അപരിചിത ലിങ്കുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത് ; ബാങ്ക് പണം കവരുന്ന പുതിയ ഹാക്കിംഗ് തന്ത്രങ്ങൾക്കെതിരെ പോലീസ് മുന്നറിയിപ്പ്

479649

ബാങ്ക് അകൗണ്ടിൽ നിന്നും പണം കവരുന്ന പുതിയ ഹാക്കിംഗ് തന്ത്രങ്ങൾക്കെതിരെ ദുബായ് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

മുൻപത്തെപ്പോലെ എല്ലാവർക്കും ഒരേ രീതിയിലുള്ള വ്യാജ ലിങ്കുകളോ കെണികളോ അല്ല ഹാക്കർമാർ ഇപ്പോൾ ഉപയോഗിക്കുന്നത്. ആളുകൾ ഇന്റർനെറ്റിൽ തിരയുന്ന കാര്യങ്ങളും അവരുടെ താല്പര്യങ്ങളും (Needs and interests) നിരീക്ഷിച്ചാണ് ഇപ്പോൾ ഹാക്കർമാർ കെണികൾ ഒരുക്കുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ബാങ്കിംഗ്, നിക്ഷേപങ്ങൾ (Investment), ഡെലിവറി സർവീസുകൾ, സെക്യൂരിറ്റി അപ്ഡേറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട് ആളുകൾക്ക് വിശ്വാസം തോന്നുന്ന രീതിയിലാണ് വ്യാജ ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നത്. തങ്ങൾക്ക് ആവശ്യമുള്ള ആപ്പാണെന്ന് കരുതി ആളുകൾ ഇത് ഡൗൺലോഡ് ചെയ്യുമ്പോൾ അവർ തട്ടിപ്പുകാരുടെ വലയിൽ വീഴുന്നുവെന്ന് ദുബായ് പോലീസിലെ ഇ-ക്രൈംസ് ആൻഡ് സൈബർ സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കി.

ഈ വ്യാജ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷം മുതൽ ഫോണിന്റെ നിയന്ത്രണം ഹാക്കർമാരുടെ കൈകളിലാകും. ഒട്ടും ഒച്ചപ്പാടില്ലാതെ സൈലന്റായിട്ടാണ് ഈ പ്രക്രിയ നടക്കുക. ഫോണിലെ ബാങ്കിംഗ് വിവരങ്ങളും പാസ്‌വേഡുകളും ചോർത്തുന്നതോടെ ഉപയോക്താവ് അറിയാതെ തന്നെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം മുഴുവൻ കവരാൻ തട്ടിപ്പുകാർക്ക് സാധിക്കും.

സ്വയം രക്ഷയ്ക്കുള്ള പോലീസിന്റെ നിർദ്ദേശങ്ങൾ:

ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗികവും അംഗീകൃതവുമായ സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.

പാസ്‌വേഡുകൾ, ലോഗിൻ വിവരങ്ങൾ, ഒ.ടി.പി (OTP) കോഡുകൾ എന്നിവ ആരുമായും പങ്കുവെക്കരുത്.

ഫോണുകളിൽ വിശ്വസനീയമായ സെക്യൂരിറ്റി ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുക.

ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണമിടപാടുകളുടെ അലർട്ടുകൾ (Banking alerts) എപ്പോഴും ആക്ടിവേറ്റ് ചെയ്തു വെക്കുക.

അപരിചിതമായ ഇടങ്ങളിൽ നിന്ന് വരുന്ന സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.

പരാതിപ്പെടേണ്ടത് എങ്ങനെ: ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ഒട്ടും സമയം കളയാതെ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പ് വഴിയോ, 901 എന്ന നമ്പറിൽ വിളിച്ചോ, അല്ലെങ്കിൽ പോലീസിന്റെ ഔദ്യോഗിക eCrime പ്ലാറ്റ്‌ഫോം വഴിയോ അടിയന്തിരമായി വിവരം റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഡിജിറ്റൽ ലോകത്തെക്കുറിച്ചുള്ള ബോധവൽക്കരണമാണ് ഇത്തരം തട്ടിപ്പുകൾക്കെതിരെയുള്ള ആദ്യ പ്രതിരോധമെന്നും പോലീസ് ഓർമ്മിപ്പിച്ചു

പ്രവാസികൾക്ക് ജാഗ്രത നിർദേശം;യുഎഇയിൽ വില്ലനായി എൽ നിനോ പ്രതിഭാസം; ഈ കാലാവസ്ഥ നിർബന്ധമായും നിങ്ങൾ ശ്രദ്ധിച്ചേ മതിയാവൂ

UAE July 12, 2026

ദുബായ്: യുഎഇയിൽ വരും മാസങ്ങളിൽ കടുത്ത കാലാവസ്ഥാ വ്യതിയാനം സംഭവിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ കനത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെട്ടത്. താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം എൽ നിനോ പ്രതിഭാസം ഉണ്ടാകുമെന്നും ഈ വർഷം ഡിസംബർ വരെ ഈ പ്രതിഭാസം 99 ശതമാനം തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വരും മാസങ്ങളിൽ യുഎഇയിൽ സാധാരണയേക്കാൾ കടുത്ത ചൂടും അന്തരീക്ഷ ഈർപ്പവും ഉയരാൻ എൽ നിനോ കാരണമാകും. ഈ സമയങ്ങളിൽ പുറത്ത് ജോലി ചെയ്യുന്നവർ ആരോഗ്യ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ എല്ലാവരും യുഎഇയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഉച്ച വിശ്രമ നിയമം പാലിക്കാനും നിർദേശമുണ്ട്.

അതേസമയം എൽ നിനോ എന്നത് പസഫിക് സമുദ്രത്തിലെ ജലം സാധാരണയേക്കാൾ കൂടുതൽ ചൂടാകുന്ന പ്രതിഭാസമാണ്. ഇത് ആഗോളതലത്തിലെ കാറ്റിന്റെ ഗതിയെയും താപനിലയെയും സാരമായി തന്നെ ബാധിക്കും. യുഎഇ ഉൾപ്പെടുന്ന അറേബ്യൻ ഉപദ്വീപിൽ ഇത് എത്തുമ്പോൾ വേനൽക്കാലത്തിന്റെ തീവ്രത ക്രമാതീതമായി വർധിക്കും.

ഡിസംബർ വരെയുള്ള മാസങ്ങളിൽ സാധാരണ ലഭിക്കാറുള്ള തണുപ്പ് കുറയാനും, പകൽ സമയങ്ങളിൽ കടുത്ത ഉഷ്ണ തരംഗങ്ങൾ ഉണ്ടാകാനും ഈ പ്രതിഭാസം കാരണമാകുകയും ചെയ്യാറുണ്ട്. കാലാവസ്ഥാ കേന്ദ്രങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് എൽനിനോ ഉണ്ടാകാനുള്ള സാധ്യത 99 ശതമാനം എന്ന പ്രവചിക്കപ്പെട്ടിട്ടുണ്ട്.

അതിനാൽ വരും മാസങ്ങളിൽ എയർ കണ്ടീഷണറുകളുടെ ഉപയോഗം കൂടാനും അതുവഴി വൈദ്യുതി ഉപഭോഗം വർധിക്കാൻ സാധ്യതയുള്ളതായും അറിയിച്ചു. ചൂട് ഉയരുന്നതിനാൽ എല്ലാവരും ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പകൽ സമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

കൂടാതെ കടുത്ത ചൂട് കാരണം നിർജ്ജലീകരണം, സൂര്യാഘാതം , തലകറക്കം, ക്ഷീണം എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ എന്തെങ്കിലും രോഗ ലക്ഷണം കണ്ടാൽ ഉടൻ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണം. യുഎഇയിൽ താപനില ഉയരുകയാണ്. അതിനാൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അറിയിപ്പ് ഉണ്ട്.

യുഎഇയിൽ സാധാരണയായി സെപ്റ്റംബർ ഒക്ടോബർ മാസങ്ങളോടെ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടാറുണ്ട്. എന്നാൽ എൽ നിനോ ശക്തിപ്രാപിക്കുന്നതോടെ ഇത്തവണ ഒക്ടോബറിലും നവംബറിലും പകൽ സമയങ്ങളിലും ചൂട് കൂടുതലായിരിക്കും. ഡിസംബറിൽ ലഭിക്കുന്ന തണുപ്പു കാലാവസ്ഥ പോലും വൈകിയേ ഇത്തവണ എത്തുകയുള്ളൂ.

നിലവിലെ ഈ കാലാവസ്ഥ വ്യതിയാനങ്ങൾ കാരണം പ്രവാസികളുടെയും സ്വദേശികളുടെയും സുരക്ഷയ്ക്കായി യുഎഇ കൃത്യമായ മാർഗനിർദേശങ്ങൾ വരും ദിവസങ്ങളിൽ പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്. കടുത്ത കാലാവസ്ഥയെ നേരിടാൻ പ്രവാസികൾ മാനസികമായും ശാരീരികമായും തയ്യാറെടുക്കുക എന്നതാണ് നിലവിൽ ചെയ്യാനുള്ളത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *