യുഎഇയെ നടുക്കിയ അമ്മയെയും രണ്ട് പെൺമക്കളെയും വെടിവെച്ചുകൊന്ന കേസ്:ഒടുവിൽ ക്രൂര പ്രതിക്ക്

475332 1

റാസൽഖൈമ: യുഎഇയെ നടുക്കിയ പ്രവാസി കുടുംബത്തിലെ മൂന്ന് സ്ത്രീകളുടെ കൊലപാതകക്കേസിൽ മുഖ്യപ്രതിയായ ഗൾഫ് പൗരന് വധശിക്ഷ വിധിച്ച് റാസൽഖൈമ ക്രിമിനൽ കോടതി. വീടിന്റെ ഡ്രൈവ്‌വേയുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അമ്മയെയും രണ്ട് പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് വിധി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കേസിൽ പ്രതിയായ പിതാവിനോടൊപ്പം കുറ്റകൃത്യത്തിൽ പങ്കാളിയായ മകന് ഒമ്പത് മാസം തടവും 10,000 ദിർഹം പിഴയും കോടതി ചുമത്തിയിട്ടുണ്ട്. കൊലപാതകശ്രമം, വധഭീഷണി എന്നീ കുറ്റങ്ങൾക്കാണ് മകനെ ശിക്ഷിച്ചത്.

2025 മെയ് 7-നാണ് റാസൽഖൈമയിലെ റെസിഡൻഷ്യൽ മേഖലയെ ചോരക്കളമാക്കിയ സംഭവം നടന്നത്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിലുണ്ടായ തർക്കം അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു.

പ്രതി തന്റെ വാഹനവും അനധികൃതമായി രാജ്യത്തേക്ക് കടത്തിയ തോക്കും ഉപയോഗിച്ചാണ് അയൽവാസികളായ സ്ത്രീകളെ ആക്രമിച്ചത്. 66 വയസ്സുള്ള അമ്മയും, അവരുടെ 38-ഉം 36-ഉം വയസ്സുള്ള രണ്ട് പെൺമക്കളുമാണ് സംഭവസ്ഥലത്ത് വെടിയേറ്റ് മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ 47 വയസ്സുള്ള മറ്റൊരു മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അക്രമം നേരിൽക്കണ്ട 11 വയസ്സുകാരനായ കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

നേരത്തെ നടന്ന വാദത്തിനിടയിൽ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചിരുന്നെങ്കിലും, കോടതി നിർദ്ദേശപ്രകാരം നടത്തിയ സമഗ്രമായ മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് മനഃപൂർവ്വമുള്ള കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി വിധി പ്രസ്താവിച്ചത്.

യുഎഇ നിയമപ്രകാരം വധശിക്ഷകൾ നടപ്പാക്കുന്നതിന് മുൻപ് ഉയർന്ന കോടതികളിലെ അപ്പീൽ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഈ വിധിക്കെതിരെ പ്രതിഭാഗത്തിന് 15 ദിവസത്തിനകം അപ്പീൽ ഫയൽ ചെയ്യാവുന്നതാണ്. യുഎഇ നീതിന്യായ വ്യവസ്ഥിതിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും വിധിയിലൂടെ തങ്ങൾക്ക് നീതി ലഭിച്ചെന്നും മരിച്ചവരുടെ കുടുംബം പ്രതികരിച്ചു.

യുഎഇയിൽ യാത്രാ വിലക്കുണ്ടോ? വിമാനം കയറും മുൻപ് ഓൺലൈനായി പരിശോധിക്കാം

UAE July 10, 2026

airport 6

ദുബൈ: വാടക കുടിശ്ശിക, സാമ്പത്തിക ബാധ്യതകൾ, ക്രിമിനൽ കേസുകൾ അല്ലെങ്കിൽ കുടുംബ തർക്കങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാൽ യുഎഇയിൽ താമസക്കാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താറുണ്ട്. യുഎഇയിൽ നിന്ന് പുറത്തേക്ക് പറക്കുന്നതിന് മുൻപ് നിങ്ങൾക്ക് ഇത്തരത്തിൽ എന്തെങ്കിലും യാത്രാ നിയന്ത്രണങ്ങൾ ഉണ്ടോ എന്ന് ഓൺലൈനായും അല്ലാതെയും വളരെ എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

1. ദുബൈ

ദുബൈയിൽ യാത്രാ വിലക്കുകളോ പൊലിസ് കേസുകളോ ഉണ്ടോ എന്ന് പരിശോധിക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ദുബൈ പൊലിസിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിക്കുക എന്നതാണ്.

‘Dubai Police’ സ്മാർട്ട് ആപ്പ് വഴിയോ അല്ലെങ്കിൽ ദുബൈ പൊലിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (dubaipolice.gov.ae) വഴിയോ ഈ സൗജന്യ സേവനം ഉപയോഗിക്കാം.

ഇമാറാത്തിലുടനീളമുള്ള സ്മാർട്ട് പൊലിസ് സ്റ്റേഷനുകൾ (SPS) വഴിയും ഈ വിവരങ്ങൾ ലഭ്യമാകും.

2. അബുദബി

അബുദബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിന്റെ (ADJD) ‘Estafser’ എന്ന ഓൺലൈൻ പോർട്ടൽ വഴി കോടതി കേസുകൾ മൂലമുള്ള യാത്രാ വിലക്കുകൾ പരിശോധിക്കാം.

ചെയ്യേണ്ട രീതി: ആദ്യം ADJD ഔദ്യോഗിക വെബ്‌സൈറ്റിലെ ‘Estafser’ പേജ് സന്ദർശിക്കുക.

നിങ്ങളുടെ എമിറേറ്റ്സ് ഐഡി (Emirates ID) നമ്പർ നൽകുക.

കാപ്ച കോഡ് ടൈപ്പ് ചെയ്ത് ‘Search’ ക്ലിക്ക് ചെയ്യുക.

യാത്രാ വിലക്കുകൾ ഇല്ലെങ്കിൽ ‘UID/Case Information not found in the system’ എന്ന സന്ദേശം സ്ക്രീനിൽ തെളിയും.

3. മറ്റ് ഇമാറാത്തുകൾ

ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, ഉമ്മുൽഖുവൈൻ എന്നീ ഇമാറാത്തുകളിൽ ഓൺലൈൻ പരിശോധന നിലവിൽ പരിമിതമാണ്. ഈ ഇമാറാത്തുകളിൽ കോടതി സംബന്ധമായ കേസുകളുണ്ടോ എന്നറിയാൻ നേരിട്ട് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസുമായി ബന്ധപ്പെടണം.

പൊലിസ് കേസുകളെക്കുറിച്ച് അറിയാൻ തൊട്ടടുത്തുള്ള പൊലിസ് സ്റ്റേഷൻ സന്ദർശിക്കാവുന്നതാണ്.

ഇമിഗ്രേഷൻ വകുപ്പ് വഴി നേരിട്ടുള്ള പരിശോധന 

വിവിധ ഇമാറാത്തുകളിലായി ചിതറിക്കിടക്കുന്ന കേസുകളോ ലാൻഡ് ഡിപ്പാർട്ട്‌മെന്റ് വഴിയുള്ള യാത്രാ നിരോധനങ്ങളോ ഉണ്ടെങ്കിൽ അവയെല്ലാം കൃത്യമായി അറിയാൻ ഇമിഗ്രേഷൻ വകുപ്പിനെ നേരിട്ട് സമീപിക്കുന്നതാണ് നല്ലതെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കാരണം, ഏത് വകുപ്പ് നിരോധനം ഏർപ്പെടുത്തിയാലും അത് നടപ്പിലാക്കുന്നത് ഇമിഗ്രേഷൻ അതോറിറ്റിയാണ്.

ഫെഡറൽ അതോറിറ്റി (ICP): യുഎഇയിലുടനീളമുള്ള ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) കേന്ദ്രങ്ങൾ സന്ദർശിച്ച് കേന്ദ്രീകൃത സിസ്റ്റം വഴി യാത്രാ വിലക്കുകൾ പരിശോധിക്കാം. ഇവരുടെ ഹോട്ട്‌ലൈൻ നമ്പറായ 600 5222 22 വഴിയും വിവരങ്ങൾ അന്വേഷിക്കാവുന്നതാണ്.

ദുബൈ GDRFA: ദുബൈയിലുള്ളവർക്ക് ജനറൽ ഡയറക്ടറേറ്റ് ഫോർ ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ഓഫീസുകളുമായോ അവരുടെ 24/7 പ്രവർത്തിക്കുന്ന ഹോട്ട്‌ലൈൻ നമ്പറായ 800 5111 വഴിയോ ബന്ധപ്പെടാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *