
അബുദാബി: യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസം നൽകുന്ന നിയമഭേദഗതി പാസാക്കി. രാജ്യത്ത് എന്തെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികളോ മഹാമാരികളോ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ രോഗബാധയുണ്ടായ തൊഴിലാളികൾക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നഷ്ടപ്പെടാതെ ലീവ് എടുക്കാൻ അനുവാദം നൽകുമെന്ന് പ്രഖ്യാപിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ ആണ് പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനുള്ള ഫെഡറൽ നിയമത്തിൽ പ്രഖ്യാപനം നടത്തിയത്. ഫെഡറൽ നാഷണൽ കൗൺസിൽ സ്പീക്കർ സഖർ ഘോബാഷിന്റെ അധ്യക്ഷതയിൽ ചേർന്ന 18-ാമത് ലെജിസ്ലേറ്റീവ് ടേമിലെ മൂന്നാം സാധാരണ സിറ്റിംഗിന്റെ 13-ാമത് സെഷനിലാണ് ഈ നിയമ ഭേദഗതികൾ പാസാക്കിയത്.
രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനം ശക്തമാക്കുന്നത് വഴി അപ്രതീക്ഷിതമായി ഉണ്ടാകുന്ന മഹാമാരികൾ കാരണം തൊഴിലാളികൾക്ക് നേരിടേണ്ടി വരുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്‌ഷ്യം കൂടിയാണ് ഇത് വഴി നടപ്പിലാക്കുന്നത്. കൂടാതെ യുഎഇയിൽ പകർച്ചവ്യാധികൾ തടയുന്നതിനും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു നീക്കം കൂടിയാണ് ലക്ഷ്യമിടുന്നത്.
ഇതിനൊപ്പം തന്നെ രോഗബാധിതരാകുന്ന ആളുകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും ഈ നിയമം ഒരുപാട് സഹായിക്കുന്നതായും അധികാരികൾ അറിയിച്ചു. ഇനി പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകാനും ഈ പുതുക്കിയ നിയമം വഴി സാധിക്കും.
ഈ നിയമഭേദഗതിയിലെ ഏറ്റവും പ്രധാനകാര്യമെന്നത് ജീവനക്കാരുടെ തൊഴിൽ സുരക്ഷയും സാമ്പത്തിക ഭദ്രതയുമാണ്. ഒരു പകർച്ചവ്യാധിയോ മഹാമാരിയോ ഉണ്ടാകുന്ന സാഹചര്യത്തിൽ ഒരു ജീവനക്കാരന് രോഗം സ്ഥിരീകരിച്ചാൽ യാതൊരു കാരണവശാലും ജോലി സ്ഥലത്ത് റിപ്പോർട്ട് ചെയ്യാൻ പാടുള്ളതല്ല എന്ന് നിയമം പറയുന്നുണ്ട്.
ഇത് എല്ലാവരും കൃത്യമായി പാലിക്കുകയും വേണം കൂടാതെ രോഗം മറ്റുള്ളവരിലേക്ക് പടരുന്നത് തടയാൻ വേണ്ടിയാണ് ഈ മുൻകരുതൽ. ഇത്തരം സാഹചര്യങ്ങളിൽ ജോലിക്ക് വരാതിരുന്നാൽ ശമ്പളം കട്ട് ചെയ്യപ്പെടുമെന്ന പേടി പല തൊഴിലാളികളും ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ പലരും രോഗവിവരങ്ങൾ മറച്ച് വെച്ച് ജോലിക്ക് വരികയും ചെയ്യും.
യാത്രക്കാർക്ക് തിരിച്ചടി യുഎഇയിലെ ഈ എമിറേറ്റിൽ ബസ് ചാർജ് വർദ്ധിക്കുന്നു
UAE July 9, 2026

ഷാർജ: ഷാർജയിൽ ഈമാസം 10 മുതൽ ബസ്ചാർജ് വർധിക്കും. ഇക്കാര്യം യാത്രക്കാരെ അറിയിക്കുന്ന നോട്ടീസുകൾ ബസുകളിൽ പതിച്ചിട്ടുണ്ട്. നിലവിൽ എട്ട് ദിർഹത്തിന് ലഭിക്കുന്ന കാഷ് ടിക്കറ്റിന്റെ നിരക്ക് ഒമ്പത് ദിർഹമായി വർധിക്കും. സായർ കാർഡ് വഴി ടിക്കറ്റ് എടുക്കുമ്പോൾ ഈടാക്കിയിരുന്ന ആറ് ദിർഹം ഇനി ഏഴ് ദിർഹമാകും. പ്രതിമാസ കാർഡിന്റെ നിരക്ക് 225 ദിർഹമിൽ നിന്ന് 250 ദിർഹമാകും. ബസ് ഓൺ ഡിമാൻഡ് വഴി യാത്രചെയ്യുന്ന പ്രധാന യാത്രക്കാരിൽ നിന്ന് ഏഴ് ദിർഹവും അധികം വരുന്ന യാത്രക്കാരിൽ നിന്ന് നാല് ദിർഹവും ഈടാക്കും