ശിക്കുന്ന സാഹചര്യത്തില്‍ പുതിയ വിസ സംവിധാനം യാത്രകള്‍ കൂടുതല്‍ സുഗമമാക്കുമെന്നാണ് പ്രതീക്ഷ.
ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ആവര്‍ത്തിച്ചുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും ദീര്‍ഘകാല ടൂറിസം വളര്‍ച്ച ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ വിസ സംവിധാനത്തെ വിലയിരുത്തുന്നത്.
അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ യുഎഇയില്‍ നേരത്തേ നിലവിലുള്ള സംവിധാനമാണ്. എന്നാല്‍ സ്‌പോണ്‍സറില്ലാതെ ദീര്‍ഘകാല യാത്രാസൗകര്യം നല്‍കുന്ന വിസ എന്ന നിലയില്‍ ഇത് വീണ്ടും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയാണ്.
മരണം മുഖാമുഖം കണ്ട നിമിഷം!! യുഎ ഇയിൽ 2,000 അടി താഴ്ചയിൽ കുടുങ്ങി യുവാവ്; ഒടുവിൽ സംഭവിച്ചത്

റാസൽഖൈമ: റാസൽഖൈമയിലെ ദുർഘടമായ വാദി ഷാ പർവതനിരകളിൽ 2,000 അടി ഉയരത്തിൽ കുടുങ്ങിപ്പോയ ഇമാറാത്തി പൗരനെ സാഹസികമായി രക്ഷപ്പെടുത്തി റാസൽഖൈമ പൊലിസ്. കടുത്ത വേനൽച്ചൂടിൽ പാറക്കെട്ടുകൾ നിറഞ്ഞ പർവതപ്രദേശത്ത് കുടുങ്ങിയ ഇയാളെ ഹെലികോപ്റ്റർ മാർഗ്ഗം അടിയന്തരമായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പർവതപ്രദേശത്ത് സ്വദേശി കുടുങ്ങിക്കിടക്കുന്നതായി പൊലിസ് ഓപ്പറേഷൻസ് റൂമിൽ സന്ദേശം ലഭിച്ചയുടൻ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നുവെന്ന് റാസൽഖൈമ പൊലിസ് എയർ വിംഗ് ഡിപ്പാർട്ട്‌മെന്റ് മേധാവി ലെഫ്റ്റനന്റ് കേണൽ പൈലറ്റ് അബ്ദുല്ല അലി അൽ ഷെഹി അറിയിച്ചു.
മിന്നൽ വേഗത്തിൽ രക്ഷാപ്രവർത്തനം
വിവരമറിഞ്ഞ് തൊട്ടടുത്ത നിമിഷങ്ങളിൽ തന്നെ പൊലിസ് ഹെലികോപ്റ്റർ സംഭവസ്ഥലത്തേക്ക് തിരിച്ചു. കഠിനമായ ഭൂപ്രകൃതിയെയും കാലാവസ്ഥയെയും അതിജീവിച്ച് രക്ഷാപ്രവർത്തകർ ഇയാളെ വിജയകരമായി പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്ദ്ധ പരിശോധനകൾക്കായി ഇയാളെ എയർ ആംബുലൻസ് വഴി ആശുപത്രിയിലേക്ക് മാറ്റി.
ഏതൊരു അടിയന്തര സാഹചര്യങ്ങളോടും കാലാവസ്ഥാ വെല്ലുവിളികളോടും ഉടനടി പ്രതികരിക്കാൻ തങ്ങളുടെ വ്യോമ സേനാ വിഭാഗം സദാ സന്നദ്ധമാണെന്ന് ലെഫ്റ്റനന്റ് കേണൽ അൽ ഷെഹി വ്യക്തമാക്കി.
സാഹസിക സഞ്ചാരികൾക്കായി റാസൽഖൈമ പൊലിസ് കർശനമായ യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. തണുപ്പുകാലത്ത് ട്രെക്കിംഗിനും കാൽനടയാത്രയ്ക്കും ഏറെ അനുയോജ്യമായ ജനപ്രിയ കേന്ദ്രമാണ് വാദി ഷാ എങ്കിലും, വേനൽക്കാലത്ത് കടുത്ത ചൂടുള്ളതിനാൽ ഇവിടേക്കുള്ള യാത്രകൾ ഒഴിവാക്കുകയോ അതീവ ജാഗ്രത പാലിക്കുകയോ ചെയ്യണം.
പർവതപ്രദേശങ്ങളിലേക്കും വിദൂരമായ ദുർഘട പാതകളിലേക്കും പോകുന്നതിന് മുൻപ് ആവശ്യമായ സുരക്ഷാ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. നിർജ്ജലീകരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ, കടുത്ത ചൂട് മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ, വീഴ്ചകൾ എന്നിവ ഒഴിവാക്കാൻ കൃത്യമായ ആസൂത്രണത്തോടെ മാത്രം ഇത്തരം യാത്രകൾ നടത്തുക.
Dubai police unite workers by providing them with shade and food കനത്ത ചൂടില്‍ തണലും ഭക്ഷണവും നല്‍കി തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് ദുബായ് പോലീസ്
UAE Merlin Staff Editor — July 16, 2026 · 0 Comment

Dubai police unite workers by providing them with shade and food ദുബായ്: കടുത്ത ചൂടില്‍ തൊഴിലാളികള്‍ക്ക് കാരുണ്യഹസ്തം നീട്ടുന്ന ദുബായ് പോലിസിന്റെ ‘ഷെയ്ഡ് ആന്‍ഡ് റിവാര്‍ഡ്’ കാമ്പയിന്‍ നാലാം വാരത്തിലേക്ക് കടന്നു. ഇത്തവണ വാദി അല്‍ സഫ (വെര്‍സൈല്‍സ് ടവര്‍) പ്രദേശത്താണ് തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചത്.
അല്‍ ബര്‍ഷ പോലീസ് സ്റ്റേഷന്‍, ജനറല്‍ ഡിപാര്‍ട്‌മെന്റ് ഓഫ് ഹ്യൂമന്‍ റൈറ്റ്സ്, ദുബായ് പോലിസ് ഹെല്‍ത്ത് സെന്റര്‍, ‘താങ്ക് യു ഫോര്‍ യുവര്‍ ഗിവിങ്’ വളന്റിയര്‍ ടീം, അബു അല്‍നാഗ റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനി എന്നിവരുമായി സഹകരിച്ചാണ് ദുബായ് പോലിസിന്റെ പോസിറ്റിവ് സ്പിരിറ്റ് കൗണ്‍സില്‍ പദ്ധതി നടപ്പാക്കിയത്.
പദ്ധതിയുടെ ഭാഗമായി 800ലേറെ നിര്‍മാണത്തൊഴിലാളികള്‍ക്ക് തണുത്ത വെള്ളം, ലഘുഭക്ഷണം, കുടകള്‍ എന്നിവ വിതരണം ചെയ്തു. കഠിനമായ ചൂടുകാലത്ത്
സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും തൊഴിലാളികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.
ഉച്ചസമയത്തെ കഠിനമായ വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ഉച്ചക്ക് 12.30 മുതല്‍ വൈകീട്ട് മൂന്നു വരെ പുറത്തെ ജോലികള്‍ വിലക്കുന്ന മന്ത്രാലയത്തിന്റെ ‘മിഡ് ഡേ ബ്രേക്ക്’ നിയമ
ത്തെക്കുറിച്ച് തൊഴിലാളികളെ ബോധവല്‍കരിച്ചു. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് നിയമം പ്രാബല്യത്തിലുള്ളത്.
യു.എ.ഇ ഭരണാധികാരികള്‍ മാനുഷിക മൂല്യങ്ങള്‍ക്ക് നല്‍കുന്ന പരിഗണനയുടെ തെളിവാണ് ദുബായ് പോലീസിന്റെയും പങ്കാളികളുടെയും ഈ കൂട്ടായ ശ്രമമെന്ന് പോസിറ്റീവ് സ്പിരിറ്റ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഫാത്തിമ അഹമ്മദ് ബുഹാജീര്‍ പറഞ്ഞു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക